പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണം -കെആര്‍എല്‍സിസി

പിന്നാക്ക  ക്ഷേമവകുപ്പ്‌ രൂപീകരിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക ക്ഷേമവകുപ്പ്‌ രൂപീകരിക്കണമെന്ന്‌ കെആര്‍എല്‍സിസി സംഘടിപ്പിച്ച സംവരണപഠന സെമിനാര്‍ ആവശ്യപ്പെട്ടു. പുതിയതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസില്‍ രണ്ടും മൂന്നും തട്ടുകളിലെ നിയമനങ്ങള്‍ സംവരണതത്വം പാലിക്കാത്തതും സംവരണവിഭാഗങ്ങളോട്‌ അനീതി പുലര്‍ത്തുന്നതുമാണ്‌. നിലവില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന തസ്‌തികകളില്‍ ഗണ്യമായ കുറവ്‌ ഇതുമൂലമുണ്ടാകുന്നു. ഈ അപാകത പരിഹരിച്ചുമാത്രമേ പുതിയ സംവിധാനം നടപ്പിലാക്കാന്‍ പാടുള്ളൂ.
സംവരണതത്വം പാലിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ഇതര പിന്നാക്കസമുദായ സംഘടനകളുമായി ചേര്‍ന്ന്‌ ഭരണഘടന വാഗ്‌ദാനം ചെയ്‌തിട്ടുള്ള സംവരണവ്യവസ്ഥ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ കെആര്‍എല്‍സിസി വ്യക്തമാക്കി. കേരള ബജറ്റില്‍ പരിവര്‍ത്തിത വികസന കോര്‍പ്പറേഷനുവേണ്ടി നീക്കിവച്ചിട്ടുള്ള 10 കോടി രൂപ അപര്യാപ്‌തമാണ.്‌ അത്‌ വര്‍ദ്ധിപ്പിക്കണം. പിന്നാക്കവികസനകോര്‍പ്പറേഷനും ധനകാര്യകമ്മീഷനും വിവാഹ-ഭവനവായ്‌പകള്‍ക്കു ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ലഘൂകരിക്കണം.
എറണാകുളം ആശിര്‍ഭവനില്‍ നടന്ന ഏകദിന സംവരണപഠനശിബിരം കൊച്ചി മുന്‍മേയര്‍ കെ. ജെ സോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. കെആര്‍എല്‍സിസി വൈസ്‌പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നാക്ക സമുദായ കമ്മീഷന്‍ അംഗം അഡ്വ. വി. എ ജെറോം, കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്‌, പ്രൊഫ. എബ്രഹാം അറയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സംവരണം സാമൂഹ്യനീതിക്ക്‌, സംവരണത്തിന്റെ ഭാവി എന്നീ വിഷയങ്ങളില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്‌ മുന്‍ ഡയറക്‌ടര്‍ വി. ആര്‍ ജോഷി, മെക്ക ജനറല്‍ സെക്രട്ടറി എന്‍. കെ അലി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഉച്ചയ്‌ക്കുശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മോഡറേറ്ററായിരുന്നു. ജോയി ഗോതുരുത്ത്‌, അഡ്വ. ഷെറി ജെ. തോമസ്‌, തോമസ്‌ കെ.സ്റ്റീഫന്‍, കെ. ബി സൈമണ്‍, പി. ആര്‍ കുഞ്ഞച്ചന്‍, സ്‌മിത ബിജോയ്‌ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം

റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍.      ഒരാള്‍ ഒരു കവിതയെഴുതുന്നു. തന്റെ പ്രതിശ്രുതവധുവുമായുള്ള പ്രേമബന്ധം അറ്റുപോയതിന്റെ അതിതീവ്രമായ മനോവ്യഥ നിറഞ്ഞു തുളുമ്പുന്ന കവിത. മറ്റൊരാള്‍ ആ

എഡിറ്റോറിയൽ

തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്‌നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു

സഭാപിതാക്കന്മാര്‍

ആദ്യകാല െ്രെകസ്തവ സഭയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് പുതിയ നിയമത്തിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ്. സഭ എന്നതിനു ഗ്രീക്ക് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘എക്ലേസിയാസ്’

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*