പിടിയരിച്ചോറുമായി കര്‍മലീത്താസഭ

പിടിയരിച്ചോറുമായി കര്‍മലീത്താസഭ

എറണാകുളം: വരാപ്പുഴ വികാരിയത്തിന്റെ വികാര്‍ അപ്പസ്‌തോലിക്കായിരുന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഒസിഡിയുടെ 150-ാം ചരമവാര്‍ഷികത്തോടുബന്ധിച്ച് മഞ്ഞുമ്മല്‍ ഒസിഡി പ്രോവിന്‍സ് ‘പിടിയരിച്ചോറ്’ കാരുണ്യപദ്ധതി തുടങ്ങി.
ബെര്‍ണര്‍ദീന്‍ പിതാവ് ഒന്നര നൂറ്റാണ്ടിനു മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഓരോ വീട്ടിലും അരി വേവിക്കാന്‍ ഇടും മുമ്പേ ഒരു പിടി അരി എടുത്ത് മറ്റുള്ളവര്‍ക്കായി മാറ്റി വയ്ക്കുക എന്നത്. മഞ്ഞുമാത കര്‍മലീത്താ സഭ ബച്ചിനെല്ലി പിതാവിന്റെ തുടര്‍ച്ചക്കാരാണ്. പ്രളയക്കെടുതിയില്‍ നിന്നും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാനുള്ള വിവിധ ഘട്ടത്തിലുള്ള പദ്ധതിക്കു സഭ രൂപം കൊടുത്തപ്പോള്‍ അതിന്റെ ഭാഗമായി മഞ്ഞുമാത പ്രൊവിന്‍സ് സാമൂഹ്യപ്രവര്‍ത്തനങ്ങളെ ഏകോപ്പിപ്പിക്കുന്ന തെരേസ്യന്‍ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത പ്രസ്ഥാനമാണ് ‘പിടിയരി ചോറ്’. സന്മനസുള്ള മനുഷ്യരിലൂടെ സമാഹരിച്ച അരിയും പരിപ്പും കാപ്പിപൊടിയും പഞ്ചസാരയും അടങ്ങിയ പൊതികളാണ് ‘പിടിയരിച്ചോറ്’.
പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഏകദേശം 20000 പൊതികള്‍ ഒരുക്കുകയാണ്. അതിന്റെ തുടക്കമായി 400 പൊതികള്‍ മഞ്ഞുമാത സമൂഹത്തിന് നല്‍കി ആരംഭിച്ചു. പ്രോവിന്‍ഷ്യാള്‍ ഫാ. അഗസ്റ്റിന്‍ മുല്ലൂര്‍, കൗണ്‍സിലര്‍മാരായ ഫാ. ആന്റണി പൊന്‍വേലില്‍, ഫാ. നിക്‌സന്‍ ആക്കപ്പിള്ളി, സാമൂഹ്യ പ്രവര്‍ത്തന ഏകോപകനായ ഫാ. ഷിബു സേവ്യര്‍, സഹകരികളായ ഫാ. വര്‍ഗീസ് കണിച്ചുക്കാട്ട്, ഫാ. സുനില്‍ പഴമ്പിള്ളി, അക്വീനാസ് എന്നിവര്‍ പങ്കെടുത്തു.


Related Articles

കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്

റവ. ഡോ പോള്‍ മുല്ലശേരി കൊല്ലം രൂപതയുടെ മെത്രാനായി അഭിഷിക്തനായി

കൊല്ലം: ഏഷ്യയിലെ പ്രഥമ രൂപതയായകൊല്ലം രൂപതയുടെ 4-ാമത് തദ്ദേശീയമെത്രാനായി നിയമിക്കപ്പെട്ട റവ. ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകചടങ്ങുകളുടെ ഒരുക്കം പൂര്‍ത്തിയായി. 2018 ജൂണ്‍ 3ന് ഞായറാഴ്ച

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*