പുനരുത്ഥാനം ജീവന്റെ പ്രഘോഷണം

പുരാതന മധ്യപൂര്വപ്രദേശങ്ങളില് നിലനിന്നിരുന്ന ഐതിഹ്യങ്ങളുടെയും ചിത്രരചനകളുടെയും പാരമ്പര്യങ്ങളില്‍ ആഴമായി വേരൂന്നിയ പ്രസിദ്ധമായ ഒരു പ്രതിബിംബമാണ് ജീവന്റെ വൃക്ഷം എന്നത്. മുദ്രകളിലും സാഹിത്യകൃതികളിലും മറ്റു കലാരൂപങ്ങളിലും ജീവന്റെ വൃക്ഷത്തെ ജ്ഞാനം, സമൃദ്ധി, ശാശ്വതജീവന്‍, അമര്‍ത്യത, നിത്യജീവന് എന്നിവയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. ബൈബിളിലെ പഴയ നിയമത്തില്‍ നിത്യജീവന്റെ ഉറവിടമായി ജീവന്റെ വൃക്ഷത്തെ ചിത്രീകരിക്കുന്നുണ്ട്. (ഉല്പ 3:22, 24; എസെ 31:8). ഇസ്രായേല്‍ക്കാരുടെ വിശുദ്ധ കൂടാരങ്ങളിലും ജറുസലെം ദൈവാലത്തിലും ഉണ്ടായിരുന്ന വിളക്കുകാലുകള്‍ ജീവന്റെ വൃക്ഷത്തെ ധ്വനിപ്പിക്കുന്നവയാണ്.
ഉല്പത്തി പുസ്തകത്തില്‍, മരണത്തിന്റെ വൃക്ഷത്തെക്കുറിച്ചും ജീവന്റെ വൃക്ഷത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. ഏദന്‍തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി. അവിടുന്ന് അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും (ഉല്പ 2:8-17),
ദൈവകല്പന ലംഘിച്ച മനുഷ്യന് മനുഷ്യസംസ്കാരത്തിന് അടിമയായി. ജീവന്റെവൃക്ഷം എന്ന മഹത്തായ സ്വപ്നവും പ്രതീക്ഷയുമാണ് ഇനി മനുഷ്യനു മുന്നിലുള്ളത്. യഹൂദ സംസ്കാരത്തിലെ ജീവന്റെ വൃക്ഷം എന്ന പ്രതിബിംബം ഈ കാത്തിരിപ്പിന്റെ അടയാളമാണ്. മരണത്തിനുമേല്‍ വിജയംവരിച്ച് ജീവന് സാധ്യമാക്കുന്ന ജീവന്റെ വൃക്ഷത്തിനായുള്ള കാത്തിരിപ്പാണ് യേശുവിന്റെ പീഢാസഹനവും മരണവും ഉത്ഥാനവും വഴി സാക്ഷാത്കരിക്കപ്പെട്ടത്. യേശു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല (യോഹ. 6:35). പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന് ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം (യോഹ 6:40).
വിശുദ്ധഗ്രന്ഥ വീക്ഷണത്തില്‍, ‘ജീവന് നല്‍കുക’ എന്നതായിരുന്നു യേശുവിന്റെ ദൗത്യം. ഈ ജീവന് യുഗാന്ത്യോന്മുഖ ജീവനാണ്. യേശു തന്റെ സഹനവും മരണവും ഉത്ഥാനവും വഴി സാദ്ധ്യമാക്കിയതാണത്. ‘മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍ പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്കിയിരിക്കുന്നു. അപ്പോള്‍ നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും.’ (യോഹ 5:25-29).
യേശുവിന്റെ ഉത്ഥാനമാണ് നിത്യജീവന്റെ അടിസ്ഥാനം. ആദ്യപാപം മുതല്‍ യേശുവിന്റെ ഉത്ഥാനം വരെയുള്ളത് ജീവനുവേണ്ടിയുള്ള കാത്തിരിപ്പാണ്. ആദിപാപംമൂലം സംഭവിച്ച മരണസംസ്കാരത്തില്നിന്ന് ജീവന്റെ സംസ്കാരത്തിലേക്കുള്ള ഉയിര്ത്തെഴുന്നേല്പാണ് യേശുവിന്റെ ഉത്ഥാനം സാദ്ധ്യമാക്കിയത്. യേശുവിന്റെ ഉത്ഥാനം യേശുവിനു മുന്‍പും (മത്താ 27:53) ശേഷവും മരിച്ചവരുടെ ഉത്ഥാനത്തിന്റെ അടിസ്ഥാനമാണ്. എന്നാല്‍ ഇത് തികച്ചും വിശ്വാസത്തിന്റെ വിഷയമായതുകൊണ്ട് ലോകത്തിനു പരിചയപ്പെടുത്തുക എളുപ്പമല്ല.
ഉത്ഥാനം എന്ന ചരിത്ര വിഷയം
ലോകചരിത്രത്തിന് ക്രിസ്തുവിന്റെ ഉത്ഥാനം ഒരു വിശ്വാസവിഷയമല്ല. എങ്കിലും യേശുവിന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള സംഭവങ്ങളാണ് ലോകചരിത്രത്തെ തന്നെ രണ്ടായി മുറിച്ചത്. കെ. സി അപ്പന്റെ വാക്കുകളില്‍, ‘നിത്യതയില്‍നിന്ന് ക്രിസ്തു ചരിത്രത്തിലേക്കു പ്രവേശിച്ചു. ബിസിയെയും എഡിയെയും വിഭജിച്ചുകൊണ്ട് ചരിത്രത്തിന്റെ കേന്ദ്രമായി നിന്നു. ചരിത്രം ജീസസിന്റെ സാക്ഷിയായി’ (കെ. പി അപ്പന്, ബൈബിള്‍ വെളിച്ചത്തിന്റെ കവചം).
ക്രിസ്തുവിന്റെ ഉത്ഥാനത്തെപ്പെറ്റി ലോകചരിത്രകാരന്മാര് അധികമൊന്നും രേഖപ്പെടുത്തിയില്ലെങ്കിലും നിര്‍ണായകമായ ചില കുറിപ്പുകള്‍ വിലപ്പെട്ടവയാണ്. യഹൂദചരിത്രകാരനായ ഫഌവിയൂസ് ജോസെഫൂസ് (എ.ഡി 37-95) നല്കുന്ന സാക്ഷ്യമാണ് അതില്‍ ഏറ്റവും പഴക്കമുള്ളത്. അദ്ദേഹം എഴുതി: അവനെ വെറും മനുഷ്യനെന്നു വിളിക്കുന്നത് ഉചിതമെങ്കില്‍, യേശു എന്ന ജ്ഞാനിയായ മനുഷ്യന് ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടു; അവന് അത്ഭുതങ്ങള്‍ ചെയ്യുകയും സത്യത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നവരെ പഠിപ്പിക്കുകയും ചെയ്തു. നിരവധി യഹൂദരെയും വിജാതീയരെയും അവന് ആകര്‍ഷിച്ചു. അവന് മിശിഹാ ആയിരുന്നു. നമ്മുടെ ജനതയുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പീലാത്തോസ് അവനെ കുരിശുമരണത്തിനു വിധിച്ചു. എന്നാല്‍ ആദ്യംതൊട്ടേ അവനെ സ്നേഹിച്ചിരുന്നവര്‍ ആ സ്നേഹത്തില്‍നിന്നു പിന്മാറിയില്ല. കാരണം, ഇവയെപ്പറ്റിയും അവനുമായി ബന്ധപ്പെട്ട മറ്റു പതിനായിരക്കണക്കിന് അത്ഭുതാവഹമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ പ്രവാചകന്മാര് പറഞ്ഞതുപോലെ അവന് മൂന്നാം ദിവസം ജീവനോടെ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവനെപ്രതി ക്രൈസ്തവര്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഇക്കാലത്തും ഇവിടെയുണ്ട്).
ആധുനിക കാലഘട്ടത്തിലെ ചരിത്രകാരനായ എച്ച്. ജി വെല്‍സ് പറഞ്ഞു: ഞാന്‍ ഒരു ചരിത്രകാരനാണ്, വിശ്വാസിയല്ല; പക്ഷേ ഒരു ചരിത്രകാരനെന്ന നിലയില്‍ ഞാന്‍ ഏറ്റുപറയേണ്ട ഒരു വസ്തുതയുണ്ട്. നസ്രത്തുകാരനായ ഒരു പാവപ്പെട്ട പ്രബോധകന് മാറ്റിമറിക്കാനാവാത്തവണ്ണം ചരിത്രത്തിന്റെ കേന്ദ്രം തന്നെയാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തലയെടുപ്പോടെ അനായാസം നിലകൊള്ളുന്ന വ്യക്തിയാണ് യേശുക്രിസ്തു.
ഉത്ഥാനം എന്ന പ്രഘോഷണ വിഷയം
‘ക്രിസ്തു ഉയിര്പ്പിക്കപ്പെട്ടിട്ടില്ലെങ്
എഡി 57ല്‍ കൊറീന്തോസുകാര് എഴുതി ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പൗലോസ് അപ്പസ്തോലനാണ് ആദ്യമായി യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് എഴുതിയത്. ഗ്രീസിലെ ഏഥന്‍സില്‍ വച്ച് പൗലോസ് യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍
യേശുവിന്റെ പരസ്യജീവിതകാലത്തിലൊരിക്കലും യേശുവിന്റെ പേരില്‍ രക്തസാക്ഷിത്വം സംഭവിച്ചിട്ടില്ല. ഇതിന് അപവാദമായി നില്‍ക്കുന്നത് രണ്ടു സംഭവങ്ങളാണ്. ഒന്ന്, പിഞ്ചുകുഞ്ഞുങ്ങളുടെ രക്തസാക്ഷിത്വം. ഇസ്രായേലിന്റെ പ്രതീക്ഷയായ മിശിഹാ ബെത്ലഹെമില്‍ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഹെറോദേസ് രാജാവിനെ അസ്വസ്ഥനാക്കി (മത്താ 2:3). തന്നെക്കാള്‍ ശക്തനായൊരു രാജാവ് യഹൂദരുടെ ഇടയില്‍ ഉണ്ടാകുമെന്നോര്‍ത്ത് ഭയപ്പെട്ട ഹെറോദേസ്, രണ്ടു വയസിനു താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും വധിക്കുന്നതിനു കല്പിച്ചു. അങ്ങനെ അനേകം കുഞ്ഞുങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ രക്തസാക്ഷികളായി. രണ്ടാമത്തേത്, സ്നാപക യോഹന്നാന്റെ മരണമാണ്. പക്ഷേ, സ്ഥാപകന്റെ മേല്‍ ചുമത്തിയ കുറ്റം ക്രിസ്തുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നില്ല.
എന്നാല്‍ യേശുവിന്റെ ഉത്ഥാനാനന്തരമുള്ള സഭയുടെ ചരിത്രം രക്തസാക്ഷിത്വത്തിന്റെ ചരിത്രമായിരുന്നു. യേശുവിന്റെ ഉത്ഥാനം തങ്ങളുടെ മതത്തിന്റെ നിലനിലപിനും വിശ്വാസത്തിനും ഭീഷണിയാണെന്നു കണ്ട യഹൂദ നേതാക്കള്‍ അപ്പസ്തോലന്മാരെയും ആദിമ ക്രിസ്ത്യാനികളെയും പീഡിപ്പിക്കാന്‍ തുടങ്ങി. റോമന്‍ സാമ്രാജ്യത്തിന്റെ മതമര്‍ദ്ദനം നൂറുകണക്കിന് രക്തസാക്ഷികളെ സൃഷ്ടിച്ചു. അപ്പസ്തോലന്മാരില് യോഹന്നാനൊഴികെ ബാക്കിയെല്ലാവരും രക്തസാക്ഷിത്വം വരിച്ചു. പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാന് എഫേസിസില് വച്ചു മരിച്ചു. നീറോയുടെ കാലം മുതല്‍ (എ ഡി 54-68) ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലം വരെ (എ ഡി 284-305) നടന്ന പത്ത് പ്രധാന മതമര്‍ദ്ദനങ്ങളെ (നീറോ, ഡൊമീഷ്യന്‍, ഭ്രാജന്, അഡ്രെയാന്, ആന്തണിനൂസ് പിയൂസ്, മാര്‍ക്കസ് ഔറേലിയസ്, സെപ്തിമിയൂസ് സെവേരസ്, ഡേഷ്യസ്, വലേരിയന്‍, ഡയോക്ലീഷ്യന്‍ എന്നീ ഭരണകര്‍ത്താക്കളുടെ നേതൃത്വത്തിലുള്ളവ) ചരിത്രകാരന്മാരായ ദാസിറ്റസ് മുതല്‍ എവുസേബിയൂസ് വരെ വിവരിക്കുന്നുണ്ട്.
യഹൂദ മതനേതാക്കളുടെ ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നടുവിലും റോമന്‍ സാമ്രാജ്യത്തിന്റെ മതമര്‍ദ്ദനങ്ങള്‍ക്കു കീഴിലും ക്രിസ്തീയ വിശ്വാസം ഞെരിഞ്ഞമര്‍ന്നു പോകേണ്ടതായിരുന്നു. മാത്രമല്ല, അക്കാലത്തെ ചില എഴുത്തുകാര്‍ യേശുവിന്റെ ഉത്ഥാനത്തെ നിരാകരിച്ചുകൊണ്ട് ചില ഗ്രന്ഥങ്ങളും രചിച്ചു. ചെല്സൂസ്, സമോസത്തായിലെ ലൂഷ്യസ്, പൊര്ഫീറി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ യേശുവിന്റെ ഉത്ഥാനം എന്നത് തികച്ചും അന്ധവിശ്വാസവും വഞ്ചനയുമാണെന്ന് വാദിക്കുന്നവരായിരുന്നു. ഇത്തരം പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും നടുവില്‍ ക്രിസ്തുവിശ്വാസികളുടെ മുന്നില്‍ ഉന്നയിക്കപ്പെട്ട പ്രധാന ചോദ്യമിതാണ്: വിശ്വാസം വേണോ? അതോ, ജീവന് വേണോ? ക്രിസ്തുവിലുള്ള വിശ്വാസമാണു വേണ്ടതെങ്കില്‍ ജീവന് വെടിയാന്‍ തയ്യാറാകണം. ഇനി, ജീവനാണു വേണ്ടതെങ്കിലോ വിശ്വാസം വെടിയണം. എന്നാല്‍ സഭയുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രം നമുക്ക് തരുന്ന ഉത്തരമനുസരിച്ച്, ആ ക്രിസ്തു ശിഷ്യരെല്ലാം അവരുടെ ജീവനേക്കാള്‍ വിലപ്പെട്ടതായി ക്രിസ്തുവില്‍ അവര്‍ക്കുള്ള വിശ്വാസത്തെ കണക്കാക്കി എന്നതാണ്. മരണത്തിനു മുന്പില് നില്‍ക്കുമ്പോഴും തളരാതെ, പതറാതെ വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്യാന്‍ അവര്‍ക്കു ശക്തിപകര്‍ന്നത് യേശുവിന്റെ ഉത്ഥാനത്തിലും നിത്യജീവിതത്തിലും അവര്‍ക്കുണ്ടായിരുന്ന അടിയുറച്ച വിശ്വാസമാണ്. യേശുവിന്റെ ഉത്ഥാനം അവര്‍ക്ക് ജീവിതകാലത്തും മരണനേരത്തും ഒരുപോലെ പ്രഘോഷത്തിന്റെയും സാക്ഷ്യത്തിന്റെയും വിഷയമായിരുന്നു.
ഉത്ഥാനം തെളിവുകളുടേതല്ല,
വിശ്വാസത്തിന്റെ വിഷയമാണ്
യേശുവിന്റെ ഉത്ഥാനത്തെപ്പറ്റി അപ്പോസ്തലന്മാര്ക്ക് അധികമൊന്നും തെളിവുകള്‍ നിരത്താനുണ്ടായിരുന്നില്ല. പ്രധാനമായും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് ശൂന്യമായ കല്ലറയാണ്. എന്നാല്‍ ഒരു മനുഷ്യന് ഉയിര്‍ത്തെഴുന്നേറ്റു എന്നതിന് ശൂന്യമായ കല്ലറ അതില്‍ത്തന്നെ തെളിവാകുന്നില്ല.
കല്ലറയുടെ അടുത്തേക്കു പോയ സ്ത്രീകള്‍ക്ക് മാലാഖമാരുടെ സന്ദേശം ലഭിച്ചു: നിങ്ങള്‍ അത്ഭുതപ്പെടേണ്ട. കുരിശില്‍ തറയ്ക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു
ഉത്ഥാനത്തിനു തെളിവുപറയാവുന്ന മറ്റൊരു സംഗതി ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലുകളാണ്. ഉത്ഥാനം ചെയ്ത യേശു അപ്പോസ്തലന്മാര്ക്കും മറ്റു ചില ശിഷ്യര്ക്കുമെല്ലാം പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ശത്രുപക്ഷത്തെന്നു കരുതുന്ന രാഷ്ട്രീയരംഗത്തോ മതരംഗത്തോ ഉള്ള ആര്‍ക്കും തന്നെ യേശു പ്രത്യക്ഷപ്പെടുന്നില്ല. നിയമജ്ഞരോ ഫരിസേയരോ യഹൂദപ്രമാണിമാരോ ഒന്നും തന്നെ യേശുവിനെ ഉത്ഥാനശേഷം കണ്ടുമുട്ടുന്നില്ല. ശിഷ്യന്മാര് തന്നെ ഈ പ്രത്യക്ഷപ്പെടലുകള്‍ പ്രതീക്ഷിച്ചതല്ല. ഉത്ഥാനശേഷമുള്ള ഓരോ പ്രത്യക്ഷപ്പെടലുകളും അവരെ പരിഭ്രാന്തരാക്കി.
യേശുവിന്റെ ഉത്ഥാനത്തിന് തെളിവുനിരത്തുക എന്നത് സുവിശേഷത്തിന്റെ ലക്ഷ്യമല്ലെന്ന് ചുരുക്കം. മരണത്തിന്റെ പിടിയിലമര്‍ന്ന മനുഷ്യനെ സംബന്ധിച്ച് കല്ലറ പാതാളമായിരുന്നു. അതില്‍ നിന്നു തിരിച്ചു വരിക എന്നത് സങ്കല്പിക്കാന് അവര്‍ക്കു കഴിഞ്ഞിരുന്നില്ല. (ജോബ് 7:914-12). പാതാളത്തില്‍ നിന്ന് ഒരാളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു അവരുടെ ധാരണ. അതുകൊണ്ട് ശൂന്യമായ കല്ലറ ഈ വിശ്വാസത്തിന് ഒരു അപവാദമായി നിലകൊള്ളുന്നു.
ഉത്ഥാനം എന്നത് വിശ്വാസത്തിന്റെ വിഷയമാണ്. അതിന്റെ ചരിത്രപരമായുള്ള സാക്ഷികള്‍ യേശുവിന്റെ ശിഷ്യന്മാര് തന്നെ. അവര്‍ ഏകകണ്ഠമായി പ്രഖ്യാപിക്കുന്നു;തങ്ങള്‍ അവിടുത്തെ ഉയിര്പ്പിന് സാക്ഷികളാണെന്ന് (1 തെസ 1: 10).
ഇതാ ഞാന്‍ എന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ ഞാന്‍ കൈയടക്കിയിരിക്കുന്നു (വെളി 1:8). ശൂന്യമായ കല്ലറ കൂടാതെ യേശുവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കു വിശ്വാസയോഗ്യത വര്‍ദ്ധിപ്പിക്കുന്നു. യേശു ഉയിര്‍ത്തു എന്ന പ്രഘോഷണം കുറച്ചുപേരില്‍ നിന്ന് ആരംഭിച്ച് എല്ലാവരിലേക്കും വ്യാപിച്ച ഒരു അഭിപ്രായമല്ല. അത് ആദിമക്രൈസ്തവ സഭ മുഴുവന്റെയും അഭിപ്രായമായിരുന്നു. പൗലോസ് അപ്പോസ്തലന് പറയുംപോലെ,’ അതുകൊണ്ട് ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും’ (1 കൊറി 15: 11). ആരംഭകാലം മുതലേയുള്ള സഭയുടെ വിശ്വാസപ്രഖ്യാപനം പൗലോസിന്റെ ലേഖനങ്ങളില്‍ കാണാം.’ എനിക്കു ലഭിച്ചത് സര്‍വപ്രധാനമായി പരിഗണിച്ച് ഞാന്‍ നിങ്ങള്‍ക്ക് ഏല്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതു പോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയുംഎഴുതപ്പെട്
ക്രിസ്തുശിഷ്യരെ രക്തസാക്ഷിത്വത്തിനു പോലും പ്രേരിപ്പിക്കാന്‍ പോന്ന ചൈതന്യവിശേഷം പുനരുത്ഥാനം പ്രദാനം ചെയ്തു. ശൂന്യമായ കല്ലറയില്‍ നിന്നുണ്ടായ അവബോധത്തിലുപരി ഉത്ഥിതന്റെ പ്രത്യക്ഷത്തില്‍ നിന്നു ലഭിച്ച ശക്തമായ അനുഭവമായിരുന്നു ക്രിസ്തുശിഷ്യരുടെ ഉറച്ച വിശ്വാസത്തിനാധാരം.
ഉയിര്‍പ്പ് പുതുയുഗത്തിന്റെയും
നവജീവന്റെയും ആരംഭം
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യന്മാര്ക്ക് ഒരു ദൗത്യം നല്കി. ‘നിങ്ങള്‍പോയി എല്ലാ ജനങ്ങളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. കാലത്തിന്റെ അവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. (മത്താ 28: 19-20) യേശുവിന്റെ ഉയിര്‍പ്പ് അപ്പസ്തോലന്മാര്ക്കും ഇതര ക്രിസ്തു വിശ്വാസികള്‍ക്കും ഒരു പുതുയുഗപ്പിറവിയായിരുന്നു. തീര്‍ത്തും പരാജയത്തില്‍ നിപതിച്ചിരുന്ന അവര്‍ക്ക് കുരിശില്‍ മരിച്ച യേശു ജീവിക്കുന്നവനായി അനുഭവപ്പെട്ടു. ഉത്ഥാനം ചെയ്ത യേശു നവജീവന്റെ ആദ്യഫലമാണ്. മരിച്ചവരില്‍നിന്നുള്ള ആദ്യഫലമെന്നാണ് ഉത്ഥിതനായ യേശുവിനെ പൗലോസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ആദത്തില്‍ എല്ലാവരും നിദ്രാധീനരായതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും (1 കൊറി 15:20-22).
മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തു ക്രിസ്തുവിന്റെ മേല്‍ മരണത്തിന് ഇനി യാതൊരു അധികാരവുമില്ല. അവിടുന്ന് ജീവിക്കുന്നു (റോമാ 8:34-39). ‘ഇതാ, ഞാന്‍ ലോകാവസാനം വരെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ (മത്താ 22:20) എന്ന യേശുവിന്റെ പ്രഖ്യാപനം മരണത്തിനുമുന്പുള്ളതുപോലുള്ള ശാരീരിക സാന്നിദ്ധ്യമല്ല. ഇപ്പോഴും നിലനില്‍ക്കുന്ന ശാശ്വത സാന്നിദ്ധ്യമാണ്. മരണ സംസ്കാരത്തില്‍നിന്ന് ജീവന്റെ സംസ്കാരത്തിലേക്ക് ഏവരേയും കൈപിടിച്ചുയര്‍ത്തുന്ന സാന്നിദ്ധ്യമാണ്.
കല്ലറയുടെ മുന്പിലെത്തിയ മഗ്ദലന മറിയം യേശുവിനെ കണ്ടു. എന്നാല്‍ തിരിച്ചറിഞ്ഞില്ല. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര് ദീര്‍ഘദൂരം യേശുവിനോടു കൂടെ സംസാരിച്ചുകൊണ്ട് യാത്ര ചെയ്തു. എന്നിട്ടും അവര്‍ അവിടുത്തെ തിരിച്ചറിഞ്ഞില്ല. ജറുസലെമില്‍ അപ്പസ്തോലന്മാര് എമ്മാവൂസ് ശിഷ്യന്മാരെ ശ്രവിച്ചുകൊണ്ടിരിക്കുമ്പോള് യേശു പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അതൊരു ഭൂതമാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. തിബേരിയൂസ് കടല്‍ത്തീരത്ത് മീന്പിടിച്ചുകൊണ്ടിരിക്കുമ്പോള്
യേശുവിനെ ഇവരെല്ലാം തിരിച്ചറിഞ്ഞത് വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ടാണ്. മഗ്ദലന ‘മറിയം’ എന്നു പേരു വിളിച്ചപ്പോള്‍ അവള് തന്റെ ഗുരുവിനെ തിരിച്ചറിഞ്ഞു. എമ്മാവൂസ് ശിഷ്യര്‍ അവന് മുറിച്ചുകൊടുത്ത അപ്പം ഭക്ഷിച്ചപ്പോഴും, ജറുസലെമിലെ ശിഷ്യര്‍ വിശ്വാസപൂര്‍വം അവനെ നോക്കിയപ്പോഴും തിബേരിയൂസ് തീരത്ത് അത്ഭുതകരമായി പിടിക്കപ്പെട്ട മീന്‍ കണ്ടപ്പോഴാണ് അവര്‍ ഉത്ഥിതനെ തിരിച്ചറിഞ്ഞത്. വചനത്തിലും അപ്പത്തിലും അവിടുന്ന് ഇന്നും ജീവിക്കുന്നു. ഹൃദയങ്ങളെ ജ്വലിപ്പിച്ചും കണ്ണുകളെ തുറപ്പിച്ചും അവന് നമുക്കിടയില്‍ വസിക്കുന്നുണ്ട്. സ്നേഹപ്രവൃത്തികള്കൊണ്ടും നമുക്കവനെ കണ്ടെത്താനാവും.
ജീവനെ ഹനിക്കുന്ന മാര്‍ഗങ്ങളില്‍ ഉത്ഥാനത്തിന്റെ പൊരുള്‍ നമുക്ക് നഷ്ടമാകുന്നു. നമ്മുടെ മദ്ധ്യേ നടപ്പെട്ടിരിക്കുന്ന ജീവന്റെ വൃക്ഷമാണ് ഉത്ഥിതനായ യേശുക്രിസ്തു. നിത്യജീവനിലേക്കുള്ള യാത്രയില്‍ അവനില്‍നിന്ന നമുക്ക് ഭക്ഷിക്കാം.
റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി
സെക്രട്ടറി, കെസിബിസി തിയോളജിക്കല്‍ കമ്മീഷന്
Related
Related Articles
തീരം കവരുന്നവര്‍ക്ക് ഊരാകുടുക്കുകള്‍
ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കണം എന്നു മൊഴിമാറ്റം നടത്താവുന്ന ലത്തീന്‍ സൂക്തം, ‘ഫിയാത്ത് യുസ്തീസിയ റുവാത്ത് ചേലും’, നീതിപീഠങ്ങളുടെ സാര്‍വത്രിക പ്രമാണവാക്യമാണ്. ഏതു നിയമത്തിന്റെയും അടിസ്ഥാനം നീതിയാകണം.
തിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍
ഒന്നാം വായന ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12) (ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു) അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി
നീല വിപ്ലവ യാനത്തിന് റോഡ് സെസ് എന്തിന്?
ഇന്ധനവിലക്കയറ്റത്തിന്റെ ആഘാതം പോരാഞ്ഞ് വൈദ്യുതിനിരക്കു വര്‍ധനയുടെ ഇരുട്ടടി കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു ലക്ഷം കോടി ഡോളറിന്റെ സമ്പദ്മൂല്യത്തിലേക്കുള്ള പുതിയ ഇന്ത്യയുടെ പ്രയാണത്തിലാണെങ്കില്‍ ഇവിടെ മുഖ്യമന്ത്രി