പുനരിധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കെ.എൽ.സി.എ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും

പ്രളയത്തിൽ ഒത്തിരിയേറെ ഭവനങ്ങളിൽ നിന്നും പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്തിട്ടുണ്ട്. ഈ രേഖകൾ തിരിച്ച് ലഭിക്കുന്നതിനായി സർക്കാർ വിവിധ അദാലത്തുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രേഖകൾ നഷ്ടപ്പെട്ട പലരും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.
രേഖകള്‍ നഷ്ടമായവര്‍ക്കും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നവര്‍ക്കും സഹായകമായി സംസ്ഥാന തലത്തില്‍ കെ എല്‍ സി എ യുടെ ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കും. ഭരണകേന്ദ്രങ്ങളുമായി നയപരമായ ഇടപെടലുകള്‍ നടത്തുന്നതിന് ജാതിമതഭേദമെന്യേ എല്ലാവര്ക്കും ഹെല്‍പ്പ് ഡസ്ക് സേവനം ലഭ്യമാക്കും.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷെറി ജെ തോമസ്, ട്രഷറര്‍ ജോസഫ് പെരേര, വൈസ് പ്രസിഡന്റുമാരായ ഇ ഡി ഫ്രാന്‍സീസ്, എബി കുന്നേപ്പറമ്പല്, എം സി ലോറന്‍സ്, സി ടി അനിത, എം നേശന്‍, എഡിസന് പി വര്‍ഗ്ഗീസ്, സെക്രട്ടറിമാരായ ഷൈജ ആന്റണി, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്സന്, കെ എച്ച് ജോണ്‍, ജസ്റ്റിന് ആന്റണി, കണ്‍വീനര്‍മാരായ ജസ്റ്റിന് കരിപ്പാട്ട്, ബിജോയ് കരകാലില്‍, ഇ വി രാജു, അനില്‍ ജോസഫ്, ജോര്‍ജ് നാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.