പുനഃപരിശോധന നടത്തണം

പുനഃപരിശോധന നടത്തണം

 

കേരളം എന്നല്ല ഇന്ത്യ തന്നെ കണ്ടിട്ടുള്ള ഏറ്റവും ആദരണീയനായ സാങ്കേതിക വിദഗ്ദ്ധനാണ് ഇ. ശ്രീധരന്‍. പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം മുതല്‍ ഏറ്റവും ഒടുവില്‍ കൊച്ചിന്‍ മെട്രോയുടെയും പാലാരിവട്ടം പാലത്തിന്റെയും കാര്യത്തില്‍ വരെ അദ്ദേഹം പ്രകടിപ്പിച്ച നേതൃത്വ വൈഭവവും സാങ്കേതിക മികവും സംഘാടക പാടവവും അത്ഭുത്തോടും വലിയ ആദരവോടുമാണ് എല്ലാവരും കാണുന്നത്.

ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ടു കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ബൗദ്ധിക സിദ്ധികളെല്ലാം ഒളിമങ്ങാതെ നില്‍ക്കുന്നത് ‘കനകത്തിനു സുഗന്ധം’ എന്ന പ്രയോഗം സാര്‍ത്ഥകമാക്കുന്നു; അദ്ദേഹത്തെ ജാജ്വല്ല്യമാനാക്കുന്നു. അങ്ങനെ ജനങ്ങളുടെ ആരാധനാമൂര്‍ത്തിയായിരിക്കുന്ന അദ്ദേഹം അങ്ങനെതന്നെ തുടരണമെന്നാണ് ജനങ്ങളെല്ലാം ആഗ്രഹിക്കുന്നത്.

എന്നാല്‍ അടുത്തകാലത്ത് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള രാഷ്ട്രീയ പ്രവേശനാഗ്രഹവും അധികാരസ്ഥാനങ്ങള്‍ ഏറ്റെടുക്കുവാനുള്ള സമ്മതപ്രകടനവും എല്ലാവരെയും വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇന്നത്തെ ഭരണ സംവിധാനത്തില്‍ നടമാടുന്ന അഴിമതിയും അച്ചടക്കരാഹിത്യവും കാര്യക്ഷമതയില്ലായ്മയുമാണ്, അവയെല്ലാം ‘സഹിക്കാന്‍’ കഴിയാത്ത അദ്ദേഹത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നു സമ്മതിച്ചുകൊണ്ടു തന്നെ, അദ്ദേഹത്തോട് എല്ലാ ആദരവും പുലര്‍ത്തിക്കൊണ്ട് പറയട്ടെ.

സര്‍, അങ്ങ് തിരഞ്ഞെടുക്കാനാഗ്രഹിച്ച പ്രവര്‍ത്തനരംഗവും, അതിനു കണ്ടെത്തിയ അടിത്തറയും തെറ്റിപ്പോയി. അങ്ങ് ഉടന്‍ തന്നെ ഒരു പുന:പരിശോധന നടത്തി പിന്‍വാങ്ങണം.”

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ക്ഷേത്രത്തിലെത്തിയ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഒറ്റപ്പാലം വരോട് ചുനങ്ങാട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയ ഒമ്പതു സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍

അമേരിക്കന്‍ സൈന്യത്തിലെ ക്യാപ്റ്റനച്ചന്‍

  അമേരിക്കന്‍ സൈനിക യൂണിഫോമിനൊപ്പം അഭിഷിക്തന്റെ ദൈവിക കവചവുമണിഞ്ഞാണ് യുഎസ് മിലിറ്ററി സര്‍വീസസില്‍ കമ്മീഷന്‍ഡ് ഓഫിസര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ പദവിയുള്ള റോമന്‍ കത്തോലിക്കാ വൈദികന്‍ ടെജി

പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്‍വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*