പാമ്പനാര്‍, അമയന്നൂര്‍ ദൈവാലയങ്ങള്‍ തിരുഹൃദയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

വിജയപുരം: തിരുഹൃദയ വര്‍ഷാചരണത്തോടനുബന്ധിച്ച് വിജയപുരം രൂപതയിലെ പാമ്പനാര്‍, അമയന്നൂര്‍ ദൈവാലയങ്ങളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രഖ്യാപിച്ചു. 1938 മാര്‍ച്ച് 29-ാം തീയതി രൂപതയെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ട് പ്രഥമ മെത്രാന് ഭാഗ്യസ്മരണാര്‍ഹനായ ബെനവെന്തുര അരാനാ ഒസിഡി തിരുഹൃദയ ചിത്രം മെത്രാസന മന്ദിരത്തില്‍ പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികാചരണത്തോടനുബന്ധിച്ചാണ് വിജയപുരം രൂപതയില്‍ തിരുഹൃദയവര്ഷം ആചരിക്കുന്നത്. 2019 ഏപ്രില്‍ 1 വരെ വര്‍ഷാചരണത്തോടനുബന്ധിച്ച് രൂപതയിലെ തിരുഹൃദയനാമത്തിലുള്ള ദൈവാലയങ്ങളായ പാമ്പനാര്‍, അമയന്നൂര്‍ ഇടവകകളെ തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. പാമ്പനാര്‍, അമയന്നൂര്‍ തിരുഹൃദയ ദൈവാലയങ്ങളില്‍ സമൂഹബലി അര്‍പ്പിച്ചുകൊണ്ടാണ് തീര്‍ത്ഥാടന കേന്ദ്ര പ്രഖ്യാപനം നിര്‍വഹിച്ചത്. ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠാജപം രണ്ടു ദൈവാലയങ്ങളിലും ബിഷപ് ചൊല്ലിക്കൊടുത്തത് വിശ്വാസി സമൂഹം ഏറ്റുചൊല്ലി. രണ്ടു ദൈവാലയങ്ങളുടെ വൈദികവസതികളും ബിഷപ് ആശിര്‍വദിക്കുകയും ഈശോയുടെ തിരുഹൃദയത്തിന് പുന:പ്രതിഷ്ഠിക്കുകയും ചെയ്തു. വികാരി ജനറല്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍, ചാന്‍സലര്‍ മോണ്‍. ജോസ് നവസ്, പാമ്പനാര്‍ ഇടവക വികാരി ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, അമയന്നൂര്‍ ഇടവക വികാരി ഫാ. ജോര്‍ജ് ചക്കുങ്കല്‍, സമീപ ഇടവകകളിലെ വികാരിമാര്‍, സന്യസ്തര്‍ തുടങ്ങിയര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
Related
Related Articles
സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ
തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ
വയനാടും മണ്ണിടിച്ചിലും
കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഇതിനകം ഒരുപാട് പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ റൂറല്‍ ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ ആക്ഷനും ബംഗളൂരുവിലെ പബ്ലിക്ക് അഫയേഴ്സ്
ആലപ്പുഴ: തീരദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ‘അര്‍ത്തുങ്കല്‍-വേളാങ്കണ്ണി പില്‍ഗ്രിം റൈഡര്‍’ കെഎസ്ആര്‍ടിസി സര്‍വീസ് ആഗസ്റ്റ് 31ന് ആരംഭിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ ഭക്ഷ്യവകുപ്പ്മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഫഌഗ് ഓഫ് ചെയ്യും. എ.എം. ആരിഫ് എംപി,