പുനരധിവാസത്തിനായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റ ദുരന്തനിവാരണവകുപ്പ് 16-8-18 തീയതി പ്രഖ്യാപിച്ച ദുരിതാശ്വാസനടപടികള്‍ക്കുപുറമേ നിലവിലെ കേരള ദുരന്തനിവാരണ നയത്തിനനുസൃതമായി സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പ്രളയകാലയളവില്‍ തന്നെ സര്‍ക്കാര്‍ ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. വീട് നഷ്ടമായവര്‍ക്ക് നല്കുന്ന 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് 6 ലക്ഷം രൂപയും നല്‍കാനുള്ള തീരുമാനവും ആശ്വാസകരമാണ്. പക്ഷെ ഇതുവരെയും ആര്‍ക്കും ആദ്യഘട്ടത്തില്‍ കിട്ടേണ്ട ഒറ്റത്തവണ ആശ്വാസതുകയായ പതിനായിരം രൂപ പോലും കിട്ടിയിട്ടില്ല. ക്ളീനിംഗ് നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ നല്‍കുമെന്നറിയിച്ച ക്ളീനിംഗ് തുകയും ലഭിച്ചിട്ടില്ല. വീടുകളില്‍ വെള്ളം കയറിയതുമൂലം നഷ്ടമായ ഉപകരണങ്ങളുടെയും മറ്റ് വസ്തുകക്കളുടെയും വിലയും നഷ്ടമായ തൊഴില്‍ ദിനങ്ങള്‍ക്കും മനോവ്യഥയ്ക്കും കൂടിയും തുക നഷ്ടപരിഹാരയിനത്തില്‍ വകയിരുത്തണം എന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു.