പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഗൗരവമായി കാണണം- സുപ്രീംകോടതിയിൽ എൻഎസ്എസ് നൽകിയ കേസിൽ കെഎൽസിഎ കക്ഷിചേരും

പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഗൗരവമായി കാണണം- സുപ്രീംകോടതിയിൽ എൻഎസ്എസ് നൽകിയ കേസിൽ കെഎൽസിഎ കക്ഷിചേരും

കൊച്ചി – കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം നിലവിലുള്ള കണക്കുകൾ പ്രകാരം ജാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടുപോലും ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ളവർക്ക് മതിയായ പ്രാതിനിധ്യം സർക്കാർ സർവീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇല്ലായെന്ന് ഇക്കാര്യത്തിൽ ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ള ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ പോലും പരാമർശിച്ചിട്ടുള്ളതാണ്.
മറിച്ചുള്ള വിവരശേഖരണം ഇപ്പോഴും ലഭ്യമല്ല. ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ അന്വേഷണത്തിന്റെ ഭാഗമായി 10 വർഷത്തെ മാത്രം കണക്കെടുത്തപ്പോൾ 4370 തസ്തികകളാണ് കേരളത്തിലെ ലത്തീൻ സമുദായത്തിന് സർക്കാർ ഉദ്യോഗങ്ങളിൽ നഷ്ടമായത് എന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുതകൾ ഇതായിരിക്കെ നിക്ഷിപ്ത താല്പര്യ ത്തോടുകൂടി ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ശക്തമായി എതിർക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വൈകാതെതന്നെ നിലപാട് വ്യക്തമാക്കണം. കേരളത്തിലെ എല്ലാ പിന്നാക്ക ജനവിഭാഗങ്ങളും ഒരുമിച്ച് നിന്ന് വിഷയം കൈകാര്യം ചെയ്യണം. ഇപ്പോൾ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കക്ഷിചേരുമെന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ അറിയിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*