പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം; ഹംഗേറിയയില്‍ ചുവപ്പ് ബുധന്‍ ആചരിച്ചു.

പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം; ഹംഗേറിയയില്‍ ചുവപ്പ് ബുധന്‍ ആചരിച്ചു.

ബുഡാപെസ്റ്റ്: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’ ആചരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഹംഗേറിയന്‍ ഭരണകൂടം.

ക്രൈസ്തവരുടെ നേര്‍ക്കുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എ.സി.എന്‍ ആരംഭം കുറിച്ച ചുവപ്പ് ബുധന്‍ ആചരണത്തിന് വലിയ രീതിയിലുള്ള പിന്തുണ നല്കുക വഴി തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തോടുള്ള ആഴമായ അനുഭാവം ആവര്‍ത്തിച്ചിരിക്കുകയാണ് ഹംഗറി. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി വലിയ രീതിയില്‍ സാമ്പത്തിക സഹായം നല്‍കുന്ന വിരലില്‍ എണ്ണാവുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഹംഗേറിയ.

ബുഡാപെസ്റ്റിലെ പ്രശസ്തമായ എലിസബത്ത് ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള
സെന്റ് ഗെല്ലെര്‍ട്ടിന്റെ പ്രതിമ, ബ്ലസ്ഡ് വിര്‍ജിന്‍ മേരി ദേവാലയം, മദര്‍ ഓഫ് ഗോഡ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, സിലാഗി ഡെസ്സോ സ്‌ക്വയറിലെ റിഫോംഡ് ദേവാലയം, ബുഡവറിലെ ലൂഥറന്‍ ചര്‍ച്ച് തുടങ്ങിയ പ്രധാന നിര്‍മ്മിതികളും സര്‍ക്കാര്‍ കെട്ടിടങ്ങളും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ രക്തവര്‍ണ്ണമണിഞ്ഞു.


Tags assigned to this article:
christianshungeriyaredwednesday

Related Articles

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു

കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം

വ്യാജ പ്രവാചകന്‍

ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള്‍ അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ്

വിവരചോര്‍ച്ച ആവര്‍ത്തിക്കുമ്പോള്‍

എല്ലാവര്‍ക്കും തങ്ങളുടെ സ്വകാര്യത ഏറ്റവും വിലമതിച്ചതുതന്നെയാണ്. സ്വകാര്യതയില്‍ കടന്നുകയറാനുള്ള താല്പര്യത്തിനും അത്രത്തോളം തന്നെ വിലമതിപ്പുണ്ട്. സ്വകാര്യത ചോര്‍ത്തി വില്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വിലയിലെ ആകര്‍ഷകത്വം കൊണ്ടുതന്നെ. ഇന്ത്യയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*