പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി

എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ സംവരണം. ഇത് കടുത്ത അനീതിയാണ്. അതേസമയം 25 ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതില്‍ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്ക് ലഭിക്കാവുന്ന സംവരണവിഭാഗങ്ങള്‍ക്കുളള സംവരണം തുടക്കം മുതല്‍ തന്നെ 10 ശതമാനമാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്ന പിന്നാക്ക വിഭാഗങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിലനില്‍ക്കെയാണ് സാമ്പത്തിക സംവരണം എന്നപേരില്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് (സാമ്പത്തിക സംവരണം) 10 ശതമാനം അനുവദിച്ചത്. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള വിവിധ ഫണ്ടുകള്‍ വര്‍ദ്ധിപ്പിച്ച് ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം.

ജാതി സെന്‍സസ് നടപ്പിലാക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാവണം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സംവരണ സമുദായ മുന്നണി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണും. തുടര്‍നടപടികളുടെ ഭാഗമായി ജില്ലാതല യോഗങ്ങള്‍ വിളിക്കുമെന്ന് പ്രസിഡന്റ് കുട്ടപ്പന്‍ ചെട്ടിയാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി. ജെ തോമസ് എന്നിവര്‍ പറഞ്ഞു.

സാമുദായിക രാഷ്ട്രീയവും സംവരണവും എന്ന സിമ്പോസിയത്തില്‍ വൈസ് പ്രസിഡന്റ് സുദേഷ് എം. രഘു വിഷയാവതരണം നടത്തി. വി. ദിനകരന്‍, ജോസഫ് ജൂഡ്, എന്‍.കെ അലി എന്നിവര്‍ സംസാരിച്ചു. ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു. ജഗതി രാജന്‍, അഡ്വ. പയ്യന്നൂര്‍ ഷാജി, എ. ദാമോദരന്‍, പ്രഫ. അബ്ദുല്‍ റഷീദ്, ഒ.വി ശ്രീദത്ത്, ഡോ. പി. നസീര്‍, ഷൈജു മുരുകേഷ്, റോയി പാളയത്തില്‍, കെ.കെ വിശ്വനാഥന്‍, ബേസില്‍ മുക്കത്ത്, രേണുക മണി, എം.എ ലത്തീഫ്, ആര്‍. രമേശന്‍, പി. എം സുഗതന്‍, വിന്‍സ് പെരിഞ്ചേരി, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യന്‍ ജീവിക്കുമ്പോഴും ചിന്തിക്കുമ്പോഴും ജീവന്റെ സമൃദ്ധി അവിടെ രൂപപ്പെടുകയാണണെന്നും ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം

ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം

എറണാകുളം: കളമശേരി ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ കമ്പനികള്‍ നടത്തിയ റിക്രൂട്ട്‌മെന്റിലൂടെ 78 ശതമാനം വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. പ്ലേസ്‌മെന്റില്‍

സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

  പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*