പാവങ്ങളുടെ ദിനം ആചരിച്ചു

പാവങ്ങളുടെ ദിനം ആചരിച്ചു

കൊച്ചി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് ആഗോളതലത്തില്‍ നടത്തപ്പെടുന്ന പാവങ്ങളുടെ ദിനം കൊച്ചി രൂപത ആചരിച്ചു.
‘എളിയവന്‍ നിലവിളിച്ചു കര്‍ത്താവു കേട്ടു’ എന്ന ദൈവവചനമായിരുന്നു ഈ വര്‍ഷത്തെ ആപ്തവാക്യം. ദരിദ്രരിലും അവശത അനുഭവിക്കുന്നവരിലും ദൈവത്തെ ദര്‍ശിക്കുവാന്‍ നാം ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് ഇടക്കൊച്ചി സെഹിയോന്‍ പ്രേഷിതസംഘത്തിന്റെ ഊട്ടുശാലയില്‍ നടത്തിയ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് പ്രസ്താവിച്ചു. മനുഷ്യജീവനെ മഹത്വത്തോടെ സംരക്ഷിക്കുവാനുള്ള ചുമതല എല്ലാവരിലും നിക്ഷിപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി പ്രൊ ലൈഫ് സമിതി കൊച്ചി രൂപതാഘടകത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഷെവലിയര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത് അധ്യക്ഷനായ യോഗത്തില്‍ കെസിബിസി പ്രൊലൈഫ് പ്രസിഡന്റ് സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, പള്ളോട്ടൈന്‍ സന്യാസിനി സമൂഹം പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ലിജിയ, പ്രൊഫ. സീറ്റാ പോള്‍, ഊട്ടുശാല പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ജൂഡ്‌സണ്‍ എം. എക്‌സ്, ആന്റണി മൈലോത്ത്, ഫിലോമിന വില്‍സന്‍, യൂത്ത് വിങ് പ്രസിഡന്റ് ടോം രഞ്ജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സാബു ജോസ്, എം. എക്‌സ് ജൂഡ്‌സന്‍, പകല്‍വീട് മുതിര്‍ന്ന അംഗങ്ങളായ മേരി, കറുപ്പന്‍ എന്നിവരെ ആദരിച്ചു.


Tags assigned to this article:
cochin diocese

Related Articles

വിശ്വാസികളുടെ മനോവീര്യത്തിനോ സര്‍ക്കാര്‍ ട്രൈബ്യൂണല്‍?

കേരളത്തിലെ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കീഴിലുള്ള ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമസ്വത്തുക്കളും സമ്പത്തും ധനനിക്ഷേപവും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നതിന് അടിയന്തരമായി നിയമം കൊണ്ടുവരുന്നതിനായി സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ കരടു

അസാധാരണനായ ഒരു സാധാരണക്കാരന്‍

”കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും കര്‍ത്താവിന് സ്വീകാര്യമായ

കുടിയേറ്റത്തിന് താത്കാലിക വിലക്കുമായി ട്രംപ്

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണ് തന്റെ നടപടിയെന്നും ട്രംപ് ട്വിറ്ററിലൂടെ അവകാശപ്പെട്ടു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*