പുനരധിവാസ പാക്കേജ് കാലോചിതമായി പരിഹരിക്കണം

മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കല്‍ പരമദയനീയമാണന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ചൂണ്ടിക്കാട്ടി. മൂലമ്പിള്ളി പാക്കേജ് പ്രകാരം സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ നിര്‍മിച്ച വീടുകള്‍ തകര്‍ന്നിരിക്കുകയാണ്. മൂലമ്പിള്ളിയിലെ ഒഴിപ്പിക്കല്‍ നടന്നിട്ട് 10 വര്‍ഷവും പാക്കേജ് പ്രകാരം വീടുവയ്ക്കാനായി സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ട് ഒമ്പത് വര്‍ഷവും തികഞ്ഞിരിക്കുകയാണ്. ചതുപ്പു നിലങ്ങളാണ് വീടുവയ്ക്കാന്‍ നല്‍കിയിരിക്കുന്നതെന്ന് അന്നു തന്നെ പരാതിപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ ഭൂമിയുടെ ഉറപ്പില്ലായ്മ കൊണ്ട് പല വീടുകളും തകര്‍ച്ചയിലാണ്. ഇത്തരത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ കാണേണ്ടിവന്നതില്‍ ദുഃഖിതയാണ്. വീടുവയ്ക്കാന്‍ വേണ്ടി ഉറപ്പുള്ള ഭൂമി നല്‍കുമെന്ന് കരാറില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്കിയ ഉറപ്പില്ലാത്ത ചതുപ്പുനിലത്തില്‍ വച്ച വീടുകളാണ് ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടുന്നത്. ഇനിയെങ്കിലും വീടുകള്‍ നിര്‍മിക്കാനായി ശക്തമായി പൈലിങ് നടത്തി ഉറപ്പാക്കിയ ഭൂമി നല്കാന് അധികൃതര്‍ തയ്യാറാകണം.
പ്രഖ്യാപിക്കപ്പെട്ട മറ്റ് പ്രധാന ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ച വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടതുകൊണ്ട് നിലവിലെ പുനരധിവാസ പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
തങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്ന് ഓരോ വിഭാഗം ജനങ്ങളും ആട്ടിയോടിക്കപ്പെടുകയാണ്. രാജ്യത്തിന്റെ തീരദേശം മുഴുവന്‍ കോര്‍പറേറ്റുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു. പരമ്പരാഗതമായി ഇവിടെ താമസിക്കുകയും ഉപജീവനമാര്‍ഗം തേടുകയും ചെയ്തിരുന്ന ലക്ഷക്കണക്കിനാളുകള്‍ വഴിയാധാരമായി. ഇന്ത്യയിലെ ഓരോ പിന്നാക്ക വിഭാഗങ്ങളും ഇതിനെതിരായ അതിജീവന സമരത്തിലാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ ഭാവി ഒട്ടും സുഖകരമല്ലാത്ത രാഷ്ട്രീയകാലാവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ചര്ച്ചയുടെയൊ സംവാദത്തിന്റെയൊ ഒരവസരവും ഒരുക്കുന്നവരല്ല ബിജെപിയും കൂട്ടാളികളും. അവര്‍ ചൂഷകരുടെയും കോര്‍പറേറ്റുകളുടേയും ഏജന്റുമാരാണ്. ഒരു ചെറിയ വിഭാഗത്തിന്റെ കൈകളിലേക്ക് പൊതുസ്വത്ത് എത്തിക്കുന്ന ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് സഹായം നല്കുന്ന ഭരണകൂടത്തിനു മുന്നില്‍ പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മേധാ പട്കര്‍ വ്യക്തമാക്കി.
-മേധാ പട്കര്‍
Related
Related Articles
അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍ കൂടെയുണ്ടാകണം
?സിനഡിന്റെ പ്രതിഫലനം കേരളസഭയില്‍ എപ്രകാരമായിരിക്കും. കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന
ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് പാലാരിവട്ടം പിഒസിയില്‍
എറണാകുളം: ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹഒരുക്ക കോഴ്സ് നവംബര്‍ 2,3,4 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. ബധിരരും മൂകരുമായിട്ടുള്ള കത്തോലിക്കരും അകത്തോലിക്കരുമായ യുവതീയുവാക്കള്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാന്‍
തെറ്റായ വിശ്വാസ താരതമ്യം
കോവിഡ് 19 അഴിഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ തികച്ചും നിരുത്തരവാദപരമായ പല കാര്യങ്ങളും പലവിധത്തിലുള്ള നേതൃത്വങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഈ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാനും മതവൽക്കരിക്കാനും മൗതീകവൽക്കരിക്കാനും നിരവധിപേർ ശ്രമിക്കുന്നുണ്ട്. അതിൽ