Breaking News

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തലശേരി: പാനൂരിനടുത്ത പാലത്തായി സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ഇതേ സ്‌കൂളിലെ അധ്യാപകനും ബിജെപി-ആര്‍എസ്എസ് നേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ(45) പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്കി ഒരു മാസമാകുമ്പോഴാണ് അറസ്റ്റ്. ഇയാള്‍ ബിജെപിയുടെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും ബിജെപി അധ്യാപകസംഘടനയായ എന്‍ടിയുവിന്റെ ജില്ലാനേതാവുമാണ്. പോക്സോ പ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ രക്ഷപ്പെട്ട പ്രതി ഒരുമാസമായി ഒളിവിലായിരുന്നു.
പാനൂരിനടുത്ത വിളക്കോട്ടൂരിലെ ബന്ധുവീട്ടില്‍ നിന്ന് ബുധനാഴ്ച പകലാണ് അറസ്റ്റ്. ഒളിവില്‍കഴിഞ്ഞ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരുന്നു.
പാലത്തായി സ്‌കൂളിലെ ഒമ്പതുവയസുകാരിയെയാണ് പത്മരാജന്‍ പീഡിപ്പിച്ചത്. അവധി ദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയില്‍വെച്ചും പലവട്ടം പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി പ്രാണഭയത്താല്‍ സ്‌കൂളില്‍ പോക്ക് നിര്‍ത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
കഴിഞ്ഞ മാസം 16നാണ് തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി ബന്ധുക്കള്‍ പരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതോടെ ഒളിവില്‍ പോയ പത്മരാജന്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവിലാണ് ഒളിവില്‍ താമസിച്ചിരുന്നത്.


Tags assigned to this article:
arrest rapepannurteacher

Related Articles

ന്യൂനപക്ഷ അവകാശമോ പിന്നാക്കവിഭാഗ അവകാശമോ ഏതാണ് കൂടുതല്‍ ഗുണപ്രദം?

  പേര് കേള്‍ക്കാന്‍ സുഖം ന്യൂനപക്ഷാവകാശം എന്നുതന്നെ. പിന്നാക്ക അവകാശത്തില്‍ പേരില്‍തന്നെ പിന്നാക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും ഒരു വൈമനസ്യം. പതിറ്റാണ്ടുകളായി അവസരം ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പേരിനെങ്കിലും കയറിപ്പറ്റാന്‍

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ

കുളത്തൂപ്പുഴ പ്രത്യേക നിരീക്ഷണത്തില്‍; കൊല്ലം അതിര്‍ത്തിയില്‍ നിരോധനാജ്ഞ

കൊല്ലം: പതിനൊന്നു ദിവസത്തിനുശേഷം കൊല്ലം ജില്ലയില്‍ വീണ്ടും ഒരാള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ഇതില്‍ മൂന്നുപേര്‍ രോഗവിമുക്തരായി ആശുപത്രിവിട്ടു. പുതിയ പോസിറ്റീവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*