പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധവാര പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധവാര പരിപാടികള്‍

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ :

മാര്‍ച്ച് 28-‍Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ
10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍.

മാര്‍ച്ച് 29-Ɔο തിയതി പെസഹാവ്യാഴാഴ്ച
പ്രാദേശിക സമയം രാവിലെ 10 മണിക്ക് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍… വചനചിന്തകള്‍ പാപ്പാ പങ്കുവയ്ക്കും. അന്ന് പ്രാദേശിക സമയം വൈകുന്നേരം 4.30-ന് തിരുവത്താഴപൂജയും കാലുകഴുകള്‍ ശുശ്രൂഷയും റോമിലെ ത്രസ്തേവരെയിലുള്ള റെജീന ചേളി (Regina Coeli) ജയിലിലെ അന്തേവാസികള്‍ക്കൊപ്പം. പാപ്പാ വചനപ്രഘോഷണം നടത്തും, അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും.

മാര്‍ച്ച് 30-Ɔο തിയതി ദുഃഖവെള്ളിയാഴ്ച, പ്രദേശിക സമയം വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം എന്നിവ.
അന്നുതന്നെ പ്രാദേശിക സമയം രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴി, സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.

മാര്‍ച്ച് 31-ശനിയാഴ്ച പെസഹാരാത്രി
പ്രാദേശിക സമയം രാത്രി 8.30-ന് പെസഹാജാഗരാനുഷ്ഠാനം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍… ആദ്യം ദീപാര്‍ച്ചന, ജ്ഞാനസ്നാനജലാശീര്‍വ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം, തുടര്‍ന്ന് ഉത്ഥാനമഹോത്സവത്തിന്‍റെ സമൂഹബലിയര്‍പ്പണം എന്നിവ. പാപ്പാ ദിവ്യബലിമദ്ധ്യേ വചനചിന്തകള്‍ പങ്കുവയ്ക്കും.

ഏപ്രില്‍ 1 ഞായറാഴ്ച ഈസ്റ്റര്‍ദിനം പ്രാദേശിക സമയം രാവിലെ
10.00 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്ഥാനമഹോത്സവത്തിന്‍റെ പ്രഭാതപൂജ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനസന്ദേശം നല്കും.
തുടര്‍ന്ന് മദ്ധ്യാഹ്നം 12 മണിക്ക് Urbi et Orbi നഗരത്തിനും ലോകത്തിനും എന്ന സന്ദേശം, ത്രികാലപ്രാര്‍ത്ഥന, അപ്പസ്തോലിക ആശീര്‍വ്വാദം എന്നിവയോടെ ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ സമാപിക്കും.

 


Related Articles

ഫ്രീ ബര്‍മാ റേഞ്ചേഴ്‌സ്

ഐഎസ് ഭീകരര്‍ ഇറാഖില്‍ മരണം വിതച്ചുകൊണ്ടിരുന്ന കാലം. മൊസൂളില്‍ സംയുക്തസൈന്യവും ഭീകരരുമായി രൂക്ഷമായ പോരാട്ടം നടന്ന ഒരു ദിവസത്തിനൊടുവില്‍ യു.എസ് ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സിലെ പഴയ അംഗമായിരുന്ന

റുവാണ്ടയില്‍ 714 ആരാധനാലയങ്ങള്‍ പൂട്ടി

നയ്‌റോബി: കെട്ടിടങ്ങള്‍ സുരക്ഷിതമല്ല, ശുചിത്വമില്ല, ശബ്ദമലിനീകരണത്തിന് ഇടയാക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ആഫ്രിക്കയിലെ റുവാണ്ടയില്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ ഗവണ്‍മെന്റ് തലസ്ഥാന നഗരമായ കിഗാലിയില്‍ 714 ക്രൈസ്തവ

ലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്ബെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലം

വാഷിംഗ്ടൺ: കൊവിഡ് ആഗോള തലത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യം തുടരുന്നതിനിടെയാണ് ശുഭവാര്‍ത്തയുമായി ഫൈസര്‍ മരുന്നുകമ്പനി രംഗത്തെത്തിയത്. അവസാന ഘട്ട പരീക്ഷണത്തില്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*