പുതിയ ഉണര്വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. അന്ധകാരത്തില്‍ കിടന്ന ജനം ഒരു പ്രകാശം കണ്ടു എന്ന ക്രിസ്മസ് സന്ദേശം കേരളീയ സമൂഹത്തിലുടനീളം പ്രാവര്‍ത്തികമാകാന്‍ വേണ്ടി നാം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. ഐക്യത്തിന്റെയും സംഘര്‍ഷത്തിന്റെയും സമീപഭൂതകാലവിശേഷങ്ങള് നമുക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണ് തുറന്നിടുന്നത്. അപരന്റെ ജീവന് രക്ഷിക്കാന്‍ സ്വന്തം ജീവന് വരെ നഷ്ടപ്പെടുത്താന്‍ സന്നദ്ധരാകുന്നതില് കവിഞ്ഞ സ്നേഹം വേറെയില്ലെന്ന യേശുനാഥന്റെ വാക്കുകള്‍ക്കാണ് പ്രളയകാലത്ത് നാം സാക്ഷ്യം നല്‍കിയത്. ത്യാഗപൂര്‍ണമായ പ്രവൃത്തികളിലൂടെ തുടര്‍ന്നും സമൂഹത്തെ നയിക്കാന്‍ നമുക്കാകണമെന്ന് ബിഷപ് വ്യക്തമാക്കി.
കൊല്ലം രൂപത ബിസിസി ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപതാ ബിസിസി ഡയറക്ടര്‍ റവ. ഡോ. ബൈജു ജുലിയാന്‍ ക്രിസ്മസ് സന്ദേശം നല്കി. ഫാ അമല്‍രാജ്, ഫാ. ജോളി എബ്രഹാം, ഫാ. പ്രശാന്ത്, ഫാ. സ്റ്റീഫന്‍ ഒസിഡി, സിസ്റ്റര്‍. സുജ എംഎസ്എസ്ടി, സജീവ് പരിശവിള, ബി. എല്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന നാടകഅവാര്ഡ് ജേതാവായ ഫ്രാന്‍സിസ് ടി. മാവേലിക്കര, കേരള സര്‍വകലാശാല മുന്‍ കലാപ്രതിഭ ജോസഫ് വില്‍സണ്‍, ക്യുഎസ്എസ് ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ്, ക്യുഎസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോ അലക്സ്, കെസിബിസി മതാധ്യാപക അവാര്‍ഡ് ജേതാവ് അലക്സ് മുതുകുളം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Related
Related Articles
തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും പ്രകടനം സംഘടിപ്പിച്ചു.
അരൂക്കുറ്റി പാദുവാപുരം സെൻ്റ് ആൻ്റെണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെൻ്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാല്ലിന്യ ചതുപ്പിൽ നിക്ഷേപിച്ച ഹീനപ്രവ്യത്തിയിൽ കെ.സി.വൈ.എം കൊച്ചി രൂപത
കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും
നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന
വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ
തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം.