പിശാചിന്റെ അഷ്ടസൗഭാഗ്യങ്ങള്‍

ഒരിക്കല്‍ ലൂസിഫര്‍ ഒരു സീരിയസായ കാര്യം ചര്‍ച്ച ചെയ്യാനായി തന്റെ അനുയായികളെയെല്ലാം വിളിച്ചുകൂട്ടി. “മനുഷ്യമക്കളെ ദൈവത്തില്‍ നിന്നകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്താണ്?” ഇതായിരുന്നു വിഷയം. മദ്യം, മയക്കുമരുന്ന്, സെക്സ്, പണത്തോടുള്ള ആര്‍ത്തി മുതലായ പരമ്പരാഗതമായ മാര്‍ഗങ്ങള്‍ ചിലപ്പോള്‍ വേണ്ടത്ര വിലപ്പോകുന്നില്ല എന്ന ആശങ്ക പലരും പങ്കുവച്ചു. ധാരാളം ധ്യാനഗുരുക്കന്മാരും സുവിശേഷപ്രഘോഷകരും ധ്യാനകേന്ദ്രങ്ങളും മതപരമായ ടിവി ചാനലുകളും ഉള്ളതുകൊണ്ട് ജനങ്ങള്‍ പണ്ടത്തെപ്പോലെ നമ്മുടെ വലയില്‍ വീഴുന്നില്ല എന്നും വിലയിരുത്തപ്പെട്ടു.
“ധ്യാനകേന്ദ്രങ്ങളില്‍ പോകുമ്പോള്‍ എന്താണ് അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്?” എന്നായി ലൂസിഫര്‍. കുട്ടിച്ചാത്തന്മാരെല്ലാവരുംകൂടെ ഒരേ സ്വരത്തില്‍ പറഞ്ഞു: “ദൈവവചനമാണ് ഏറ്റവും പ്രധാനമായ ആകര്‍ഷണം” സുവിശേഷ വചനങ്ങള്‍ വളരെ ശക്തമായും വ്യക്തമായും അവിടെ പ്രഘോഷിക്കപ്പെടുന്നു. ആ വചനങ്ങള്‍ ഇരുതല വാള്‍പോലെ മൂര്‍ച്ചയുള്ളതാണ്. അത് ഹൃദയത്തിലേക്ക് ആഞ്ഞിറങ്ങുന്നതുമൂലം ആളുകള്‍ക്ക് മാനസാന്തരമുണ്ടാകുന്നു. അവര്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്ത് പശ്ചാത്തപിച്ച് കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം നേടുന്നു. മാത്രമല്ല പരിശുദ്ധ കുര്‍ബാനയിലൂടെ പാപത്തില്‍ വീഴാതിരിക്കാന്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു.”
അടുത്തതായി ലൂസിഫര്‍ ചോദിച്ചത് ഇതാണ്: “എങ്ങനെ നമുക്ക് ദൈവവചനത്തെ വളച്ചൊടിക്കാം? വചനം കേള്‍ക്കുന്നതില്‍ നിന്ന് മനുഷ്യനെ അകറ്റാന്‍ പ്രയാസമാണെങ്കില്‍ നമുക്ക് അത് നമ്മുടേതായ രീതിയില്‍ രൂപപ്പെടുത്തുവാന്‍ സാധിക്കുമോ?”
ഓരോരുത്തരും തലപുകഞ്ഞാലോചിച്ചു. അവസാനം തലമൂത്ത ഒരു ചെകുത്താന് പറഞ്ഞു: “സുവിശേഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അഷ്ട സൗഭാഗ്യങ്ങളാണ്. യേശു മലമുകളില്‍ വച്ച് ശിഷ്യര്‍ക്കു നല്കിയ ആ സുവിശേഷ ഭാഗങ്ങള്‍ക്ക് പകരം നമുക്ക് നമ്മുടേതായ സൗഭാഗ്യങ്ങള്‍ വാഗ്ദാനം ചെയ്യാം.” ചെകുത്താന്മാരുടെ കൂട്ടത്തിലെ ബുദ്ധിമാന്മാരെല്ലാവരും കൂടി തലപുകഞ്ഞാലോചിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം താഴെ പറയുന്ന അഷ്ട സൗഭാഗ്യങ്ങളുണ്ടാക്കി:
1. ധനമോഹികള്‍ ഭാഗ്യവാന്മാര്; പിശാചിന്റെ രാജ്യം അവരുടേതാണ്.
2. കോപിക്കുന്നവരും മറ്റുള്ളവരെ കരയിപ്പിക്കുന്നവരും ഭാഗ്യവാന്മാര്; അവര്‍ പിശാചിന്റെ മക്കളെന്നറിയപ്പെടും.
3. നിഗളിക്കുന്നവരും അസൂയക്കാരും ഭാഗ്യവാന്മാര്; അവര്‍ നരകം അവകാശമാക്കും.
4. അധികാരത്തിനും പണത്തിനും പ്രശസ്തിക്കും വേണ്ടി പ്രയത്നിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്ക് നരകത്തില്‍ തക്കതായ പ്രതിഫലം ലഭിക്കും.
5. മോശമായ ചിത്രങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്ക് മോഹപാപത്തിന് ധാരാളം അവസരങ്ങള്‍ ഉണ്ടാവും.
6. ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹോദരങ്ങളെ വെറുക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ പിശാചുപുത്രന്മാര് എന്നറിയപ്പെടും.
7. പ്രാര്‍ത്ഥനയും കൂദാശകളും ഉപേക്ഷിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ എപ്പോഴും എന്റേതായിരിക്കും.
8. ദൈവത്തെയും വിശുദ്ധരെയും അവഹേളിക്കുകയും എല്ലാവിധ തിന്മകളും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്; നിങ്ങള്‍ ആഹ്ളാദിച്ചാനന്ദിക്കുവിന്-നരകത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.
ലോകത്തിലുള്ള സംഘട്ടനങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതാണ്: യേശുവിന്റെ സുവിശേഷ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം നയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്കി നമ്മെ പിശാച് വശീകരിക്കുന്നു. പിശാച് വാഗ്ദാനം ചെയ്യുന്ന അഷ്ട സൗഭാഗ്യങ്ങള്‍ താല്ക്കാലികമായ സുഖവും, സമ്പത്തും, പ്രശസ്തിയും കൈവരുത്തുന്നു. പക്ഷേ, അവസാനം അവയെല്ലാം നമ്മെ നിരാശയിലേക്കും നാശത്തിലേക്കും മാത്രമേ നയിക്കൂ.
പൈശാചികമായ മൂലപാപങ്ങളെ ഉന്മൂലനം ചെയ്യാന്‍ ദൈവികമായ പുണ്യങ്ങളില്‍ വളരേണ്ടിയിരിക്കുന്നു. ഒരു `ബാഡ് ഹാബിറ്റ്’ മാറ്റിയെടുക്കാന്‍ `ഗുഡ് ഹാബിറ്റ്’ പ്രാക്ടീസ് ചെയ്യേണ്ടിയിരിക്കുന്നു. സുവിശേഷത്തില്‍ കര്‍ത്താവ് പറഞ്ഞിട്ടുള്ള ഈ `വാണിംഗ്’ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
“അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞു നടക്കുന്നു, എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചു ചെല്ലും. അത് മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി ശുചീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു” (മത്തായി 12:43-45).
നോമ്പുകാലത്ത് പലരും ചില ദുശീലങ്ങളൊക്കെ ഒഴിവാക്കുന്നുണ്ടെങ്കിലും അതിന്റെ സ്ഥാനത്ത് സത്ഗുണങ്ങള്‍ ഉണ്ടാകാത്തതുകൊണ്ട് ആ സ്ഥലം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. അതുകൊണ്ടാണ് നോമ്പു കഴിയുമ്പോഴേക്കും പതിന്മടങ്ങായി തിന്മകള് കടന്നു വരുന്നത്.
ഈ നോമ്പുകാലം യേശു പറഞ്ഞ അഷ്ടസൗഭാഗ്യങ്ങളുടേതായിത്തീരട്ടെ. സുവിശേഷഭാഗങ്ങള്‍ നിരന്തരം ധ്യാനിച്ച് സത്കര്‍മങ്ങള്‍ ചെയ്യാം.
അടുത്ത ലക്കം
ഡോണ്ട് ഗിവ് അപ്പ്-കീപ്പ് പുഷിംഗ്.
Related
Related Articles
കര്‍ത്താവിന്റെ ജ്ഞാനസ്നാനത്തിരുനാള്‍
R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്ധനന് വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?
ചക്ക് ഫീനി അജ്ഞാതനായ ലോകോപകാരി
എണ്ണൂറു കോടിയിലധികം ഡോളര്‍ വിവിധ സംഘടനകള്‍ക്ക് സംഭാവന നല്കിയ ലോകോപകാരിയെപ്പറ്റി അധികം ആര്‍ക്കും അറിയില്ല. താന്‍ നല്കുന്ന സംഭാവനകളെപ്പറ്റിയോ താനാകുന്ന വ്യക്തിയെപ്പറ്റിയോ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ മനുഷ്യന്റെ
സോറിസോറി ഫാദര്‍, നോമ്പുകാലത്ത് ഞാന്‍ പുകവലിക്കാറില്ല
ഒരിക്കല്‍ അയര്‍ലണ്ടുകാരനായ ഒരു വൈദികന് ന്യൂയോര്‍ക്കിലെ തെരുവിലൂടെ നോമ്പുകാലത്തെ ഒരു സന്ധ്യാസമയത്ത് നടക്കുകയായിരുന്നു. ബൗറി എന്നറിയപ്പെട്ടിരുന്ന ആ സ്ഥലം അക്കാലത്ത് ഭവനരഹിതരായ കുടിയന്മാരുടെയും മയക്കുമരുന്നിനടിമകളായിരുന്നവരുടെയും വിഹാരഭൂമിയായിരുന്നു. എല്ലാവിധ