Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
പിശാചിനെ തുരത്തുന്ന കുതിരലാടം

മധ്യകാലഘട്ടത്തില്‍ യൂറോപ്പിലെ പല വീടുകളിലും സര്‍വ്വസാധാരണയായി കാണപ്പെട്ടിരുന്ന ഒന്നാണ് വാതില്ക്കല് കെട്ടിതൂക്കിയിട്ടിരുന്ന കുതിരലാടം (ഹോഴ്സ് ഷൂ) കുതിരകളുടെ കുളമ്പില്‍ തറയ്ക്കുന്ന യൂ ആകൃതിയില്‍ വളഞ്ഞിരിക്കുന്ന ഒരു ഇരുമ്പുകഷണമാണ് ഈ ലാടം. കുതിരകളുടെ പാദങ്ങളെ സംരക്ഷിക്കുവാന്‍ അവയുടെ കുളമ്പില്‍ ഇവ ഉറപ്പിക്കുമായിരുന്നു. ഇത് വാതില്ക്കല് കെട്ടിത്തൂക്കിയാല്‍ പിശാചുക്കള്‍ ആ ഭാഗത്തേക്ക് വരില്ല എന്നതായിരുന്നു അവരുടെ വിശ്വാസം.
എങ്ങനെയാണ് ഇങ്ങനെയൊരു അന്ധവിശ്വാസം ഉടലെടുത്തത്? പണ്ടു പണ്ട് ഒരു കൊല്ലപ്പണിക്കാരനുണ്ടായിരുന്നു. ഒരിക്കല്‍ പിശാച് അയാളുടെ അടുക്കല്‍ വന്ന് തന്റെ പിളര്‍ന്നിരിക്കുന്ന കാല്പ്പാദങ്ങളില് (പിശാചുക്കളുടെ കാല്പാദങ്ങള് കുതിരകളുടെ കുളമ്പുകള്‍ പിളര്ന്നിരിക്കുന്നതുപോലെയാണെന്ന ഒരു സങ്കല്പം ഉണ്ടായിരുന്നു) ഒരു ലാടം തറയ്ക്കാന് ആവശ്യപ്പെട്ടു. കൊല്ലപ്പണിക്കാരന് പിശാച് ആവശ്യപ്പെട്ടതുപോലെ ചെയ്തു. പക്ഷേ, അത് പിശാചിനെ ഒത്തിരി വേദനിപ്പിച്ചു. വേദനകൊണ്ട് പുളഞ്ഞ പിശാച് അത് എടുത്തുമാറ്റുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ കൊല്ലപ്പണിക്കാരന് പറഞ്ഞു: ഇനി ഒരിക്കലും പിശാചുക്കള്‍ കുതിരലാടം തൂക്കിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ വരില്ല എന്ന് ഉറപ്പുനല്‍കിയാല്‍ ഞാന്‍ ഈ ലാടം നിന്റെ കാലില്‍ നിന്ന് മാറ്റാം. വേദന സഹിക്കാന്വയ്യാതായ പിശാച് അതു സമ്മതിച്ചു.
അങ്ങനെയാണ് കുതിരലാടം എവിടെയെല്ലാം തൂക്കിയിട്ടുണ്ടോ അവിടെയെങ്ങും പിശാചു വരില്ല എന്ന ഒരു വിശ്വാസം ഉടലെടുത്തത്. മാത്രമല്ല, രോഗങ്ങളില്‍ നിന്നും പ്രകൃതിക്ഷോഭത്തില്‍ നിന്നും അത് മനുഷ്യരെ സംരക്ഷിക്കുമെന്നും സൗഭാഗ്യം നല്‍കുമെന്നും കരുതപ്പെടുന്നു.
മധ്യകാലഘട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരു അന്ധവിശ്വാസം ഇതാണ്: പിശാചുകള്‍ക്കും പ്രേതങ്ങള്‍ക്കും കുതിരകളെ ഭയമാണ്. പ്രത്യേകിച്ച് കുതിരലാടം തറച്ചിട്ടുള്ളവയെ. ഇരുമ്പുകൊണ്ടുണ്ടാക്കിയ ലാടം തീയിലിട്ടാലും നശിച്ചുപോകില്ല. പണ്ടു കാലത്ത് പ്രേതബാധയുണ്ടെന്നു സംശയിച്ചിരുന്ന വ്യക്തികളെ അടക്കം ചെയ്തിരുന്ന ശവപ്പെട്ടികളില്‍ ഒരു ലാടം തറയ്ക്കുമായിരുന്നു. ആ പ്രേതങ്ങള്‍ ശവപ്പെട്ടികളില്‍ നിന്ന് പുറത്തേക്കു വരാതിരിക്കാനായിരുന്നു ഇത്.
മറ്റൊരു വിശ്വാസം ഇങ്ങനെയായിരുന്നു: ചന്ദ്രക്കലപോലെ കാണപ്പെടുന്ന ലാടം ചന്ദ്രദേവതയെ പ്രതിനിധാനം ചെയ്യുന്നു. ഈ ദേവത മനുഷ്യരെ പൈശാചിക ശക്തികളില്‍ നിന്ന് സംരക്ഷിച്ച് സൗഭാഗ്യത്തിനര്ഹരാക്കും. അതുകൊണ്ട് വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ലാടം കെട്ടിതൂക്കിയിരിക്കുന്നു. ആധുനിക കാലത്ത് കുതിരലാടത്തിന്റെ മാതൃകയിലുള്ള ആഭരണങ്ങളും മനുഷ്യര്‍ ധരിക്കുന്നുണ്ട്.
കടലില്‍ യാത്ര ചെയ്യുന്നവരുടെ ഒരു പേടിസ്വപ്നമായിരുന്നു പെട്ടെന്നുള്ള പ്രകൃതിക്ഷോഭങ്ങള്‍. അവ പിശാചിന്റെ കൈക്രിയകളായിട്ട് കരുതപ്പെട്ടിരുന്നു. പിശാചിനെ അകറ്റി നിര്‍ത്താന്‍ കപ്പലിന്റെ കൊടിമരത്തിലും ഇത്തരത്തിലുള്ള ലാടങ്ങള്‍ കെട്ടിതൂക്കിയിരുന്നു. പരീക്ഷയില്‍ വിജയിക്കുവാനും രാത്രി ദുഃസ്വപ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാനും കുതിരലാടം അണിയുന്നവരുണ്ട്.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം എന്താണ് നമ്മെ പിശാചില്നിന്ന് സംരക്ഷിക്കുന്നത്? നമ്മുടെ രക്ഷയുടെ അടയാളം കുതിരലാടമോ മറ്റ് മാന്ത്രികത്തകിടുകളോ അല്ല. പിന്നെയോ, കുരിശാണ് നമ്മുടെ രക്ഷയുടെ പ്രതീകം. നമ്മുടെ കര്‍ത്താവിന്റെ ക്രൂശുമരണം കുരിശിനെ അപമാനത്തിന്റെയും ഭയത്തിന്റെയും പ്രതീകത്തില്‍ നിന്ന് രക്ഷയുടെ, ദൈവസ്നേഹത്തിന്റെ അടയാളമാക്കി മാറ്റി.
വിശുദ്ധ പൗലോസ് തന്റെ സുവിശേഷവേലയെ ഒറ്റ വാക്യത്തില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: ഞങ്ങള്‍ ക്രൂശിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. (1 കൊറി 1:23) കുരിശില്‍ തറയ്ക്കപ്പെടേണ്ടിവന്ന ഒരു രക്ഷകനെക്കുറിച്ചുള്ള സന്ദേശം യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതിയര്‍ക്ക് ഭോഷത്തവുമായിരുന്നെങ്കിലും അത് ‘മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ശക്തവുമായി’ മാറി.
ഒരു കാലത്ത് യൂറോപ്പിലെയും അമേരിക്കയിലെയും എല്ലാ സ്ഥാപനങ്ങളിലും സ്കൂളുകളിലും കുരിശുരൂപമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ക്ലാസ് മുറികളില്‍ നിന്ന് അവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. നമ്മുടെ പല വീടുകളിലും കുരിശുണ്ടായിരുന്നു. ഇന്ന് ഒരു വീട്ടില്‍ മരണം സംഭവിക്കുമ്പോള്‍ കുരിശെടുക്കാനായി പള്ളിയിലേക്ക് ഓടുകയാണ്. എന്തുകൊണ്ട് നമ്മുടെ വീടുകളില്‍, സ്ഥാപനങ്ങളില്‍ പ്രഥമസ്ഥാനത്തു തന്നെ ഒരു കുരിശോ കുരിശുരൂപമോ സ്ഥാപിച്ചുകൂടാ? കുരിശുമരണത്തിലൂടെയാണ് ദൈവപുത്രന് നമ്മെ വീണ്ടെടുത്തത് എന്ന സന്ദേശം നാം ഒരിക്കലും മറക്കാനിടവരരുത്.
ചിലര്‍ക്ക് കുരിശ് കാതിലും കഴുത്തിലും അണിയുന്ന ഒരു ഫാഷന്‍ സിംബല്‍ മാത്രമാണ്. എന്നാല്‍ അത് പിശാചുക്കളെ അകലെ നിര്‍ത്താന്‍ പറ്റിയ ഏറ്റവും വലിയ ആയുധമാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
അടുത്ത ലക്കം
വീടന്വേഷിക്കുന്ന ദൈവം
Related
Related Articles
തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം: വേളാങ്കണ്ണി പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാള്‍ പ്രമാണിച്ച് തിരുവനന്തപുരത്തുനിന്നും വേളാങ്കണ്ണിയിലേക്ക് റെയില്‍വേ മന്ത്രാലയം പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആഗസ്റ്റ് 28, സെപ്റ്റംബര്‍ 4 എന്നീ ബുധനാഴ്ചകളില്‍ വൈകുന്നേരം
തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
കുരിശു വരച്ചുകൊണ്ടാണോ കുരിശു വഹിച്ചുകൊണ്ടാണോ സമൂഹമധ്യത്തിൽ വിശ്വാസത്തിനു സാക്ഷ്യം വഹിക്കേണ്ടത് എന്ന് ആത്മപരിശോധന ചെയ്യാൻ യാക്കോബായ മെത്രാനെ ഓർമിപ്പിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം.
കൊറോണ മുക്തിയാചനയ്ക്ക് ബൈപ്ലെയിനില്‍ ആര്‍ച്ച്ബിഷപ്
ന്യൂ ഓര്‍ലിയന്‍സ്: കൊറോണ രോഗത്തില്‍ നിന്നു വിമുക്തനായ അമേരിക്കന്‍ ആര്‍ച്ച്ബിഷപ് ഗ്രിഗറി എയ്മണ്ട് ദുഃഖവെള്ളിയാഴ്ച രണ്ടാം ലോകമഹായുദ്ധകാലത്തെ ബൈപ്ലെയിനില്‍ ന്യൂ ഓര്‍ലിയന്‍സ് നഗരത്തിനു മീതെ ആയിരം അടി