Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
പുണ്യസാംഗോപാംഗങ്ങളുടെ അട്ടിപ്പേറ്റി പിതാവ്

ഭൂമിയിലെ ഒരു മഹാജീവിതം സഭയില്‍ വിശ്വാസപദപ്രാപ്തിക്കു പരിഗണിക്കപ്പെടുന്നതിനുള്ള നിയാമകാംശം, ആ വ്യക്തിയുടെ ധീരസാഹസികയത്നങ്ങളല്ലെന്നും പ്രത്യുത, പുണ്യസാംഗോപാംഗം അഥവാ സുകൃതങ്ങളാണെന്നും വേദശാസ്ത്രികള്‍ സിദ്ധാന്തിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, അനന്യസുരഭിയായൊരു ജീവിതശിഷ്ടം ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി ഓഹരിയാക്കുന്നുണ്ടെന്നുകാണാം. ആധുനിക വരാപ്പുഴയുടെ യുഗശില്പി എന്നതിനെക്കാള്‍, അതിരൂപതയുടെ ആത്മീയനായ മഹാഇടയന് എന്ന അഭിധാനമാണ് അട്ടിപ്പേറ്റിക്ക് ഏറെ ചേരുന്നത്. ഈ ഭൂമികയിലും പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടുവേണം അദ്ദേഹത്തിന്റെ ദൈവദാസപദത്തിനു മൂല്യനിര്‍ണയം നടത്താന്‍.
ഈശോസഭക്കാരുടെ തൃശിനാപ്പിള്ളി സെന്റ് ജോസഫ്സ് കോളജില്‍നിന്ന് ബിരുദം നേടി നാട്ടിലെത്തിയ അട്ടിപ്പേറ്റി മാത്തു ജോസഫ് എന്ന എ.എം.ജ്യുസെ, ആര്‍ച്ച്ബിഷപ് ഏഞ്ചല്മേരിയെക്കണ്ട് സെമിനാരിയില്‍ ചേരാനുള്ള അഭിലാഷമറിയിച്ചു. വരാപ്പുഴ ഭദ്രാസനത്തോട് ചേര്‍ന്നുള്ള സെമിനാരിയില്‍നിന്ന് ജോസഫിനെ പിതാവ് റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിലേക്കയച്ചു. പൗരോഹിത്യത്തോടൊപ്പം തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഗവേഷണബിരുദം നേടിയ ഡീക്കന്‍ അട്ടിപ്പേറ്റിയെ 1926 ഡിസംബര്‍ 18-ാം തീയതി റോമിന്റെ വികാര്‍ ജനറല്‍ കര്‍ഡിനല്‍ പോംഫിലി കൈവയ്പുശുശ്രൂഷയിലൂടെ വൈദികപട്ടത്തിലേക്കുയര്ത്തി. 1927 സെപ്തംബര്‍ 10ന് നാട്ടില്‍ തിരിച്ചെത്തിയ ഫാ. അട്ടിപ്പേറ്റിയെ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ദേവാലയത്തിലേക്ക് അസിസ്റ്റന്റ് വികാരിയായാണ് ഏഞ്ചല്‍മേരി പിതാവ് ആദ്യം നിയോഗിച്ചത്. തുടര്‍ന്ന് 1929ല്‍ പിതാവിന്റെ സെക്രട്ടറിയും അതിരൂപതാ ചാന്‍സലറുമായി നിയമിച്ചു. 1932 നവംബര്‍ 29-ാം തീയതി ഏഞ്ചല്‍മേരി മെത്രാപ്പോലീത്തയുടെ പിന്തുടര്ച്ചാവകാശമുള്ള കോ-അഡ്ജുത്തോര്‍ ബിഷപ്പായി ഡോ. അട്ടിപ്പേറ്റിയെ പരിശുദ്ധ പിതാവ് പീയൂസ് 11-ാമന്‍ ഉയര്‍ത്തുകയുണ്ടായി.
കേരളത്തിലെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിക്കപ്പെട്ട ഡോ. അട്ടിപ്പേറ്റിയുടെ അഭിഷേകച്ചടങ്ങുകള്‍ സാര്ഭാടം കൊണ്ടാടാന്‍ അതിരൂപതാമക്കള് ഒരുക്കം കൂട്ടിയെങ്കിലും പാപ്പായുടെ ആഗ്രഹം മറ്റൊന്നായിരുന്നു. ഡോ. അട്ടിപ്പേറ്റിയെ റോമിലെ സെന്റ് പീറ്റേഴ്സിന്റെ അള്‍ത്താരമുന്നില്‍ തന്റെ തന്നെ കൈകളാല്‍ അഭിഷേകം ചെയ്യണം! അസുലഭവും അനന്യലബ്ധവുമായിരുന്നു ആ നിയോഗം. 1933 ജൂണ്‍ 11-ാം തീയതിയാണ് അഭിഷേകം നടന്നത്. നാട്ടില്‍ തിരിച്ചെത്തിയ ബിഷപ് അട്ടിപ്പേറ്റിക്ക് അന്നത്തെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ (ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്) പ്രൗഢഗംഭീരമായ വരവേല്പാണ് കൊച്ചി നിവാസികള്‍ നല്‍കിയത്. കൊച്ചി രാജാവ് കുതിരകളെപ്പൂട്ടിയ തന്റെ വില്ലീസുവണ്ടി സ്വീകരണത്തിനു വിട്ടുനല്‍കിയത് ഒരു അപൂര്‍വമായ നഗരചിത്രം. 1934 ഡിസംബര്‍ 24ന് പിന്തുടര്ച്ചാവകാശമുള്ള സഹമെത്രാനായി ചുമതലയേറ്റ ഡോ. അട്ടിപ്പേറ്റി, ഏഞ്ചല്‍മേരി പിതാവ് സ്ഥാനമൊഴിഞ്ഞതോടെ വരാപ്പുഴയുടെ സമ്പൂര്ണചുമതലയുള്ള ആര്‍ച്ച്ബിഷപ്പായി. ‘എല്ലാവര്ക്കും എല്ലാമായിത്തീരുക’ എന്നതായിരുന്നു പിതാവിന്റെ ആദര്‍ശസൂക്തം. 36 വര്‍ഷങ്ങള്‍ നീണ്ടു ആ ഇടയശുശ്രൂഷാകാണ്ഡം.
മിഷണറിമാര്‍ അസ്തിവാരം കെട്ടിയ ആധ്യാത്മികത അരക്കിട്ടുറപ്പിക്കാനാണ് ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി പ്രഥമതഃ ശ്രദ്ധിച്ചത്. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ 1934 കാലത്ത് അമ്പതോളം ഇടവകവൈദികരാണ് വരാപ്പുഴയിലുണ്ടായിരുന്നത്. വൈദികരുടെ എണ്ണത്തിലുള്ള കേവലവര്ധനയല്ല, ഗുണനിലവാരമുയര്ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1970ല്‍ സ്വര്‍ഗപ്രാപ്തിയുടെ ഘട്ടത്തില്‍ വരാപ്പുഴയിലെ ഇടവകവൈദികരുടെ എണ്ണം 150 പിന്നിട്ടു. സന്ന്യസ്തവൈദികര് ഇതില്‍ ഉള്‍പ്പെടുന്നില്ല. സന്ന്യാസിനിമാരുടെ എണ്ണവും ക്രമശഃ വര്‍ധമാനമായി.
ആധ്യാത്മികവളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ടുള്ള വൈദികരൂപവത്കരണം സുഗമമാക്കാന്‍ സെമിനാരി പരിശീലനം കുറ്റമറ്റതാക്കി. കളമശേരിയില്‍ ഈ ഉദ്ദേശ്യത്തോടെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരി സ്ഥാപിച്ചു. അവിടെ പുണ്യശാലികളായ പണ്ഡിതവൈദികരെ പ്രൊഫസര്‍മാരും ഫോര്മേറ്റേഴ്സുമാക്കി.
അട്ടിപ്പേറ്റിയുടെ അജപാലനശുശ്രൂഷയുടെ പള്ളിക്കൊടിമരമെന്നു വിശേഷിപ്പിക്കാവുന്നത്, അദ്ദേഹം നടത്തിയ ഇടവകകളിലെ കുടുംബസന്ദര്‍ശനമാണ്. ഐതിഹാസികമാണ് ഈ ചരിത്രസംഭവം. അന്നോളം ഒരു മെത്രാനും ഇത്രയും കൃത്യതയോടെ അജഗണസന്ദര്ശനം നടത്തിയിട്ടുണ്ടായിരുന്നില്ല. 1947 ലാണ് ഇടവക കുടുംബസന്ദര്ശനമാരംഭിക്കുന്നത്. 1966ല്‍ അതു പൂര്‍ത്തീകരിച്ചു. ആയിരക്കണക്കിനു ഭവനങ്ങള്‍ അദ്ദേഹം നേരില്‍ നടന്നുചെന്നു കണ്ട്, ഉപദേശങ്ങളും സാന്ത്വനവും നല്‍കിയെന്നത് ഇന്നും പലര്‍ക്കും അചിന്ത്യമാണ്. തോടും ചിറയും വെട്ടുവഴിയും പൂഴിപ്പാതയും ക്ഷീണം വകവയ്ക്കാതെ പിന്നിട്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുകയായിരുന്നു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട (ഞങ്ങളുടേതുപോലുള്ള) ഗ്രാമങ്ങളില്‍ ചെറുവഞ്ചികളിലും ചങ്ങാടങ്ങളിലും യാത്ര ചെയ്ത് വീടുകളിലെത്തുന്ന മഹാഇടയനെക്കണ്ട് വിശ്വാസിഗണം നെടുവിസ്മയങ്ങളില് വീണു.
അട്ടിപ്പേറ്റിപിതാവിന്റെ ആധ്യാത്മികഗരിമയുടെ അളവുകോലായി ഗണിക്കപ്പെടുന്ന ഈ ഭവനസന്ദര്‍ശനവേളയില്‍ പനങ്ങാട് ഞങ്ങളുടെ തറവാട്ടുവീട്ടിലെത്തിയത് ഞാനോര്‍ക്കുന്നു. അപ്പൂപ്പനും മുതിര്‍ന്നവരുമായുള്ള സംഭാഷണവേളയില്‍ കുട്ടികളായ ഞങ്ങള്‍ അകലെമാറിനടന്ന് നിരീക്ഷണം നടത്തിയതും കുറച്ചുവലുതായപ്പോള്‍ അദ്ദേഹത്തില്‍നിന്ന് മുമ്പിലത്തെ ഒപ്രൂശുമാ സ്വീകരിച്ചതും ഓര്‍മയിലുണ്ട്. അന്ന് പിതാവ് ഞങ്ങളുടെ ഇടംകവിളില്‍ ഒരു കുഞ്ഞ് അടിതന്നത് ആത്മാവിലെ പുളകമാണ്.
കുട്ടികളുടെ മതബോധനം അര്‍ഥപൂര്‍ണമാക്കാന്‍ അട്ടിപ്പേറ്റി പിതാവ് അത്യധ്വാനം ചെയ്തു. നമസ്കാരങ്ങള്‍ കഴിഞ്ഞ്, ‘നിന്നെ സൃഷ്ടിച്ചവനാര്? ‘ തുടങ്ങിയ വേദോപദേശങ്ങളും പഠിച്ച് കുട്ടികള്‍ സദാശയങ്ങളില് വളരണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. കുട്ടികളുടെ വേദോപദേശമെന്നതില്നിന്ന് ‘മതബോധനം’ എന്ന തലത്തിലേക്കുയര്ത്താന് മോണ്‍. ലോപ്പസിന്റെയും മൈക്കള്‍ പനക്കലച്ചന്റെയും നേതൃത്വത്തില്‍ ‘സ്വര്ഗസന്ദേശവും’ മറ്റും പിതാവ് പാഠ്യപുസ്തകമായിറക്കി.
വലിയ മരിയഭക്തനായിരുന്നു അട്ടിപ്പേറ്റി പിതാവ്. അദ്ദേഹമാണ് ബംഗ്ലൂരുനിന്ന് ദിവ്യരക്ഷകസഭാംഗങ്ങളെ (റിഡംപ്റ്ററിസ്റ്റ് വൈദികര്‍) എറണാകുളത്തു ക്ഷണിച്ചുവരുത്തി വരാപ്പുഴ കത്തീഡ്രലില്‍ നിത്യസഹായമാതാവിന്റെ നൊവേന തുടങ്ങിയത്. ക്രമേണ, കത്തീഡ്രല്‍ എന്ന സ്ഥാനപ്പേരുതന്നെ ജനം മറന്നു-അവര്‍ക്കത് നിത്യസഹായമാതാവിന്റെ നൊവേനപ്പള്ളിയായി! ശനിയാഴ്ചകളില്‍ അര്‍പ്പിക്കുന്ന ഭക്തിസാന്ദ്രമായ നൊവേനകളില്‍ നാട്ടിലുണ്ടെങ്കില്‍ പിതാവ് മുടക്കംവരുത്തിയിട്ടില്ല.
ആത്മപരിത്യാഗവും വാസനാനിഗ്രഹവും അട്ടിപ്പേറ്റിപിതാവ് നിഷ്ഠയോടും നിര്‍ബന്ധത്തോടുംകൂടെ അനുവര്‍ത്തിച്ചിരുന്നു. വെള്ളിയാഴ്ചകളില്‍ കര്‍ക്കശമായ ഉച്ചനേരത്തെ ഉപവാസം അദ്ദേഹം ജീവിതാവസാനം വരെ പാലിച്ചിരുന്നതായി മെത്രാസന മന്ദിരത്തിലെ സഹായികളായ വൈദികര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. രഹസ്യത്തിലായിരുന്നു ഇത്തരം തപശ്ചര്യകള്‍. ആധ്യാത്മികതയില്‍ തഴയ്ക്കാനും പുണ്യത്തില്‍ അഭിവൃദ്ധിപ്പെടാനും ഇവയൊക്കെ പിതാവിനെ കുറച്ചൊന്നുമല്ല തുണച്ചത്.
ആത്മീയപരിപോഷണത്തിന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നന്നേ സഹായകമാകുമെന്ന് അട്ടിപ്പേറ്റി പിതാവ് വിശ്വസിച്ചിരുന്നു. വൈദികപഠനം പൂര്‍ത്തിയാക്കി മടങ്ങുന്നവേളയില്‍ വിശുദ്ധ കൊത്തലെംഗോയുടെ ‘ദൈവപരിപാലനത്തിന്റെ ചെറുഭവനം’ അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. പിന്നീട് പ്രസിദ്ധമായ കുടുംബസന്ദര്ശനഘട്ടത്തില് പലേടത്തും കണ്ട ദാരുണദൃശ്യങ്ങള്‍ മനസില്‍ പറ്റിപ്പിടിച്ചുകിടന്നിരുന്നു. അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ അദ്ദേഹത്തെ വല്ലാതെ മഥിച്ചിരുന്നു. അവര്‍ക്ക് വീടുകളില്‍ അനുഭവിക്കേണ്ടിവരുന്ന കഠിനമായ ഒറ്റപ്പെടലും തിരസ്കാരവും അദ്ദേഹം നേരില്‍ കണ്ടതാണ്. ഈ അവഗണിതസമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഭാവാത്മകചിന്തയാണ് 1938ല്‍ എറണാകുളത്തു സംസ്ഥാപിതമായ ഹൗസ് ഓഫ് പ്രോവിഡന്‍സിന്റെ പ്രചോദനഘടകം. അതിരൂപതയുടെ വിവിധ കോണുകളില്‍ തുരുമ്പെടുക്കുന്ന വാര്ധക്യങ്ങളുണ്ടെന്നു കണ്ടറിഞ്ഞ പിതാവ,് അവര്‍ക്ക് ഒരു അഭയവും അത്താണിയുമായി സമാരംഭിച്ചതാണീ വൃദ്ധസദനം. അവര്‍ക്ക് പിതാവ് ശാന്തപ്രശാന്തമായ ഒരിടം സമ്മാനിച്ചു. പോഷകപ്രദമായ ഭക്ഷണം, ഏകാന്തത അകറ്റുന്ന ഉല്ലാസവേളകള്‍, മനഃശാന്തി നല്കുന്ന പ്രാര്‍ഥനാസമയം-ഒക്കെ ഈ നിരാലംബവാര്ധക്യങ്ങള്ക്ക് അതോടെ കൈവന്നു. ചാത്യാത്ത് കോണ്‍വെന്റില്‍ പെണ്‍കുട്ടികള്‍ക്കായി ബെഥേല്‍ അനാഥമന്ദിരം, കളമശേരി തോട്ടത്തില്‍ ആശ്രയമില്ലാത്ത ആണ്‍കുട്ടികള്‍ക്കു പഠനത്തിനും തൊഴില്‍പരിശീലനത്തിനുമുള്ള ബോയ്സ് ഹോം (ഇന്നത് കൂനമ്മാവില്‍) എന്നിവ അട്ടിപ്പേറ്റി പിതാവ് സമാരംഭിച്ചു. അവിടെനിന്ന് മികച്ച ജീവിതസൗകര്യങ്ങള്‍ കണ്ടെത്തിയവര്‍ നിരവധിയാണ്.
വരാപ്പുഴ അതിരൂപതയില്‍ സാധുജനസംരക്ഷണാര്‍ഥം സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം സ്ഥാപിച്ചത് 1954ല്‍ അട്ടിപ്പേറ്റി പിതാവാണ്. അവര്‍ക്ക് ഓഫീസ് സൗകര്യം വടക്കേപ്പള്ളിക്കു സമീപമുള്ള ആര്ച്ച്ഡയോസിഷന് ക്ലബ്ബിനു കീഴേയുള്ള മുറികളില്‍ സജ്ജമാക്കിയതും പിതാവാണ്. ഇന്നത് 150ല്‍പരം കോണ്‍ഫറന്‍സുകളും 16 ഏരിയ കൗണ്‍സിലുകളുമായി വളര്‍ന്നിരിക്കുന്നു. ഭവനനിര്‍മാണം, രോഗീചികിത്സ, വിദ്യാഭ്യാസ സഹായപദ്ധതി, സ്വയം തൊഴില്‍ പരിശീലനം തുടങ്ങിയ മേഖലകളില്‍ വിന്‍സെന്റ് ഡി പോള്‍ സംഘടന ഇന്ന് ബഹുലക്ഷങ്ങളാണ് വിതരണം ചെയ്യുന്നത്. അതിനുപുറമേ, ഇന്ന് അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടെല്ലാ ഭക്തസംഘടനകളും അട്ടിപ്പേറ്റി പിതാവ് നല്ലനിലത്തുവിതച്ച വിത്തിന്റെ വിളവുകളാണ്.
കൂനമ്മാവില്‍ മിഷണറിമാര്‍ 1865 കാലത്ത് സമാരംഭിച്ച നാല്പതു മണിക്കൂര്‍ ആരാധന പെരുമാനൂര്‍, വടക്കേപ്പള്ളി തുടങ്ങിയ ഇടവകകളിലേക്ക് വ്യാപിപ്പിച്ചതും പിതാവാണ്. അതുപോലെതന്നെ, മിഷണറി സംഭാവനകളാണെങ്കിലും കൊമ്പ്രേര്യസമൂഹങ്ങള് (കോണ്ഫ്രറ്റേണിറ്റികള്) വിവിധ ഇടവകകളില്‍ സ്ഥാപിക്കാനും അട്ടിപ്പേറ്റി പിതാവ് മുന്‍കയ്യെടുത്തു.
ആധ്യാത്മികശുശ്രൂഷയുടെ ഭാഗമായാണ് പച്ചാളത്ത് അട്ടിപ്പേറ്റി പിതാവ് ലൂര്‍ദ് ആശുപത്രി സ്ഥാപിച്ചത്. ആരോഗ്യപാലനസംരംഭങ്ങളുടെ പിന്നിലും ആധ്യാത്മികശുശ്രൂഷ തന്നെയാണുള്ളതെന്ന് പിതാവ് അഭിദര്ശിച്ചിരുന്നു.
പിതാവ് മുന്‍കയ്യെടുത്ത് സ്ഥാപിച്ച സെന്റ് ആല്‍ബര്‍ട്ട്സ്, സെന്റ് പോള്‍സ് തുടങ്ങിയ കോളജുകളും കളമശേരി ലിറ്റില്‍ ഫഌവര്‍ പോലുള്ള സാങ്കേതിക പരിശീലനകേന്ദ്രങ്ങളും, സൂക്ഷ്മാര്‍ഥത്തില്‍, അട്ടിപ്പേറ്റി പിതാവിന്റെ ആധ്യാത്മികലക്ഷ്യപ്രാപ്തിക്ക് നിദാനമാകുന്നുണ്ടെന്നു വ്യക്തമാകും. വിദ്യാര്‍ഥികളില്‍ സ്വഭാവസംസ്കരണം സാധിക്കണമെങ്കില്‍, തീര്‍ച്ചയായും അതില്‍ ആധ്യാത്മികശുശ്രൂഷയുടെ അംശങ്ങളുണ്ടാകണമെന്ന് അട്ടിപ്പേറ്റി പിതാവ് വിശ്വസിച്ചിരുന്നു. ചുരുക്കത്തില്‍, അട്ടിപ്പേറ്റി പിതാവ് നിര്‍വഹിച്ച സാംസ്കാരികവും വിദ്യാഭ്യാസപരവുമൊക്കെയായ ബഹുമുഖിയായ സേവനശുശ്രൂഷകളില് ആധ്യാത്മിക നിറവിന്റെയും തികവിന്റെയും കുന്തുരുക്കപ്പുകയുടെ വിശുദ്ധഗന്ധം നമുക്കു ശ്വസിച്ചെടുക്കാം.
Related
Related Articles
പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ 10ന്. പൊതുഗതാഗത വിലക്ക് തുടരുംപൊതുഗതാഗത വിലക്ക് തുടരും
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 10 മണിക്ക്രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന
ലോക്ഡൗണ്‍ വൈറസിനെ പരാജയപ്പെടുത്തില്ല; ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ് ഏകമാര്‍ഗം- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ ചെറുക്കാനുള്ള പ്രതിവിധി ലോക്ഡൗണ്‍ അല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആക്രമണോത്സുകതയോടെ തന്ത്രപരമായി സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി
പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു
പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു. സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനാണ് 100 രൂപ 50 പൈസ കുറഞ്ഞിരിക്കുന്നത്. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 737 രൂപ 50