Breaking News

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ആശങ്കയെന്ന് കെഎല്‍സിഎ

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ ആശങ്കയെന്ന് കെഎല്‍സിഎ
ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ആലപ്പുഴ കൊല്ലം എന്നീ പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് മുന്നണികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ആശങ്കയുണ്ടെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. വിവിധ മേഖലകളില്‍ ജനസംഖ്യാനുപാതികമായി ലത്തീന്‍ സമുദായത്തിന് അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം ഇനിയും മുന്നണികള്‍ ചെവിക്കൊണ്ടിട്ടില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ക്കായി മധ്യകേരളത്തിലെ കെഎല്‍സിഎ രൂപതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന കെഎല്‍സിഎ സംസ്ഥാന രാഷ്ട്രീയകാര്യസമിതി 15 ന് വെള്ളിയാഴ്ച വൈകീട്ട് 5 എറണാകുളത്ത് ഐ എസ് പ്രസ് റോഡിലുള്ള സംസ്ഥാന കാര്യാലയത്തില്‍ ചേരും. 
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് രാഷ്ട്രീയ നിലപാട് അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ മോണ്‍. ജോസ് നവാസ്, ട്രഷറര്‍ എബി കുന്നേപ്പറമ്പില്‍, വൈസ് പ്രസിഡണ്ടുമാരായ ഇ ഡി ഫ്രാന്‍സിസ്, ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, ടി എ ഡാല്‍വിന്‍, ഉഷാകുമാരി എസ്, അജു ബി ദാസ്, സെക്രട്ടറിമാരായ എം സി ലോറന്‍സ്, ജസ്റ്റിന്‍ ആന്‍റണി, ബിജു ജോസി, ദേവസി ആന്‍റണി, ജോണ്‍ ബാബു, ജസ്റ്റീന ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. 

Tags assigned to this article:
klca

Related Articles

വനിതാദിനത്തിൽ  100 വയസ്സുള്ള അന്തോണിയമ്മയെ ആദരിച്ചു

കൊല്ലം:  ക്യു.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.അല്‍ഫോണ്‍സ്.എസിന്റെ അദ്ധ്യക്ഷതയില്‍ അന്തര്‍ദേശീയ വനിതാദിനം ക്യു.എസ്.എസ്.എസ് ഹാളില്‍ വച്ച് ആചരിച്ചു. ഡയറക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മെമ്പറായ ശ്രീമതി

എന്താണു ജിഹാദ്?

‘നർകോട്ടിക് ജിഹാദ്’ എന്ന പ്രയോഗം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജിഹാദ്? ജിഹാദ് എന്ന വാക്കിന് പരമ്പരാഗതമായുള്ള മതപരമായ അർഥവും, മാറിയ ലോകത്ത് പൊളിറ്റിക്കൽ

യു എന്‍ വിമണ്‍ ഉം ജെന്‍ഡര്‍ പാര്‍ക്കും തമ്മിലുള്ള എംഒയു ഒപ്പുവെച്ചു.

തിരുവനന്തപുരം:കേരളത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കേരളാ ഗവണ്‍മെന്റ്‌ന്റെ ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്രസഭ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ക്ലിഫ്ഹൗസില്‍ ജെന്‍ഡര്‍ പാര്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*