Breaking News

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത മകളായ പുനലൂരിന് ഈ സമ്മേളനം വലിയ അനുഗ്രഹമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കല്ലടയാറും അച്ചന്‍കോവിലാറും പമ്പയാറും ഒഴുകുന്ന ഈ ദേശം അനുഗൃഹീതമാണ്. പുനലൂര്‍ തൂക്കുപാലം വലിയൊരു മുന്നേറ്റത്തിന്റെ പ്രതീകം കൂടിയാണ്. വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ച പേപ്പര്‍ മില്ലും, തെന്മല എക്കോ ടൂറിസ്റ്റ് സെന്ററും, ഔഷധച്ചെടികളുടെ വിളനിലമായ കുളത്തൂപ്പുഴയും, കഥകളി കേന്ദ്രമായ കൊട്ടാരക്കരയും, പത്തനംതിട്ടയുടെ സാംസ്‌കാരികകേന്ദ്രമായ ആറന്മുളയും ഹൈന്ദവ പുണ്യഭൂമിയായ ശബരിമലയും സെന്റ് തോമസിന്റെ പാദസ്പര്‍മേറ്റ നിലയ്ക്കലും പുനലൂര്‍ രൂപതയുടെ സവിശേഷ അനുഗ്രഹങ്ങളാണ്.
മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യപ്രസ്ഥാനത്തിനു തുടക്കം കുറിച്ച മാര്‍ ഇവാനിയോസിനെ വഴിനടത്തിയ ഈ ദേശത്ത് 1910ല്‍ തന്നെ പിന്നീട് കോട്ടാര്‍ രൂപതാ ബിഷപ്പായ ലോറന്‍സ് പെരേര ചാരുംമൂട് കേന്ദ്രീകരിച്ച് പുനരൈക്യത്തിന്റെ ആദ്യ മാതൃകയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഭാഗ്യസ്മരണാര്‍ഹനായ അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവും ജെറോം ഫെര്‍ണാണ്ടസ് പിതാവും പ്രവര്‍ത്തിച്ച ഈ മേഖല പുണ്യഭൂമി തന്നെയാണ്. മരുതിമൂട് തീര്‍ഥാടനകേന്ദ്രം വലിയ ആത്മീയചൈതന്യത്തിന്റെ ഉറവിടമാണ്. സമൂഹത്തില്‍ പാര്‍ശ്വത്കരിക്കപ്പെട്ടവര്‍ക്ക് ആത്മീയചൈതന്യം പകരുന്ന പുനലൂര്‍ രൂപത മൂന്നു ജില്ലകളിലായി, നാലു ഫെറോന, 40 ഇടവക, 63 ഉപ ഇടവകകളും 12 സന്യാസി സമൂഹങ്ങളും 40 സന്യാസിനി സമൂഹങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. 360 ബിസിസികളിലൂടെ രണ്ടായിരം അല്മായരെ നേതൃനിരയില്‍ കൊണ്ടുവരാനുള്ള മഹാഉദ്യമത്തിലാണ് ഈ രൂപത. ബിഷപ്പുമാരായ മത്തിയാസ് കാപ്പില്‍, സ്റ്റാന്‍ലി റോമന്‍, പോള്‍ മുല്ലശേരി എന്നിവരുടെ അര്‍പ്പണത്തിന്റെ ശ്രേയസും ഈ രൂപതയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കെആര്‍എല്‍സിസി സമ്മേളനത്തിന് ഒരുക്കമായും സമ്മേളനം നടന്ന രണ്ടു ദിനങ്ങളിലും ഇതിന്റെ വിജയത്തിനായി കരിസ്മാറ്റിക് ഗ്രൂപ്പുകളും യുവജനങ്ങളും വൈദികരും സന്ന്യസ്തരും അല്മായരും പ്രാര്‍ഥനയില്‍ ജാഗരൂകരായിരുന്നുവെന്ന് ബിഷപ് പൊന്നുമുത്തന്‍ അനുസ്മരിച്ചു. രൂപതയുടെ വളര്‍ച്ചിയില്‍ വലിയ അനുഗ്രഹമാണിതെന്നും അദ്ദേഹം പറഞ്ഞു.


Related Articles

വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം: കെഎല്‍സിഡബ്ല്യുഎ

കൊല്ലം: വാളയാറില്‍ അതിക്രൂരമായി പീഡനത്തിനിരയാക്കപ്പെട്ട് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിഷ കൊടുത്ത് പറഞ്ഞ വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക്

അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച

കുട്ടനാടിന് സാന്ത്വനവുമായി തേക്കടിയില്‍ നിന്നും കൂട്ടുകാര്‍

തേക്കടി: കുട്ടനാടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസത്തിന്റെ കൈത്താങ്ങായി തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികള്‍. അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഏകദേശം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*