പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിൽ മരിയൻ പ്രദർശനം

മാന്നാർ: പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിലെ മരിയൻ പ്രദർശനം വിശ്വാസികൾക്ക് നവ്യാനുഭവമായി.ഇന്നലെ ആരംഭിച്ച മരിയോത്സവം 31 ന് സമാപിക്കും. ജപമാല മസാച രണത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാതാവിൻ്റെ ചിത്രങ്ങളും രൂപങ്ങളും വിശ്വാസികളെ ഏറെ ആകർഷിക്കുന്നു. മുത്തുകൾ. ധാന്യങ്ങൾ, വർണ പേപ്പറുകൾ, രുദ്രാക്ഷം, ശംഖ്, നാണയങ്ങൾ തുടങ്ങിയവ കൊണ്ട് നിർമ്മിച്ച 1000 ഓളം ജപമാലകൾ പ്രദർശനത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കുന്നു.
മാതാവിനെ കുറിച്ച് കൂടുതൽ അറിയുവാനും ധ്യാനിക്കുവാനും വണങ്ങുവാനും ഈ പ്രദർശനം കൊണ്ട് കഴിയുമെന്ന് ഇടവക വികാരി ഫാ.ജോയി ലൂയിസ് ഫെർണാണ്ടസ് പറഞ്ഞു. നാനാ ജാതി മതസ്ഥർ പ്രദർശനം കാണുവാനായി എത്തുണ്ട്.പ്രദർശനത്തിൻ്റെ ഉത്ഘാടനം രൂപതാ എപ്പിസ്കോപ്പൽ വി കാർ ഫാ.ബൈജു ജൂലിയർ ഉത്ഘാടനം ചെയ്തു.മാവേലിക്കര ഫെറോനയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രദർശനം നടക്കുന്നത്.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വധശിക്ഷ നിരോധിക്കണമെന്ന് ഫ്രാൻസിസ് പാപ്പ: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ മാറ്റം വരുത്തി
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വധശിക്ഷയെക്കുറിച്ചുള്ള പഠനങ്ങളിൽ മാറ്റം വരുത്തി ഫ്രാൻസിസ് പാപ്പ. 2267ാം ഖണ്ഡികയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ചില പ്രത്യേക സാഹചര്യങ്ങളിൽ വധശിക്ഷ കത്തോലിക്കാസഭയിൽ അനുവദനീയമായിരുന്നു
ലിയോണില്‍ ക്രിസ്തുമസ് ട്രീ അഗ്നിക്കിരയാക്കി മുസ്ലീം തീവ്രവാദികള്‍
ഫ്രാന്‍സ്: മാസങ്ങളായി നിരവധി അക്രമ പ്രകടനങ്ങളാണ് ലിയോണില്‍ മുസ്ലീം തീവ്രവാദികളുടെ നടത്തുന്നത്. ആര്‍മേനിയന്‍ അഭയാർത്ഥികൾക്കു നേരെയും അവരുടെ സമാരകങ്ങള്ക്ക് നേരെയും തുടര്‍ച്ചയായി അക്രമം നടക്കുന്നതിന്റെ അവസാന സംഭവമാണ്
അര്‍ജന്റീനയില്‍ ഭ്രൂണഹത്യ നിയമപരമാക്കുന്നു: ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം
ബ്യൂണസ് അയേഴ്സ്: ഭ്രൂണഹത്യ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടെസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.നവംബര്‍ 28