പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിന്നും മോചിപ്പിക്കണം

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം
കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കണം
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുകയാണ്. എന്തായിരിക്കണം പുതിയ സര്‍ക്കാരില്‍ നിന്ന്
പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാന കാര്യമെന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനും ഓള് ഇന്ത്യാ കാത്തലിക് യൂണിയന്റെ അധ്യക്ഷനുമായ ജോണ്‍ ദയാലിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ധാരാളം കാര്യങ്ങള്‍ സര്‍ക്കാരിന് ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണവില ഉയരുന്നത്, പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധങ്ങള്‍, സേനയുടെ ആധുനികവത്കരണം എന്നിവയൊക്കെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെ. പക്ഷേ ഏറ്റവും പ്രധാനപ്പെട്ടതും ഉടനെ ചെയ്യണ്ടതുമായ കാര്യം ഒറ്റപ്പെട്ട ചെന്നായ്ക്കളാലും ഭ്രാന്തന് നായ്ക്കളാലും
വേട്ടയാടപ്പെടുന്ന രാജ്യത്തിന്റെ നാലിലൊരുഭാഗം വരുന്ന ജനതയെ ഭീതിയില്‍ നിന്നും കരകയറ്റുക എന്നതായിരിക്കണം”.
പ്രഗ്യാ സിംഗ് താക്കൂറിനെ പോലെ ന്യൂനപക്ഷങ്ങളുടെ മനസില്‍ ഭീതി വിതച്ച ഒരാളെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിക്കെതിരെ സ്ഥാനാര്‍ഥിയാകാന്‍ ഭാരതീയ ജനതാ പാര്‍ട്ടി തെരഞ്ഞെടുത്തു എന്നത് നിഷ്പക്ഷരെ സംബന്ധിച്ചിടത്തോളം അത്യന്തം വേദനാജനകമായ തീരുമാനമായിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ്വിജയ്സിംഗ് കോണ്‍ഗ്രസുകാരനായതുകൊണ്ടല്ല ഇത്. രണ്ടു തവണ മുഖ്യമന്ത്രിപദത്തിലിരുന്ന ഒരാള്‍ക്കെതിരെ മത്സരിക്കാന്‍ എത്രയോ പ്രഗത്ഭരെ കിട്ടുമായിരുന്നു. മറ്റു ജനവിഭാഗങ്ങളില്‍ ഭീതിവിതയ്ക്കുന്നത് ആ പാര്‍ട്ടിയുടെ ഭാവി നയമായിരിക്കരുത് എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിരവധി പേര് കൊല്ലപ്പെട്ട സ്ഫോടനകേസില്‍ പ്രതിയായ ഒരാള്‍ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുകയും വായില്‍ തോന്നിയത് വിളിച്ചുപറയുകയും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാകുകയും ചെയ്യുന്നത് രാജ്യദ്രോഹത്തിനെതിരായ നിയമങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിനെ മാത്രം ലക്ഷ്യമാക്കുന്നു എന്ന ആരോപണമുയരുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ്. കുറ്റകൃത്യങ്ങളില്‍ പ്രതിയാണോ എന്ന് പോലും തിട്ടപ്പെടുത്തിയിട്ടില്ലാത്
കുറച്ചു പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. അക്കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണപക്ഷം വിശാലമനസ്കത കാണിക്കണം. പ്രതിപക്ഷം ജാഗ്രതകാണിക്കുകയും വേണം.
ജാട്ടുകളും മുസ്ലീങ്ങളും തലമുറകളായി ഒരുമിച്ചു സഹവസിച്ചിരുന്നിടമാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്തുള്ള ലിസ്റ ഗ്രാമം. 2013ല്‍ നടന്ന വര്‍ഗീയകലാപത്തില്‍ 42 മുസ്ലീങ്ങള്‍ ഇവിടെ കൊല്ലപ്പെട്ടു. ശേഷിച്ചവരെല്ലാം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു. വിവിധ സംഘടനകള്‍ വര്‍ഷങ്ങളോളം പണിപ്പെട്ട് നടത്തിയ സമാധാന ശ്രങ്ങള്ക്കൊടുവില് 2018ല്‍ ഗ്രാമം വിട്ടുപോയവര്‍ തിരിച്ചുവന്നു. പക്ഷേ അവര്‍ക്കവിടെ സ്ഥിരമായി താമസിക്കാന്‍ കഴിഞ്ഞില്ല.
അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും പാടശേഖരങ്ങളും പണിശാലകളും മറ്റുള്ളവര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. നിങ്ങളിവിടെ താമസിച്ചാല്‍ 2013 ആവര്‍ത്തിക്കുമെന്ന് ഭീഷണി ഉയരുകയും രാത്രിയില്‍ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടാകുകയും ചെയ്തപ്പോള്‍ വീണ്ടുമവര്‍ ഗ്രാമം വിട്ടുപോയി.
2011ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം ഗ്രാമത്തിലെ ആകെയുള്ള 13,077 പേരില്‍ 2,500 പേര് മുസ്ലീങ്ങളായിരുന്നു. ഇപ്പോള്‍ കനത്ത സുരക്ഷയില്‍ 7 പേരടങ്ങുന്ന ഒരു കുടുംബം മാത്രമാണിവിടെ താമസിക്കുന്നത്. മുസാഫര്‍ നഗറിനടുത്തു തന്നെയുള്ള കുത്ബ ഗ്രാമത്തിലും സമാനമായ സ്ഥിതിയാണ്. 2013 കലാപത്തില്‍ 8 മുസ്ലീമുകള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ ഒറ്റ മുസ്ലീം കുടുംബം പോലുമിവിടെയില്ല. അവരുടെ വീടുകള്‍ പലരും പശുത്തൊഴുത്തായി ഉപയോഗിച്ചു വരികയാണ്. ജാട്ടുകളേ, നിങ്ങളുടെ അഭിമാനം നഷ്ടപ്പെടുത്തരുത് എന്ന് ആഹ്വാനം ചെയ്ത് ലഹളയ്ക്കും കൂട്ടക്കൊലയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ചില രാഷ്ട്രീയപാര്‍ട്ടി നേതാക്കളായിരുന്നുവെന്ന് ഇന്നു പലരും തിരിച്ചറിയുന്നുണ്ട്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി. കൊലപാതകത്തിന്റെയും ലഹളയുടെയും പേരില്‍ നിരവധി ജാട്ട് യുവാക്കള്‍ ജയിലില്‍ കഴിയുകയാണ്. സമാധാനത്തില്‍ സഹവര്‍ത്തിച്ചിരുന്ന ഒരു ജനതയെ എപ്രകാരം വിഭജിച്ചുവെന്നും അവരുടെ മനസില്‍ എത്രമാത്രം വിദ്വേഷം കുത്തിവച്ചുവെന്നും ഇതില്‍ നിന്നും ബോധ്യമാകും.
രാജസ്ഥാനിലും ജാര്‍ഖണ്ഡിലും, ഹരിയാനയിലും, ജമ്മുകശ്മീരിലും, മധ്യപ്രദേശിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ താമസിക്കുന്നവരും ഒരു കലാപം എപ്പോഴും മുന്നില്‍ കാണുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ രാജ്യത്ത് വര്‍ഗീയ-ജാതി ലഹളകളും അസഹിഷ്ണുതാ കുറ്റകൃത്യങ്ങളും വര്‍ധിച്ചതായി കണക്കുകള്വെളിപ്പെടുത്തുന്നുണ്
2009 മുതല്‍ 2019 വരെ ചെറുതും വലുതുമായ 287 വെറുപ്പ് കുറ്റകൃത്യങ്ങള്ക്കാണ്് രാജ്യം സാക്ഷ്യംവഹിച്ചത്. 9 വര്‍ഗീയ ലഹളകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവങ്ങളില്‍ 102 പേര് കൊല്ലപ്പെട്ടു. 720 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 28 ശതമാനവും പശുസംരക്ഷണത്തിന്റെ പേരിലാണ്. 2014നു ശേഷം ഗോസംരക്ഷണത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളില്‍ 97 ശതമാനം വര്‍ധനവുണ്ടായി. ഇതില്‍ 50 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. പല സംഭവങ്ങളിലും നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്. 127 സംഭവങ്ങളിലായി 47 പേര് കൊല്ലപ്പെട്ടു. മുസ്ലീങ്ങള്‍ക്കെതിരെ 58ശതമാനവും ക്രൈസ്തവര്‍ക്കെതിരെ 15 ശതമാനവും ഹൈന്ദവര്‍ക്കെതിരെ (ഭൂരിപക്ഷവും ദളിതര്‍ക്കെതിരെ) 13 ശതമാനവും കുറ്റകൃത്യങ്ങളുണ്ടായി. കാലികളെ കടത്തുന്നതിനെരെ കര്‍ശന നിയമങ്ങളുണ്ടായപ്പോള് മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ആക്രമിക്കുന്നതിനെതിരെ നിലവിലുള്ള നിയമങ്ങള്‍ പോലും ഫലപ്രദമായി ഉപയോഗിച്ചില്ല. ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികളെ പൊലീസും രാഷ്ട്രീയക്കാരും സംരക്ഷിക്കുകയും ചെയ്യുന്നു. പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാകണമെങ്കില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയും അവ കൃത്യമായി നടപ്പാക്കുകയും വേണം. എസ്സി/എസ്റ്റി വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരായ നിയമം (The SC and ST (Prevention Of Atrocities) Act, 1989) നിലവില്‍ വന്നശേഷം ഈ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ വലിയ തോതില്‍ കുറവു വന്നിട്ടുണ്ടെന്നത് ഇത്തരമൊരു നിയമനിര്‍മാണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഉയിര്‍ത്തെഴുന്നേല്‍ക്കണം സാമ്പത്തികരംഗം
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്ന വിഷയമായിരുന്നു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അവസ്ഥ. നിര്‍ഭാഗ്യവശാല്‍ അത് ചര്‍ച്ചയായില്ല. സാധാരണക്കാരുമായി ബന്ധപ്പെട്ട ഒരു വിഷയവും തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകാതിരിക്കാന് സ്വാഭാവികമായും എന്‍ഡിഎ ശ്രമിച്ചു. അതിനെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കോ കഴിഞ്ഞതുമില്ല. മിക്കവാറും സംസ്ഥാനങ്ങളില്‍ പ്രാദേശികവിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്. വൈകാരികവിഷയങ്ങളും വര്‍ഗീയതയും കൂട്ടിനുമുണ്ടായി. അതോടെ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന മുഖ്യവിഷയങ്ങള്‍ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ടു. ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഗുരുതരമായ വെല്ലുവിളികളും ആഭ്യന്തര വളര്‍ച്ച നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ചാവേദികള്‍ക്ക് പുറത്തായിരുന്നു.
എന്‍ഡിഎ ഭരണകാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്കിലുണ്ടായെന്ന് പറയുന്ന കുതിപ്പ് വ്യാജ വസ്തുതകളുടെയും കെട്ടിച്ചമച്ച കണക്കുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെക്കാള്‍ പ്രധാനപ്പെട്ട വെളിപ്പെടുത്തലുണ്ടായിരിക്കുന്
നേരത്തെ തൊഴിലില്ലായ്മ വളര്‍ച്ച നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന വസ്തുത പുറത്തുവരാതിരിക്കാന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനുമേല്‍ സമ്മര്‍ദം ചെലുത്തുകയും അതിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നവര്‍ രാജിവയ്ക്കുകയും ചെയ്ത സാഹചര്യം വന്‍വിവാദമായതും ഇതിനോട് ചേര്‍ത്തുവായിക്കണം. മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) നിരക്ക് മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി മുന്നേറിയെന്നാണ് ഭരണത്തിലേറി തൊട്ടടുത്ത വര്‍ഷം മുതല്‍ കേന്ദ്രഭരണാധികാരികളും ധനകാര്യ സ്ഥാപനങ്ങളും അവകാശപ്പെട്ടുവന്നിരുന്നത്. എന്നാല്‍ വ്യാജകണക്കുകളും വിവരശേഖരവും വഴിയാണ് ജിഡിപി നിരക്ക് ഉയര്‍ത്താന്‍ സഹായിച്ചതെന്ന വലിയ കുറ്റപ്പെടുത്തലാണ് എന്‍എസ്എസ്ഒയുടെ റിപ്പോര്‍ട്ടിലുള്ളത്. എന്നുവച്ചാല്‍ രാജ്യത്തിന്റെ ഏറെ സുപ്രധാനമായ വിവരങ്ങള്‍ വ്യാജമായി സൃഷ്ടിച്ചെടുത്തു എന്നു തന്നെ അര്ഥമാക്കണം.
ഇത്തരം വ്യാജകണക്കുകളിലൂടെ സൃഷ്ടിച്ചെടുത്ത ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക വായ്പകളും വിദേശ സഹായങ്ങളും നേടിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് മോദിയുടെ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്ന വിദഗ്ധര്‍ ആരോപിക്കുന്നു. രാഷ്ട്രീയമായ ചെളിവാരിയെറിയലിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോയിട്ടുേേണ്ടായെന്ന് പുതിയ ഭരണകൂടം വിലയിരുത്തണം. ലോകത്ത് ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്
ഇതോടു കൂട്ടിവായിക്കേണ്ടതാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 88 ലക്ഷം പേരുടെ കുറവുണ്ടായെന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് മടങ്ങ് കുറവ്. 2016-17ല്‍ രാജ്യത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 1.06 കോടി വര്‍ധനയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്. അതിന് തൊട്ട് മുമ്പുള്ള വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതല്‍ പേര് റിട്ടേണ്‍ ഫയല്‍ ചെയ്തുവെന്നും വ്യക്തമാക്കി. നോട്ട് പിന്‍വലിച്ച വര്‍ഷമായിരുന്നു അതെന്ന് ഓര്‍ക്കണം.
എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ നികുതിദായകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തെ ആദായ നികുതി ഫയല്‍ ചെയ്തിരുന്നവരില് വലിയൊരുഭാഗം 2019ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ല. അവരുടെ സാമ്പത്തിക തകര്‍ച്ചയാണ് ഇതിനുള്ള മുഖ്യകാരണമെന്ന് ഊഹിക്കാം. നോട്ട്പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് ചെറുകിട- ഇടത്തരം വ്യവസായ-വ്യാപാരശാലകള്‍ രാജ്യത്താകമാനം അടച്ചുപൂട്ടിയിരുന്നു. വന്‍കിട വ്യവസായങ്ങള്‍ പോലും പ്രതിസന്ധിയിലായി. തൊഴില്‍നഷ്ടപ്പെട്ടവരുടെ എണ്ണം കുത്തനെ കൂടി. പുതിയ തൊഴിലുകള്‍ക്ക് സാഹചര്യമില്ലാതായി. വിദ്യാസമ്പന്നരായ യുവാക്കള്‍ തൊഴിലന്വേഷിച്ച് വിദേശത്തേക്ക് കുടിയേറുന്ന പ്രവണത പല ഇരട്ടിയായി വര്‍ധിച്ചു.
വ്യാവസായിക ഉത്പാദന വളര്‍ച്ചാനിരക്ക് 0.1 ശതമാനം താഴ്ന്നു. കഴിഞ്ഞ 21 മാസത്തിനിടെയുള്ള ഏറ്റവും വലിയ കുറവാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദന മേഖലയില്‍ 3.5 ശതമാനം കുറവുണ്ടായി. മൊത്തം ആഭ്യന്തര ഉത്പാദനം 6.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 7.2 ശതമാനമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് എന്നിവയുടെ കണക്കുകള്‍ പ്രകാരം 2018 ജൂണില്‍ എട്ട് ശതമാനമായിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനം. രാജ്യത്തെ നിക്ഷേപ സാഹചര്യം കുടുതല്‍ വികലമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിക്ഷേപത്തില്‍ 32 ശതമാനം കുറവുണ്ടെന്നും വിലയിരുത്തുന്നു. 30,000 കോടി രൂപയുടെ കുറവാണ് നിക്ഷേപത്തില്‍ ഉണ്ടായത്.
കൃഷിക്കുവേണം കൈത്താങ്ങ്
കഴിഞ്ഞ ജനുവരിയില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തവെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞത് കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ശാശ്വത നടപടി സ്വീകരിക്കുമെന്നായിരുന്നു. കര്‍ഷകര്‍ രാഷ്ട്രത്തിന്റെ അടിത്തറയാണ്; അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം അനിവാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷികമേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്ന് സര്‍ക്കാര്‍ സ്വയം സമ്മതിക്കുകയായിരുന്നു ആ നയപ്രഖ്യാപന പ്രസംഗത്തിലൂടെ. എന്നാല്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായ എന്തു നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.
ഒരു ദേശീയ മാധ്യമം നടത്തിയ പഠനത്തില്‍ രാജ്യത്തിന്റെ കാര്‍ഷിക മേഖലയാകെ തകര്ന്നുതരിപ്പണമായിരിക്കുകയാ
രാജ്യത്ത് കാര്‍ഷിക, പച്ചക്കറി ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്പാദന ചെലവുപോലും കിട്ടാത്തതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പച്ചക്കറികള്‍ നശിപ്പിക്കുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് നഗരപ്രദേശങ്ങളില്‍ പോലും ന്യായമായ വില ലഭിക്കാത്തത് കാര്‍ഷിക മേഖലയുടെ പ്രതിസന്ധി കൂടതല്‍ രൂക്ഷമാക്കുന്നു. അതേസമയം സാധാരണക്കാരന് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങണമെങ്കില്‍ വലിയ വില നല്‍കേണ്ടിയും വരുന്നു. കാര്‍ഷിക സമ്പദ്്വ്യവസ്ഥയെ ഇപ്പോഴും ആശ്രയിക്കുന്ന രാജ്യമാണ് നമ്മുടേത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളേയും സ്വാഭാവികമായും പ്രതിസന്ധിയിലാക്കുന്നു.
രാജ്യത്തെ കാര്‍ഷിക രംഗത്തെ തകര്‍ച്ചയുടെ ഉത്തരവാദിത്വം പക്ഷേ മോദി സര്‍ക്കാരിന്റെ തലയില്‍ വച്ചുകെട്ടുന്നതും ശരിയല്ല. 1970കള്‍ മുതല്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ച ആരംഭിച്ചിരുന്നു. ഈ തകര്‍ച്ചയില്‍ നിന്നാണ് 80കളില്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക മുന്നേറ്റങ്ങളുണ്ടായത്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അവഗണിക്കാനാവാത്തവിധത്തില്‍ വിവിധ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ ശക്തിപ്രാപിക്കുകയുണ്ടായി. ചൗധരി ചരണ്‍ സിംഹ്, മഹേന്ദ്ര സിംഗ് ടികായത്, ശരത് ജോഷി, എം.ഡി.നഞ്ചുണ്ടസ്വാമി തുടങ്ങിയ കര്‍ഷക നേതാക്കള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന തരത്തിലേക്ക് വളര്‍ന്നതും ഇതേ കാലയളവിലായിരുന്നു. കാര്‍ഷിക മേഖലകളില്‍ സബ്സിഡികളും കാര്‍ഷിക വായ്പകളില്‍ ഇളവുകളും കടങ്ങള്‍ എഴുതിത്തള്ളലും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ന്യൂഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാന്‍ തൊട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തിയതും ഇക്കാലയളവില്‍ തന്നെ. കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ജനതാപാര്‍ട്ടി അധികാരത്തിലേറാന്‍ കാരണമായത് കര്‍ഷകരുടെ കലവറയില്ലാത്ത പിന്തുണമൂലമായിരുന്നു. 1977ല്‍ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ആഭ്യന്തര, സാമ്പത്തിക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ചൗധരി ചരണ്‍ സിംഗ് അവതരിപ്പിച്ച ബജറ്റ് യഥാര്‍ഥത്തില്‍ കര്‍ഷക മുന്നേറ്റങ്ങളുടെ പ്രതിഫലനമായിരുന്നു.
എണ്‍പതുകളുടെ മധ്യത്തില്‍ നിന്നും തൊണ്ണൂറുകളുടെ മധ്യത്തിലേക്കെത്തിയപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. കര്‍ഷകപ്രസ്ഥാനങ്ങള്‍ തകര്‍ന്നു. ഇന്ത്യയുടെ രാഷ്ട്രീയ സംവാദങ്ങളില്‍ നിന്നും കര്‍ഷകരും കാര്‍ഷിക മേഖലയും പാടെ നീക്കം ചെയ്യപ്പെട്ടു. ഉദാരവല്‍ക്കരണ നയങ്ങളും സാമുദായിക വിഭജനവും വെറുപ്പിന്റെ രാഷ്ട്രീയവും തല്‍സ്ഥാനത്തേക്ക് കടന്നുവന്നു. ആഗോളീകരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍വര്‍ധന ഉണ്ടാക്കിയെങ്കിലും ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ പകുതിയിലധികം വരുന്ന കര്‍ഷക-കര്‍ഷകത്തൊഴിലാളികളുടെ സാമ്പത്തികശേഷി ഇടിഞ്ഞുവരികയും ചെയ്യുന്ന തരത്തിലുള്ള വിരോധാഭാസങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. കര്‍ഷകര്‍ക്ക് അവരുടെ വിളവുകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിലയും ഇതര ഉപഭോഗ വസ്തുക്കള്‍ക്ക് അവര്‍ നല്കേണ്ടിവരുന്ന വിലയും തമ്മിലുള്ള അന്തരം പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ വര്‍ധിച്ചുവന്നു. അങ്ങനെ വിലയിരുത്തുമ്പോള്‍ കര്‍ഷകരുടെ ജീവിതം ദുരിതമയമാകുന്നതിന് നാളിതുവരെയുള്ള മുഴുവന്‍ സര്‍ക്കാരുകളും ഉത്തരവാദികളാണ്. ഒരു ഇന്ത്യന്‍ കര്‍ഷകന്റെ ശരാശരി മാസവരുമാനം 1,666 രൂപയാണ് എന്നത് ഒരു നയരൂപീകരണ വിദഗ്ധനെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ അലട്ടുന്ന കാര്യമായി തോന്നിയിട്ടില്ല. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് കര്‍ഷകരുടെ ശരാശരി പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 20,000 രൂപയാണെന്നാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് 2017ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞിരുന്നു. അതായത് 3332 രൂപ മാസവരുമാനത്തിനായി ഇന്ത്യന്‍ കര്ഷന് അഞ്ചു വര്‍ഷം കാത്തിരിക്കണമെന്ന്! ഈ കാലയളവില്‍ സംഭവിക്കാനിരിക്കുന്ന പണപ്പെരുപ്പത്തെക്കുറിച്ചോ മറ്റ് അവശ്യവസ്തുക്കളുടെ വിലവര്ധനവിനെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് ധനകാര്യ മന്ത്രിയുടെ ആവേശകരമായ വിളംബരമുണ്ടായത്. രണ്ട് ബജറ്റുകള്‍ കൂടി ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് ഇക്കാര്യത്തെക്കുറിച്ച് മൗനം അവലംബിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടതുപോലെ കര്‍ഷകരുടെ വരുമാനം വര്‍ധിച്ചോ എന്ന പഠനം പോലും നടത്തിയില്ല.
നയരൂപീകരണങ്ങളിലെയും ആസൂത്രണങ്ങളിലെയും പിഴവുകള്‍ വിവിധ മാനങ്ങളുള്ള പ്രതിസന്ധികളിലേക്കാണ് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനവര്ധനവിനെക്കുറിച്ച് നിരന്തരം വാചാലമായിക്കൊണ്ടിരിക്കുമ്പോള് തന്നെ ഭക്ഷ്യോത്പാദനത്തിലെ പാരമ്യത (PEAK FOOD PRODUCTION)- എന്ന പുതിയൊരു പ്രതിഭാസം ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാ
പുത്തന്‍ സാമ്പത്തിക നയങ്ങളും വ്യവസായസേവന മേഖലകളിലുള്ള അമിതമായ ശ്രദ്ധയും ഭൂ ഉടമസ്ഥതയുടെ കാര്യത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകള്‍, വ്യവസായ പാര്‍ക്കുകള്‍ എന്നിവയ്ക്കായി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ കൈമാറ്റം ചെയ്യപ്പെട്ട കൃഷിഭൂമിയുടെ തോത് ഭീമമാണ്. ഇതിന്റെ പരിണാമമെന്നത് കര്‍ഷകരുടെ കൈകളിലെ ഭൂമിയുടെ അളവ് ഗണ്യമായ രീതിയില്‍ കുറഞ്ഞുവെന്നതാണ്. കണ്ണൂരില്‍ വയല്‍ക്കിളി സമരത്തെ സംസ്ഥാനം നേരിട്ടപ്പോള്‍ സമരത്തിന് പിന്തുണ നല്‍കുന്നുവെന്ന വ്യാജേന സമരത്തെ തകര്‍ക്കുകയാണ് കേന്ദ്രം ചെയ്തത്. രാഷ്ട്രീയക്കാര്‍ക്ക്-ജനപ്രതിനി
കര്‍ഷകര്‍ ഒരു കഷണം കയറിലോ കീടനാശിനികളിലോ അഭയം കണ്ടെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത.് കാര്‍ഷിക മേഖല കുറ്റമറ്റതാക്കാനുള്ള തീവ്രപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്താന്‍ പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകണം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, വനവത്കരണം എന്നിവയെ വളര്‍ച്ചയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കേണ്ടത്. കാര്‍ഷികരംഗത്ത് പൊതുമേഖലയുടെ മുതല്‍മുടക്ക് വര്‍ധിപ്പിക്കേണ്ടത് പ്രഥമപരിഗണനയര്ഹിക്കുന്ന കാര്യമായി സര്‍ക്കാര്‍ പരിഗണിക്കണം. കാര്‍ഷിക രംഗത്തെ ബാങ്ക് വായ്പകള്‍ ഉദാരവും ഇരട്ടിയുമാക്കണം. കൃഷി നാശം മൂലം തിരിച്ചടക്കാന്‍ കഴിയാത്ത ബാങ്ക് വായ്പകള്‍ എഴുതിത്തള്ളണം. ഭക്ഷ്യധാന്യങ്ങളുടെ മേലുള്ള നിയന്ത്രണം പൂര്‍ണമായും എടുത്തു മാറ്റണം. കയറ്റുമതി ത്വരിതപ്പെടുത്തുകയും ചെറുകിട ജലസേചന പദ്ധതികളുണ്ടാക്കി ജലസേചന സൗകര്യം വിപുലപ്പെടുത്തുകയും വേണം. അടുത്ത പദ്ധതിയില്‍ ജലവിഭവ സംരക്ഷണത്തിനായി കൂടുതല്‍ തുക വകയിരുത്തണം, വിളവെടുക്കാവുന്ന ഭൂമിയുടെ വിസ്തൃതിവര്ധിപ്പിക്കുകയും വേണം. ഇതിലൊന്നും രാഷ്ട്രീയ മുന്‍ഗണനാക്രമമോ അവഗണനയോ കാണിക്കരുതെന്നത് പ്രധാനകാര്യം.
Related
Related Articles
ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു
‘നൊ വണ്‍ ഈസ് ടൂ സ്മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്ഗ്വിന് പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ
വി ജോർജിന്റെ തിരുനാൾ ഭവനരഹിതർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആഘോഷിച്ചു
ഇന്നലെ ഫ്രാൻസിസ് പാപ്പായുടെ സ്വർഗ്ഗിയ മധ്യസ്ഥനായ വി ജോർജ് ൻറെ തിരുനാളായിരുന്നു . അർജന്റ്റിനകാരനായ ആർച്ച്ബിഷപ് ജോർജ് മാരിയോ ബെർഗോളിയോ 2013 ലാണ് സാർവ്വത്രിക കാതോലിക്കാ സഭയുടെ പരമോന്നത
പാവങ്ങളാകാന്‍ പരക്കംപാച്ചില്‍
അഡ്വ. ഷെറി ജെ. തോമസ് (കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി) രാജ്യത്ത് സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്‍കണം എന്ന 103ാമത് ഭരണഘടനാഭേദഗതി നിയമം നടപ്പിലായതോടുകൂടി