Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികളും മുറിവുകള്‍ പേറുന്ന ജനങ്ങളും
ഈജിപ്തിലെ മഹാമാരികള്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട എല്ലാ സാമ്രാജ്യങ്ങളുടെയും സാധാരണ അവസ്ഥയാണ്. അങ്ങനെയുള്ള ഭരണകൂടങ്ങളില്‍ ജലം ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കില്ല. മണ്ണ് ഫലഭൂയിഷ്ഠമാകില്ല. ജീര്‍ണത
...0വചനവും സൗഖ്യവും ജീവനും: ദിവ്യകാരുണ്യത്തിരുനാൾ
ദിവ്യകാരുണ്യത്തിരുനാൾ വിചിന്തനം:- വചനവും സൗഖ്യവും ജീവനും (ലൂക്കാ 9: 11 – 17) ദൈവരാജ്യം പ്രഘോഷിക്കാൻ പോയ ശിഷ്യന്മാർ മടങ്ങി വന്നിരിക്കുന്നു.
...0പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: ത്രിയേക ദൈവത്തിനു സ്തുതി
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- ത്രിയേക ദൈവത്തിനു സ്തുതി (യോഹ 16:12-15) ഇന്ന് തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്.
...0പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ: പാരസ്പര്യത്തിന്റെ ദൈവം
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15) മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ
...0
പിശാചുക്കളുടെ പരാതി

സ്വര്‍ഗത്തില്‍ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയായിരുന്നു. പുത്രന്‍തമ്പുരാന്റെ ബര്ത്ഡേ അല്ലേ. അപ്പോള്‍പ്പിന്നെ അത് ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ ആഘോഷിക്കണമേല്ലാ. സ്വര്‍ഗം ആകെ വര്ണാമയമായിരുന്നു. എങ്ങും സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വിതാനങ്ങള്‍; ചെടികളും വൃക്ഷങ്ങളും ഏറ്റവും മനോഹരമായ പൂക്കളും പഴങ്ങളും പുറപ്പെടുവിച്ചു. കിളികളുടെ മത്സരിച്ചുകൊണ്ടുള്ള ഗാനാലാപനം. മയിലുകളുടെയും മാനുകളുടെയും ആനന്ദനൃത്തം. മൃഗങ്ങളെല്ലാം ഏറ്റവും മനോഹരമായ ഡ്രെസുകള്‍ ധരിച്ച് തുള്ളിക്കളിച്ച് ഓടിനടന്നു. വിശുദ്ധരെല്ലാം മന്ദസ്മിതം തൂകി ഉലാത്തി. മാലാഖമാര്‍ ആകാശവിതാനത്തിലൂടെ ഒഴുകിനടന്നു.
ബര്ത്ഡേ ആഘോഷത്തിന് ഭൂസ്വര്ഗവാസികളെല്ലാവരും ക്ഷണിക്കപ്പെട്ടിരുന്നു. ഭൂമിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ പരിശുദ്ധ ത്രിത്വവും മാലാഖമാരും വിശുദ്ധരും സ്വര്‍ഗത്തില്‍നിന്ന് വീക്ഷിച്ചു. എല്ലാവര്ക്കും ആനന്ദം പകരുന്ന ഇതുപോലൊരു ആഘോഷം-ജാതിമതഭേദമെന്യേ മാലോകരെല്ലാം പങ്കെടുക്കുന്ന ഒരാഘോഷം-മറ്റെങ്ങുമില്ലല്ലോ.
ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ദൈവംതമ്പുരാന് പിശാചുക്കളെയും ക്ഷണിച്ചിരുന്നു. അവരും അവിടുത്തെ സൃഷ്ടികളാണല്ലോ-മാലാഖമാരായിട്ടല്ലേ അവിടുന്ന് അവരെ സൃഷ്ടിച്ചത്. ദൈവത്തെപ്പോലെ ആകാനുള്ള അവരുടെ നിഗളംകൊണ്ടാണല്ലോ അവര്‍ക്ക് ഈ ഗതി വന്നത്. അന്നുമുതല്‍ പിശാചുക്കള്‍ക്ക് ദൈവത്തോട് തീരാത്ത കലിയുണ്ടെങ്കിലും ആണ്ടിലൊരിക്കല്‍ പുത്രന്‍തമ്പുരാന്റെ ബര്ത്ഡേയ്ക്ക് അവര്‍ വരാതിരിക്കില്ല.
വിഭവസമൃദ്ധമായ സദ്യകഴിഞ്ഞ് എല്ലാവരും സ്വര്‍ഗീയ പിതാവിന്റെ സന്നിധിയിലായിരിക്കുമ്പോള്‍ പിശാചുക്കളുടെ തലവനായ ലൂസിഫര്‍ തനിക്ക് ഒരു പരാതി രേഖപ്പെടുത്താനുണ്ടെന്ന് ദൈവസമക്ഷം അറിയിച്ചു. പരമകാരുണ്യവാനായ പിതാവ് പരാതി പറയാന്‍ സമ്മതം നല്കി. അപ്പോള്‍ ലൂസിഫര്‍ പറഞ്ഞു: ‘ഭൂമിയിലുള്ള ഇപ്പോഴത്തെ മനുഷ്യരെക്കൊണ്ട് ഞങ്ങള്‍ തോറ്റിരിക്കുകയാണ്. അവര്‍ ഞങ്ങളുടെ ജോലി തട്ടിയെടുത്തിരിക്കുകയാണ്. അതുമൂലം പിശാചുക്കള്‍ പലരും ഇപ്പോള്‍ പണിയില്ലാതെ വട്ടംതിരിയുകയാണ്’.
‘മനുഷ്യര്‍ എങ്ങനെയാണ് നിങ്ങളെ ഉപദ്രവിക്കുന്നത്?’ ദൈവം ചോദിച്ചു.
‘ഞങ്ങള്‍ ചെയ്യുന്ന ജോലി ഇപ്പോള്‍ അവര്‍തന്നെ ചെയ്യുന്നു. മനുഷ്യബന്ധങ്ങള്‍ തകര്‍ക്കാന്‍ പണ്ടൊക്കെ ഞങ്ങളാണ് കച്ചകെട്ടിയിറങ്ങിയിരുന്നത്. മനുഷ്യമനസില്‍ സംശയങ്ങള്‍ നിറക്കാനും അവരില്‍ പകയും വിദ്വേഷവും നിറക്കാനും ഞങ്ങള്‍ പല കെണികളും ഒരുക്കുമായിരുന്നു. പരദൂഷണങ്ങളും അര്‍ധസത്യങ്ങളും, ഞങ്ങളുടെ സ്പെഷ്യാലിറ്റീസ് ആയിരുന്നു. എന്നാല്‍, അതെല്ലാം ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രശ്നങ്ങളൊന്നും ഇല്ലാത്തിടത്ത് ചാനലുകാര് നാലഞ്ചാളുകളെ വിളിച്ചുവരുത്തി, ഡിബേറ്റ് നടത്തി, അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് തമ്മിലടിപ്പിക്കും. സീരിയലുകള്‍ കാണിച്ച് ഭാര്യാഭര്‍ത്തക്കന്മാരുടെ മനസില്‍ സംശയങ്ങള്‍ നിരത്തും’.
‘പണ്ടൊക്കെ ഞങ്ങളുടെ കുട്ടിച്ചാത്തന്മാര് കുട്ടികളെയും യുവാക്കളെയും ലൈംഗിക തെറ്റുകളിലേയ്ക്ക് ആകര്‍ഷിച്ചിരുന്നത് മഞ്ഞപ്പുസ്തകങ്ങളും ചീത്ത കൂട്ടുകെട്ടുകളിലൂടെയുമായിരുന്നു. എന്നാല്‍, ഇന്ന് അവര്‍ക്ക് കുട്ടുകാരും പുസ്തകങ്ങളും ഒന്നുവേണ്ട. കൈയില്‍ ഒരു മൊബൈല്‍ ഫോണുണ്ടെങ്കില് എത്ര വലിയ വൃത്തികേടുകളും തന്റെ മുറിയിലിരുന്ന് ആസ്വദിക്കാം. മനുഷ്യരുടെ പുതിയ ഓരോ കണ്ടുപിടുത്തങ്ങള്‍ ഞങ്ങളുടെ വയറ്റത്തടിച്ചിരിക്കുകയാണ്’.
‘പണ്ടൊക്കെ ആളുകളെ പള്ളിയില്‍ നിന്നകറ്റാനും കൂദാശകള്‍ മുടക്കാനും ഞങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍, ഇന്ന് ഞങ്ങളുടെ ഒരു സഹായവുമില്ലാതെ അവര്‍ സ്വയം അതൊക്കെ വേണ്ടെന്നുവച്ചിരിക്കുകയാണ്. ഇന്ന് മനുഷ്യര്‍ക്ക് കുമ്പസാരിക്കാതെതന്നെ കുര്‍ബാന കൈക്കൊള്ളാനും നോമ്പുനോക്കാതെ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കാനും ഒരു മടിയുമില്ല’.
‘ദമ്പതികളെ തമ്മിലകറ്റാന്‍ ഞങ്ങളില്‍ ഒത്തിരിപ്പേര് പണിയെടുത്തിരുന്നു പണ്ട്. വിവാഹമോചനം ക്രിസ്ത്യാനികളുടെ ഇടയില്‍ വളരെ അപൂര്‍വമായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഒരുവര്‍ഷം കഴിയുന്നതിനുമുമ്പുതന്നെ ‘ഇന്നുമുതല്‍ മരണംവരെ’ എന്ന് പ്രതിജ്ഞയെടുത്തവര്‍ നിസാരകാര്യങ്ങള്‍ക്കായി പിരിയാന്‍ തയ്യാറായി നില്‍ക്കുകയാണ്.
പണ്ടൊക്കെ മാതാപിതാക്കളെ മക്കളില്നിന്നകറ്റാന്, അല്ലെങ്കില്‍ സഹോദരങ്ങളെ പരസ്പരം വെറുപ്പിക്കാന്‍ ഞങ്ങള്‍ അഹോരാത്രം പണിയെടുക്കുമായിരുന്നു. ഇന്ന് അത് എത്ര നിസാരമാണ്. മക്കള്‍ക്ക് മാതാപിതാക്കളോട് ഒരു കടപ്പാടും ഇപ്പോഴില്ല. സ്വന്തംകാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നത്. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേയ്ക്ക് പറഞ്ഞുവിടാന്‍ മക്കള്‍ക്ക് ഒരു മടിയുമില്ല. മനുഷ്യര്‍ ഇങ്ങനെയൊക്കെ പെരുമാറിയാല്‍ ഞങ്ങള്‍ പിന്നെ എന്തു ജോലിചെയ്യും? അതുകൊണ്ട് എ
ല്ലാറ്റിന്റെയും സ്രഷ്ടാവായ അങ്ങ് ഇതിനൊരു പരിഹാരം കാണം’.
പിശാചുക്കളുടെ പരാതി ന്യായമാണെന്ന് പിതാവായ ദൈവത്തിനും തോന്നി. താന്‍ മനുഷ്യനെ സൃഷ്ടിച്ചത് തന്റെതന്നെ ഛായയിലും സാദൃശ്യത്തിലും ആണല്ലോ. അവര്‍ക്ക് എല്ലാ ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യം നല്കി. അവര്‍ക്ക് ബുദ്ധിശക്തിയും തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യവും നല്കി. പക്ഷേ, ആ അറിവും സ്വാതന്ത്ര്യവും ഇങ്ങനെ ദുര്‍വിനിയോഗം ചെയ്യുമെന്ന് ആരറിഞ്ഞു? അവനവന് ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അവനവന് അനുഭവിക്കുമെന്ന് എന്നാണ് മനുഷ്യര്‍ മനസിലാക്കുക?
പ്രശസ്ത സുവിശേഷപ്രസംഗകനായിരുന്ന ഡി.എല്‍.മൂഡി ഒരിക്കല്‍ ഒരു ഇടവകയില്‍ ധ്യാനപ്രസംഗത്തിനായി പോയി. അദ്ദേഹത്തെ ക്ഷണിച്ച വികാരിയച്ചന് മൂഡിക്ക് ഒരു വാണിംഗ് കൊടുക്കുവാന്‍ മറന്നില്ല. ‘ഇവിടത്തെ ജനങ്ങള്‍ അല്പം തന്റേടികളാണ്. പ്രസംഗം തുടങ്ങി പകുതിയാകുമ്പോഴേയ്ക്കും പലരും എഴുന്നേറ്റ് പുറത്തേയ്ക്ക് പോകും. എത്ര നല്ല പ്രസംഗമായാലും ഇടയ്ക്കുവച്ച് പുറത്തേയ്ക്ക് പോവുക എന്നത് ഇവിടത്തുകാരുടെ ഒരു ശീലമാണ്.’
മൂഡി അതൊന്നും കാര്യമാക്കാതെ തന്റെ പ്രസംഗം ഇങ്ങനെ ആരംഭിച്ചു: ‘ഇന്ന് ഞാന്‍ രണ്ടുതരത്തിലുള്ള ആളുകളോടാണ് സംസാരിക്കാന്‍ പോകുന്നത്. ഇവിടെയുള്ള പാപികളോടും നല്ലവരോടും. ആദ്യം ഞാന്‍ പാപികളോട് സംസാരിക്കട്ടെ.’ പ്രസംഗം പകുതിയായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘പാപികളോടുള്ള എന്റെ പ്രസംഗം തീര്‍ന്നു. ഇനി നല്ലവരോടാണ് പ്രസംഗിക്കാന്‍ പോകുന്നത്. അതുകൊണ്ട് പാപികള്‍ക്ക് എഴുന്നേറ്റുപോകാം’. പക്ഷേ, ആരുംതന്നെ പള്ളിയില്‍നിന്ന് എണീറ്റുപോയില്ല.
ആഗമനകാലം ആത്മപരിശോധനയ്ക്കുള്ള ഒരു കാലമാണ്. യേശുവിന്റെ ജന്മദിനം ആഘോഷിക്കുവാന്‍ ഞാന്‍ യോഗ്യനാണോയെന്ന് പരിശോധിക്കുവാനുള്ള ഒരു കാലം. കുമ്പസാരിച്ചിട്ട് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും, ‘ഞാനൊരു പാപവും ചെയ്യുന്നില്ല; പിന്നെ ഞാനെന്തിനു കുമ്പസാരിക്കണം’ എന്ന മനോഭാവമുള്ളവര്‍ ഈ സീസണില്‍ നല്ല ഒരു ആത്മപരിശോധനയ്ക്ക് വിധേയരാകുന്നത് നല്ലതാണ്. അതല്ലെങ്കില്‍ നമ്മുടെ ക്രിസ്തുമസ് ആഘോഷം വെറും ഭൗതികമായ ഒരു ആഘോഷമായി മാറുമെന്നല്ലാതെ നമ്മുടെ ഹൃദയത്തില്‍ യേശു പിറക്കുവാന്പോകുന്നില്ല.
‘അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്ക്കാന് വരുന്നതുകണ്ട്, യോഹന്നാന് അവരോട് പറഞ്ഞു: ‘അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍…. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും’ (മത്താ. 3:7-10).
Related
Related Articles
എലിയുടെ പിന്നാലെ പായുന്നവര്‍
പണ്ട് പണ്ട് ഒരാള്‍ക്ക് ഫോക്സ്ഹൗണ്ട് ഇനത്തില്‍പ്പെട്ട ഒരു നായക്കുട്ടിയുണ്ടായിരുന്നു. വേട്ടയാടാന്‍ മിടുക്കരാണ് ഫോക്സ്ഹൗണ്ട് ശ്വാനന്മാര്. ഏതു മാളത്തില്‍ ഒളിച്ചിരിക്കുന്ന മൃഗത്തെയും മണത്തറിഞ്ഞ് അവയെ പുറത്തു ചാടിച്ച് പിടിച്ചുകൊണ്ടുവരും.
വരാപ്പുഴ, എന്റെ അതിരൂപത
”തങ്ങളുടെ ചരിത്രം, ഉത്ഭവം, സംസ്കാരം എന്നിവയെക്കുറിച്ച് അറിവും അവബോധവും ഇല്ലാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തെപ്പോലെ”യാണെന്നു നീഗ്രോ മുന്നേറ്റത്തിന്റെ നേതാവായിരുന്ന മാര്‍ക്കസ് ഗാര്‍വ്വി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍
ന്യൂനപക്ഷ അവകാശമോ പിന്നാക്കവിഭാഗ അവകാശമോ ഏതാണ് കൂടുതല്‍ ഗുണപ്രദം?
പേര് കേള്‍ക്കാന്‍ സുഖം ന്യൂനപക്ഷാവകാശം എന്നുതന്നെ. പിന്നാക്ക അവകാശത്തില്‍ പേരില്‍തന്നെ പിന്നാക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും ഒരു വൈമനസ്യം. പതിറ്റാണ്ടുകളായി അവസരം ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ പേരിനെങ്കിലും കയറിപ്പറ്റാന്‍