പുതുജീവിതത്തിലേക്കുള്ള ചുവടുവയ്പ്

പുതുജീവിതത്തിലേക്കുള്ള ചുവടുവയ്പ്

കൊവിഡ് കാലത്തെ മരണഭീതിയെക്കാള്‍ നമ്മെ അലട്ടുന്നത് ഈ മഹാമാരി സൃഷ്ടിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാത്ത നമ്മുടെ മാനസികാവസ്ഥയാണ്. അസാധാരണമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറിക്കുന്നു. സമൂഹജീവിയായ മനുഷ്യന് സാമൂഹിക അകലം എന്ന കൊവിഡ് പ്രതിരോധതന്ത്രത്തിന്റെ പേരില്‍ കൂട്ടുചേരലുകള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ നഷ്ടമാകുന്നു. തൊഴിലില്ലായ്മയും മറ്റും കൊണ്ടുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുഭവിക്കുന്ന പച്ചയായ യാഥാര്‍ഥ്യമാണ് ഈ അവസ്ഥ. ‘ഇനിയൊന്നും പഴയതുപോലെയാവില്ല’ എന്ന ഒരു ചിന്തയിലേക്കാണ് ഇതു നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നാല്‍ പുതിയ ജീവിതസാഹചര്യം നമുക്ക് നല്‍കുന്നത് വെല്ലുവിളികളിലൂടെയുള്ള സുവര്‍ണാവസരമാണ്. അപ്രതീക്ഷിത ജീവിതസാഹചര്യങ്ങള്‍ മനുഷ്യന് അതിജീവനത്തിനുള്ള ഉള്‍പ്രേരണ നല്‍കുന്നു. ഈ ഉള്‍പ്രേരണയാണ് മനുഷ്യനിലെ ക്രിയേറ്റിവിറ്റിയെ, സൃഷ്ടിപരമായ സര്‍ഗാത്മകതയെ ഉണര്‍ത്തുന്നത്.

മാറ്റങ്ങളെ സ്വജീവിതത്തിലായാലും സമൂഹജീവിതത്തിലായാലും ഏറെ ഭയാശങ്കയോടെയാണ് നാം അഭിമുഖീകരിക്കുക. ഇന്ന് കൊവിഡ് പ്രതിരോധം അനിവാര്യമാക്കുന്ന മാറ്റങ്ങള്‍ ഉളവാക്കുന്ന വെല്ലുവിളികള്‍ നേരിടുവാനുള്ള ആത്മവിശ്വാസക്കുറവാണ് നമ്മിലെ മാനസികസംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാനം. വ്യക്തി എന്ന നിലയിലും സമൂഹത്തിനായാലും രാജ്യത്തിനായാലും വളര്‍ച്ച വേണമെങ്കില്‍ മാറ്റങ്ങള്‍ ആവശ്യമാണ് എന്ന തിരിച്ചറിവിലാണ് പ്രതിവിധിയുടെ തുടക്കം. സമൂഹത്തിലും കുടുംബത്തിലും നമുക്ക് ലഭിക്കുന്ന താത്കാലിക സുരക്ഷിതത്വത്തില്‍ സംതൃപ്തി കണ്ടെത്തുന്നവരായതുകൊണ്ടാണ് കൊവിഡ് പ്രതിരോധം നമുക്ക് വെല്ലുവിളിയാവുന്നത്. ഈ സുരക്ഷിത മേഖലയില്‍ നിന്നു പുറത്തേക്കുവരുവാനുള്ള നമ്മുടെ അലസതാമനോഭാവമാണ് നമ്മില്‍ മാനസികസംഘര്‍ഷമായി പരിണമിക്കുന്നത്.

അനിവാര്യമായ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് നിമിത്തമാവുകയാണ് കൊവിഡ്19 പോലുള്ള സാഹചര്യങ്ങള്‍. ഈ സാഹചര്യത്തെ വെല്ലുവിളിയായി ഏറ്റെടുക്കുമ്പോള്‍ അതിജീവനത്തിന്റെ വഴികള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരും. അങ്ങനെ കൊവിഡ് പുതിയൊരു ജീവിതവീക്ഷണത്തിന്റെ, സ്വയംനവീകരണത്തിന്റെ, പുതുജീവിതശൈലിയുടെ സുവര്‍ണാവസരങ്ങള്‍ നമുക്കായി തുറന്നുതരും.
(മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും സൈക്കോതെറപ്പിസ്റ്റുമാണ് ലേഖകന്‍)

 


Tags assigned to this article:
couselpsycology

Related Articles

വിദ്യാലയങ്ങളില്‍ സാമ്പത്തിക സംവരണം അടുത്ത അധ്യയനവര്‍ഷത്തില്‍

ന്യൂഡല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. മുന്നാക്ക വിഭാഗങ്ങളില്‍

ജനുവരി 3: പ്രത്യക്ഷീകരണ തിരുനാൾ

R1: Is 60:1-6  ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ്

വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു

എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*