Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
പുതുക്കുറിച്ചിയിലെ മിന്നാധാരത്തിന് നൂറുമാര്‍ക്ക്

തിരുവനന്തപുരം: യുവജനദിനത്തോടനുബന്ധിച്ച് പരോപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കെസിവൈഎം പുതുക്കുറിച്ചി ഫൊറോനയിലെ യുവജനങ്ങളുടെ മനസില്‍ ഉടലെടുത്തപ്പോഴാണ് ഒരു നാടിന്റെ നന്മ പൂവണിഞ്ഞത്. നിര്‍ധനരായ രണ്ടു സഹോദരിമാരുടെ വിവാഹച്ചെലവുകള്‍ ഏറ്റെടുക്കാന്‍ കെസിവൈഎം പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരികയായിരുന്നു.
കഴിഞ്ഞ ആറു മാസമായി ആക്രി പെറുക്കിയും നറുക്കെടുപ്പ് നടത്തിയും ഭക്ഷണ വില്പന നടത്തിയുമാണ് പണം സ്വരൂപിച്ചത്. കെസിവൈഎം ഫൊറോന ഡയറക്ടര്‍ ഫാ. ആന്റോ ബൈജുവാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ജൂലൈ എട്ടിന് വെട്ടുകാട് സെന്റ് ഡൊമിനിക് ദേവാലയത്തില്‍ നടന്ന വിവാഹച്ചടങ്ങ് പുതുക്കുറിച്ചിക്ക് ആഹ്ലാദത്തിന്റെ ദിനമായി മാറി.
തിരുവനന്തപുരം അതിരൂപതാ യൂത്ത് കമ്മീഷന് ഡയറക്ടര്‍ ഫാ. ലെനിന് ഫെര്‍ണാണ്ടസ്, കെസിവൈഎം ഡയറക്ടര്‍ ഫാ. മനീഷ്, ആനിമേറ്റര്‍ സിസ്റ്റര്‍ വിനീത, മേഖലാ പ്രസിഡന്റ് റോയ് ജോസഫ്, ജസ്റ്റിന്, പ്രേം, അനീഷ്, രാഹുല്‍, സനു, ദിവ്യ, റോഷ്നി, വിജി, അനീഷ, ശ്രുതി എന്നിവര്‍ നേതൃത്വം നല്കി.
Related
Related Articles
യേശുമുത്ത്
തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരേട് കഥാതന്തുവാക്കി ആ ചരിത്രസംഭവത്തെ ഭാവനയില്‍ ചാലിച്ച് പുനരാവിഷ്ക്കരിക്കുന്ന നാടകീയാഖ്യാനമാണ് ഗോപീകൃഷ്ണന് കോട്ടൂര്‍ രചിച്ച ‘യേശുമുത്ത്.’ വായനക്കാരനെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് അനായാസം കൊണ്ടുപോകുകയും, ചരിത്രസംഭവങ്ങളെ
വ്യാജ പ്രവാചകന്
ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള് അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ്
ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണം
ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മൂളക്കലുമായി ബന്ധപ്പെട്ട ലൈംഗീക ആരോപണക്കേസിൽ സത്യാവസ്ഥ എത്രയും വേഗം പുറത്ത് കൊണ്ടുവരണമെന്ന് കെസിവൈഎം കൊച്ചി രൂപത ആവശ്യപ്പെട്ടു. ബിഷപിനെതിരെ നിയമ നടപടിയെടുക്കാൻ