പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ  – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്‍വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. അന്ധകാരത്തില്‍ കിടന്ന ജനം ഒരു പ്രകാശം കണ്ടു എന്ന ക്രിസ്മസ് സന്ദേശം കേരളീയ സമൂഹത്തിലുടനീളം പ്രാവര്‍ത്തികമാകാന്‍ വേണ്ടി നാം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണം. ഐക്യത്തിന്റെയും സംഘര്‍ഷത്തിന്റെയും സമീപഭൂതകാലവിശേഷങ്ങള്‍ നമുക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണ് തുറന്നിടുന്നത്. അപരന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ വരെ നഷ്ടപ്പെടുത്താന്‍ സന്നദ്ധരാകുന്നതില്‍ കവിഞ്ഞ സ്‌നേഹം വേറെയില്ലെന്ന യേശുനാഥന്റെ വാക്കുകള്‍ക്കാണ് പ്രളയകാലത്ത് നാം സാക്ഷ്യം നല്‍കിയത്. ത്യാഗപൂര്‍ണമായ പ്രവൃത്തികളിലൂടെ തുടര്‍ന്നും സമൂഹത്തെ നയിക്കാന്‍ നമുക്കാകണമെന്ന് ബിഷപ് വ്യക്തമാക്കി.
കൊല്ലം രൂപത ബിസിസി ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപതാ ബിസിസി ഡയറക്ടര്‍ റവ. ഡോ. ബൈജു ജുലിയാന്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഫാ അമല്‍രാജ്, ഫാ. ജോളി എബ്രഹാം, ഫാ. പ്രശാന്ത്, ഫാ. സ്റ്റീഫന്‍ ഒസിഡി, സിസ്റ്റര്‍. സുജ എംഎസ്എസ്ടി, സജീവ് പരിശവിള, ബി. എല്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന നാടകഅവാര്‍ഡ് ജേതാവായ ഫ്രാന്‍സിസ് ടി. മാവേലിക്കര, കേരള സര്‍വകലാശാല മുന്‍ കലാപ്രതിഭ ജോസഫ് വില്‍സണ്‍, ക്യുഎസ്എസ് ഡയറക്ടര്‍ ഫാ. അല്‍ഫോണ്‍സ്, ക്യുഎസ്എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോ അലക്‌സ്, കെസിബിസി മതാധ്യാപക അവാര്‍ഡ് ജേതാവ് അലക്‌സ് മുതുകുളം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


Related Articles

തെറ്റായ വിശ്വാസ താരതമ്യം ‎

കോവിഡ് 19 അഴിഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ തികച്ചും ‎നിരുത്തരവാദപരമായ പല കാര്യങ്ങളും പലവിധത്തിലുള്ള ‎നേതൃത്വങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഈ ദുരന്തത്തെ ‎രാഷ്ട്രീയവൽക്കരിക്കാനും മതവൽക്കരിക്കാനും മൗതീകവൽക്കരിക്കാനും ‎നിരവധിപേർ ശ്രമിക്കുന്നുണ്ട്. അതിൽ

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:-

മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

കൊച്ചി:  കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*