by admin | August 21, 2018 9:08 am
എറണാകുളം: പ്രളയക്കെടുതിക്ക് ശേഷം വീടുകളിലേക്ക് തിരികെ പോകുന്നവരെ സഹായിക്കാൻ ചെറു സംഘങ്ങളായി സേവനം നൽകാൻ തയ്യാറുള്ളവർ അത്തരത്തിൽ സംഘം തയ്യാറാക്കി കോൺടാക്ട് നമ്പർ അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇക്കാര്യങ്ങളിൽ വരാപ്പുഴ അതിരൂപത കെഎൽസിഎ പ്രസിഡൻറ് സി ജെ പോളിന്റെയും, കെസിവൈഎം പ്രസിഡൻറ് ജോസ് റാൾഫിന്റെയും കൊച്ചി രൂപതാ കെഎൽസിഎ പ്രസിഡൻറ് പൈലി ആലുങ്കലിൻറയും കെസിവൈഎം കൊച്ചി രൂപത പ്രസിഡൻറ് ദിലീപിൻറെയും നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നു.
ക്ലീനിങ് ഉപകരണങ്ങളായ ഗ്ലൗസ്, ഷൂസ്, മാസ്ക്, ലോഷനുകൾ, തുടങ്ങിയ സാധനങ്ങൾ നൽകാൻ തയ്യാറുള്ളവരും അറിയിക്കണം.
ഇലക്ട്രിക്കൽ, പ്ലംബിങ് സഹായം
ഇലക്ട്രീഷ്യൻ, പ്ലംബിങ് ജോലികൾ ചെയ്യുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. (അത്തരത്തിൽ പരിശീലനം ഉള്ള ഭൂരിഭാഗം ആളുകളും നമ്മുടെ സമൂഹത്തിൽ ആണുള്ളത്) ഇവരുടെ സേവനം അത്യാവശ്യമായ ഒരു ഘട്ടമാണ് ഇത്. നമ്മുടെ ഇടവകകളിൽ അത്തരത്തിൽ സേവനം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി നൽകണമെന്ന്അഭ്യർത്ഥിക്കുന്നു.
ഷെറി 9447200500
പോൾ 09447508343
റാൾഫ് 9447374192
പൈലി 9809409150
ദിലീപ് 9562909957
എറണാകുളം 20/8/18
Source URL: https://jeevanaadam.in/%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/
Copyright ©2022 JEEVANAADAM official newspaper of Roman catholics (latin rite) of Kerala, owned by KRLCBC unless otherwise noted.