പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം : ബിഷപ് ഡോ. അലക്‌സ് വടക്കുംതല

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങായി മാറാന്‍ വിശ്വാസികള്‍ക്ക് കഴിയണം : ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും കൈത്താങ്ങായി മാറുവാന്‍ കത്തോലിക്ക വിശ്വാസിസമൂഹങ്ങള്‍ കഴിയണമെന്നും അതിനുള്ള വഴികാട്ടിയായി സഭകള്‍ മാറണമെന്നും ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
രൂപത വിന്‍സന്റ് ഡി പോള്‍ സംഘടനയും, രൂപതയിലെ വിവിധി സന്യാസിസഭയുടെയും നേതൃത്വത്തില്‍ കിടപ്പാടം പോലുമില്ലാത്ത സാധു കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
രൂപത വികാരി ജനറല്‍മാരായ മോണ്‍. ദേവസി ഈരത്തറ, മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. ജോര്‍ജ് പൈനാടത്ത്, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ഷിറോണ്‍ ആന്റണി, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, സിസ്റ്റര്‍ വീണ, ആന്റണി നൊറോണ, രതീഷ് ആന്റണി, മേരി ടി, സൈമണ്‍ കെ. ബി, ജോണ്‍സണ്‍ പി. ഡി, ബെന്നി പുതുശേരി, മേഴ്‌സി സെബാസ്റ്റ്യന്‍, സന്തോഷ് കാവില്‍ എന്നിവര്‍ സംസാരിച്ചു.


Related Articles

‘ടു പോപ്‌സ്’

ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ ഇടംപിടിച്ച രണ്ടു നടന്മാരാണ് അന്റോണി ഹോപ്കിന്‍സും ജൊനാഥന്‍ പ്രൈസും. രണ്ടുപേരും ‘ടു പോപ്‌സ്’ എന്ന ചിത്രത്തിലാണ് കിടയറ്റ അഭിനയചാതുരി പ്രദര്‍ശിപ്പിച്ചത്. ഫ്രാന്‍സിസ്

മുനമ്പം ബോട്ടപകടം: ആർച്ച് ബിഷപ്പ് സൂസൈപാക്യം സന്ദർശിച്ചു

മുനമ്പം ബോട്ടപകടത്തിൽ ഒമ്പത് പേരെ കാണാതായിരുന്നു. മുനബത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി

നിസംഗത ഇനിയും പൊറുക്കില്ല  

ചെല്ലാനത്ത് മനുഷ്യാവകാശ ലംഘനംഅഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്)പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ മനുഷ്യാവകാശ ലംഘനമാണ് ചെല്ലാനത്തു നടക്കുന്നതെന്നു വ്യക്തമാകും. എട്ടു കോടി രൂപയുടെ ജിയോട്യൂബ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*