പുതുജീവതത്തിന് വഴിയൊരുക്കിയ എഴുപുന്നക്കാരൻ.. നല്ല സമരിയാക്കാരൻ

ചെല്ലാനത്ത് കടലാക്രമണത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട കുടുംബത്തിന്…പുതുജീവതത്തിന് വഴിയൊരുക്കിയ എഴുപുന്നക്കാരൻ💓💓
മത്സ്യ ബന്ധനം ഉപജീവനമാക്കിയ ചെല്ലാനം കണ്ടക്കടവ് പൊള്ളയിൽ ആൻറണി ഫ്രാൻസീസിൻ്റെ വീട് രണ്ടാഴ്ച മുൻപ് നടന്ന ശക്തമായ കടലാക്രമണത്തിൽ തകർന്നു വീണു…
സർവവ്വും നഷ്ട്ടപ്പെട്ട ആൻറണിയും കുടുംബവും അന്നേദിവസം തന്നെ റവന്യു അധികൃതരുടെ ഇടപെടൽ മൂലം താൽക്കാലികമായി സമീപത്തെ അംഗൻവാടിയിലേക്ക് താമസം മാറ്റുകയായിരുന്നു… ഒപ്പം മുൻകാല കെ.സി.വൈ.എം.പ്രവർത്തകനുമായ ഡെപ്യൂട്ടി തഹസിൽദാർ ശ്രീ.ഹാരിസൻ ഹെർട്ടിസിൻ്റെ ആവശ്യപ്രകാരം…മുൻകാല പ്രവർത്തക കൂട്ടായ്മയായ FLA യുടെ കൺവീനർ ശ്രീ.ജോളി പവേലിൻ്റെ നേതൃത്വത്തിൽ ആ കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങി നല്കി💓💓

എഴുപുന്ന അമലോത്ഭവ മാതാ ഇടവക യൂണിറ്റ് 15 ലെ (പഞ്ചായത്ത് വാർഡ് 1) നെടുമ്പള്ളി സേവ്യറും ഭാര്യ ആലീസ്സും തങ്ങളുടെ പക്കൽനിന്ന് 3 സെൻറ് സ്ഥലം ആന്റണിക്കും കുടുംബത്തിനും നൽകിയതോടെ…. സഹജീവി സ്നേഹത്തിൻ്റെ പുതിയൊരു വാതിൽ ആ കുടുംബത്തിനു മുന്നിൽ തുറക്കുകയായിരുന്നു ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുവാനുള്ള പണം പോലുമില്ലാതിരുന്ന ഈ കുടുംബത്തെ…. ഒരിക്കൽ കൂടി കെസിവൈഎം കൊച്ചി രൂപത ഫോർമർ ലീഡേഴ്സ് അല്ലയൻസിന്റെ(FLA) നേതൃത്വത്തിൽ തുക കണ്ടെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിച്ചു.
കൊച്ചി തഹസിൽദാർ സുനിത ജേക്കബും, ഡെപ്യൂട്ടി തഹസിൽദാറും കെ.സി.വൈ.എം കൊച്ചി രൂപത മുൻ രൂപത ഭാരവാഹിയും ആയിരുന്ന ഹാരിസൺ ഹെർട്ടിസിന്റെ നേതൃത്വത്തിൽ എഴുപുന്നയിൽ എത്തി, സ്ഥലം നൽകിയ സേവ്യറിനെയും ആലീസിനെയും പൊന്നാടയണിയിച്ചു ആദരിച്ചു… FLA കൺവീനർ ജോളി പവേലിൻ്റെ നേതൃത്വത്തിൽ C C ജോർജ്, നെൽസൺ കോച്ചേരി, റോജൻ ഫിലിപ്പ്, ബിനീഷ് ചക്കാലക്കൽ എന്നീ മുൻ നേതൃത്വങ്ങളും കെ.സി.വൈ.എം. അരൂർ മേഖലാ പ്രസി.ക്ലിൻ്റൻ ഫ്രാൻസീസും സന്നിഹിതരായിരുന്നു…. ആൻ്റണിക്കും കുടുംബത്തിനും വീടുനിർമ്മാണത്തിനുള്ള സഹായം കൊച്ചി റോട്ടറി ക്ലബും ഏറ്റെടുത്തതോടെ…. പ്രതീക്ഷളെല്ലാം അസ്തമിച്ച ഒരു കുടുംബത്തെ… കുറെ നന്മയുടെ കരങ്ങളെല്ലാം ചേർന്ന് ഒരു പുതു ജീവിതത്തിലേക്ക് നയിക്കുകയായിരുന്നു.