Breaking News
പ്രാർത്ഥനയുടെ ലാവണ്യം: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാർത്ഥനയുടെ ലാവണ്യം (ലൂക്കാ 11:1-13) “കർത്താവേ, ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ”. ശിഷ്യരുടെ അഭ്യർത്ഥനയാണിത്. അപ്പോഴാണ് ഗുരുനാഥൻ
...0പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ: ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ വിചിന്തനം:- പ്രാര്‍ഥനാ മാതൃകകളുണ്ടാവട്ടെ (ലൂക്കാ 11:1-13) പ്രാര്ഥനയോടു ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ആണ്ടുവട്ടത്തിലെ പതിനേഴാം ഞായറാഴ്ചയായ ഇന്ന്
...0നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു”
...0കടലേറ്റം, തീരശോഷണം: അടിയന്തര നടപടി വേണമെന്ന് ബിഷപ് കരിയില്‍
കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും അതിരൂക്ഷമായിത്തീരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിലും അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ്
...0ഫാ. സ്റ്റാന്‍ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം – ബിഷപ് ഡോ. അലക്സ് വടക്കുംതല
കണ്ണൂര്‍: ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പു രോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല. ഫാ.
...0എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0
പാവങ്ങളുടെ ഇടയന് ആലപ്പുഴയുടെ ആദരം

ആലപ്പുഴ: എഴുപത്തിയഞ്ചുവയസിന്റെ നിറവില്‍ പൗരോഹിത്യത്തിന്റെ സഫലമായ അന്പതുവര്ഷത്തിലെത്തിയ ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന് ആലപ്പുഴ പൗരാവലിയുടെ പ്രൗഢോജ്വല സ്വീകരണം. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ പൗരാവലിക്കുവേണ്ടി ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന് പുരസ്ക്കാരം നല്കി. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് മംഗളപത്രവും സമര്‍പ്പിച്ചു.
സാധാരണക്കാരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകാരനായി തീരദേശത്തെ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടും ആലപ്പുഴയിലെ മെത്രാസനമന്ദിരം സാധാരണക്കാര്‍ക്കുവേണ്ടി തുറന്നുകൊടുത്തും ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ജീവിതം ധന്യമാക്കിയെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. തീരദേശത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴെല്ലാം ഓടിയെത്തി നല്ല ഇടയനെപ്പോലെ എല്ലാ സഹായവും പിന്തുണയും നല്കുന്ന ബിഷപ്പിന് ജനഹൃദയങ്ങളില്‍ എന്നും സ്ഥാനമുണ്ടാകുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വികസനകാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. പ്രളയവും തീരദേശവികസനവുമായി ബന്ധപ്പെട്ട് ബിഷപ് നല്കിയ സമഗ്രരേഖയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കിയതെന്നും ധനകാര്യ മന്ത്രി പറഞ്ഞു. പാവങ്ങള്‍ക്ക് അറിവിന്റെ കവാടം തുറന്നുകൊടുത്തും മറ്റുള്ളവരുടെ വാക്കുകളെ ബഹുമാനിച്ചും ബിഷപ് വ്യത്യസ്തനായി എന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു.
ജനകീയ പ്രശ്നങ്ങളില്‍ സര്‍ക്കാരും ജനപ്രതിനിധികളും കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്ന് മറുപടി പ്രസംഗത്തില്‍ ബിഷപ് അത്തിപ്പൊഴിയില്‍ പറഞ്ഞു. വികസനം പരിസ്ഥിതിക്ക് അനുകൂലമായിരിക്കണം. തീരദേശജനതയും മത്സ്യത്തൊഴിലാളികളും നിരവധിയായ പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കടല്‍ക്ഷോഭത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ മുഴുവന്‍പേര്‍ക്കും വ്യാപാരി വ്യവസായി ഏകോപനസമിതി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ബിഷപ് അത്തിപ്പൊഴിയിലിന്റെ സത്കര്‍മങ്ങള്‍ ഭാവിയിലും ജനങ്ങള്‍ക്കും ദേശത്തിനും തണല്പരത്തും എന്ന സന്ദേശമായിരുന്നു അതിലൂടെ പകര്‍ന്നത്.
ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം. ലിജു, സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീര്‍, കേരള കോണ്‍ഗ്രസ് പ്രസിഡന്റ് വി.സി. ഫ്രാന്‍സിസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സി. ജ്യോതിമോള്‍, എ.എ. ഷുക്കൂര്‍, പി.പി. ചിത്തരഞ്ജന്, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി പ്രേമാനന്ദന്, എന്‍എസ്എസ് പ്രസിഡന്റ് രാജഗോപാലപണിക്കര്, കിഴക്കേ ജുമാ മസ്ജിദ് മുഖ്യ ഇമാം ജാഫര്‍ സിദ്ധിഖി, പ്രൊഫ. എബ്രഹാം അറയ്ക്കല്‍, പി. ജ്യോതിസ്, ഡെന്നി ആന്റണി, എ.എന്‍. പുരം ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊല്ലയാനി വര്‍ക്കിയെഴുതി ജോയി സാക്സ ഈണം പകര്‍ന്ന ആശംസാഗാനം സെന്‍ട്രല്‍ ക്വയര്‍ ആലപിച്ചു. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് ചെയര്‍മാനും, പി. ജ്യോതിസ് കണ്‍വീനറും, ഡെന്നി ആന്റണി വര്‍ക്കിംഗ് ചെയര്‍മാനുമായുള്ള സംഘാടക സമിതിയില്‍ ഡി. ലക്ഷ്മണന്, പി.പി. ചിത്തരഞ്ജന്, ഇല്ലിക്കല്‍ കുഞ്ഞുമോന്, കെ.എന്‍. പ്രേമാനന്ദന്, എസ്. ഭാസ്ക്കരപിള്ള, പ്രൊഫ. എബ്രഹാം അറയ്ക്കല്‍, ഡോ. കുര്യപ്പന് വര്‍ഗീസ്, ഡി. വിജയലക്ഷ്മി, ഷാജി കളരിക്കല്‍, എ.എം. നസീര്‍, എ.എന്‍.പുരം ശിവകുമാര്‍, അഡ്വ. പി.ജെ. മാത്യു, അര്‍ജുന പി.ജെ. ജോസഫ്, ജേക്കബ് ജോണ്‍, ഡി.പി. മധു, ജാക്സണ് ആറാട്ടുകുളം, മോളി ജേക്കബ്, കെ.എം. സാബു, സി.വി. മനോജ്, ജോര്‍ജ് തത്തംപള്ളി, നിഷാദ്, പി.ജി. ജോണ്‍ ബ്രിട്ടോ, ആര്. പ്രദീപ് തുടങ്ങിയവരാണ് സ്വീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Related
Related Articles
ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്
ഡോ. ബൈജു ജൂലിയാന്, എപ്പിസ്കോപ്പല്‍ വികാര്‍, കൊല്ലം രൂപത കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്‍ന്നുവന്ന രാജ്യമാണ് വേണാട്
ക്രിസ്ത്യന്‍ യുവതിയെ വെടിവെച്ച് കൊന്നു.
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നു. മുസ്ലീം യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനു പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.സോണിയ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസാന്‍
രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?
കൊച്ചി: ഒരു രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് നിസാരകാര്യമല്ല. ടീമിലിടം ലഭിച്ചതിന്റെ ആഹഌദത്തിലായിരുന്നു ചെല്ലാനത്തുകാരന്‍ റാഫേല്‍ ജോണ്‍. പക്ഷേ ഇന്തോനേഷ്യയില്‍ നടക്കുന്ന