പാപ്പായുടെ നിര്‍ദേശം റോമിലെ പള്ളികള്‍ തുറന്നു

by admin | March 14, 2020 5:58 am

കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലതിൽ റോമിലെ ദേവലയങ്ങളെല്ലാം അടച്ചിടുവാൻ റോമിൻ്റെ കാർഡിനൽ വികാരിയായ ആൻഞ്ചലോ ഡെ ഡോണാട്ടിസ് എല്ലാ ദേവാലയങ്ങളിലേക്കും സർക്കുലർ അയച്ചിരുന്നു. ഫ്രാൻസീസ് പാപ്പ വെള്ളിയാഴ്ച്ച പ്രാർത്ഥനയിൽ ദേവാലയ ശുശ്രൂഷകരെ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിച്ചിരുന്നു. ഈ അപകടാവസ്ഥയിൽ അജഗണത്തെ കൈവിടാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും അജപാലക വിവേകം ഉപയോഗിക്കുന്നമെന്നും പാപ്പ പ്രാർത്ഥനയിൽ ഓർത്തു.
റോമിൻ്റെ മെത്രാൻ കൂടിയായ പാപ്പയുടെ അഭിപ്രായം പരിഗണിച്ച് കാർഡിനൽ വികാരി ആൽഞ്ചലോ ഡെ ഡോണാട്ടിസ് റോമിലെ പള്ളികൾ അടച്ചിടുവാനെടുത്ത തീരുമാനം തിരുത്തുകയായിരുന്നു. ഇതനുസരിച്ച് റോമ രൂപതയിലെ ദേവലയങ്ങളും വിവിധ ശുശ്രൂഷ കേന്ദ്രങ്ങളും തുറന്നിട്ടു.
കഴിയാവുന്നതും ഭവനങ്ങളിരുന്ന് തന്നെ വ്യക്തിപരമായ പ്രാർത്ഥനകൾ നടത്തണമെന്ന് കാർഡിനൽ വികാരി അഭ്യർത്ഥിച്ചു. റോമ ഉൾപ്പടെ ഇറ്റലിയിലെ എല്ലാ നഗരങ്ങളും പൗരന്മാർക്ക് പൊതു ഇടങ്ങളിൽ വിലക്ക് നിലനിൽക്കുകയാണ്.

Source URL: https://jeevanaadam.in/%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%ae/