പിയാത്തേയും അന്ത്യഅത്താഴവും

പിയാത്തേയും അന്ത്യഅത്താഴവും

ക്രൈസ്തവചരിത്രത്തോടും വിശ്വാസത്തോടും ഏറെ അടുത്തുസംവദിക്കുന്ന രണ്ടു കലാസൃഷ്ടികളാണ് പിയാത്തേയും അന്ത്യഅത്താഴവും. ക്രൂശില്‍ മരിച്ച ശേശുവിനെ അമ്മ മറിയം മടിയില്‍ വഹിച്ചിരിക്കുന്ന വിഖ്യാതശില്പമായ പിയാത്തേ മൈക്കിള്‍ ആഞ്ചലോ എന്ന ശില്പിയുടെ ഏറ്റവും മികച്ച ശില്പങ്ങളിലൊന്നാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പിയാത്തേയുടെ പതിപ്പുകള്‍ ലോകമെങ്ങുമുങ്ങുമുള്ള ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളിലും മൊണാസ്ട്രികളിലും പൂജ്യമായി കരുതിപ്പോരുന്നുണ്ട്. ലിയാനാര്‍ഡോ ഡാവിഞ്ചി വരച്ച അന്ത്യഅത്താഴവും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ്. അതുകൊണ്ടാണ് പല സന്ദര്‍ഭങ്ങളിലും അന്ത്യഅത്താഴ ചിത്രത്തെ വികലമായി ചിത്രീകരിക്കാന്‍ പലരും ശ്രമിച്ചപ്പോഴൊക്കെ ക്രൈസ്തവവിശ്വാസികള്‍ ശക്തമായി പ്രതികരിച്ചിട്ടുള്ളത്. അടുത്തിടെ ഒരു മാസികയുടെ പുറംചിത്രമായി ഇത്തരത്തില്‍ വികലമായി ചിത്രീകരിക്കപ്പെട്ട അന്ത്യഅത്താഴത്തിന്റെ ചിത്രം വന്നപ്പോള്‍ പുരോഹിതരും സാധാരണക്കാരും ഏറെ ശക്തമായി തന്നെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കലാസ്വാന്ത്ര്യമെന്നത് കലാരൂപങ്ങളെ വികൃതമാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ വൃണപ്പെടുത്താനുമുള്ളതല്ലെന്നും അന്ന് സഭാ നേതൃത്വം വ്യക്തമാക്കുകയുണ്ടായി.

അന്ന് പ്രതിഷേധത്തിനിറങ്ങിയവരില്‍ ചിലരെങ്കിലും ഇപ്പോള്‍ ഹൈക്കോടതിക്കു സമീപമുള്ള സമരപന്തലില്‍ ഉണ്ടാകുമല്ലോ. ഇപ്പോഴത്തെ സമരം നയിക്കുന്ന കന്യാസ്ത്രീകള്‍ അന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തവരാണോ? ആണെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ സമരവേദിയില്‍ പിയാത്തേയെ വികൃതമാക്കിയതില്‍ പ്രതിഷേധമൊന്നുമില്ലേ? അതല്ല അന്ത്യഅത്താഴത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കില്‍ അതു തുറന്നു പറയണം. ക്രൈസ്തവമൂല്യങ്ങളെ നിങ്ങളെത്രമാത്രം വിലമതിക്കുന്നുവെന്ന് അതില്‍ നിന്നും വ്യക്തമാകും. കന്യാസ്ത്രീയെ ബിഷപ് ബലമായി പീഡിപ്പിച്ചുവെങ്കില്‍ ബിഷപ് കുറ്റക്കാരനാണെന്നും ശിക്ഷിക്കപ്പെടണമെന്നും തന്നെയാണ് എല്ലാ വിശ്വാസികളും ആഗ്രഹിക്കുന്നത്. ബിഷപ്പിനെ ശിക്ഷിക്കുവാന്‍ ഏതറ്റംവരെ-ക്രൈസ്തവ വിശ്വാസ മൂല്യങ്ങളെ ബലി കഴിച്ചും തങ്ങള്‍ മുന്നോട്ടു പോകുമെന്നുമാണ് മറുപടിയെങ്കില്‍ വികൃതമാക്കിയ ഈ പിയാത്തേ ശില്പം ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്കു കൂട്ടായിരിക്കട്ടെ.


Related Articles

നഴ്‌സിങ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോണ്‍ഫറന്‍സ് കൊട്ടിയം ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ നടത്തി

കൊല്ലം: കേരളത്തില്‍ ആദ്യമായി നഴ്‌സിങ് റിസര്‍ച്ച് സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ ഘടക കോണ്‍ഫറന്‍സ് ഹോളിക്രോസ് കോളജ് ഓഫ് നഴ്‌സിങ്ങിന്റെയും തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍

പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം

ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍

കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി ആദ്യ പരീക്ഷണം ജനിഫർ ഹാലർ എന്ന അമേരിക്കൻ വനിതയിൽ

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിനെതിരായ വാക്‌സിന്‍ അമേരിക്കയില്‍ മനുഷ്യരില്‍ പരീക്ഷിച്ചു. കഴിഞ്ഞ 16നാണ് ആദ്യപരീക്ഷണം നടന്നത്. 18 വയസിനും 55 വയസിനും ഇടയ്ക്ക് പ്രായമുള്ള ആരോഗ്യവാന്മാരായ 45

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*