പുനലൂര്‍ രൂപതതല സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം

പുനലൂര്‍: ആഗോള കത്തോലിക്കാ തിരുസഭയില്‍ ആരംഭിച്ച സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന പുനലൂര്‍ രൂപതതല സിനഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കൊല്ലം രൂപത മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യസന്ദേശം നല്കി. റവ. ഡോ. ക്രിസ്റ്റി ജോസഫ് സിനഡ് ലോഗോയുടെ വിവരണം നല്കി. സിനഡിന്റെ വിവിധ പ്രവര്ത്തനഘട്ടങ്ങളെക്കുറിച്ചുള്ള വിവരണം സിനഡ് സെക്രട്ടറി സിസ്റ്റര്‍ സുജയ അവതരിപ്പിച്ചു. സിനഡ് കണ്‍വീനര്‍ ഫാ. റോയി സിംസണ്‍, മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ബെനഡിക്ട് തേക്ക്വിള, സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ. സാം ഷൈന്‍, മീഡിയ കമ്മീഷന് ഡയറക്ടര്‍ ഫാ. സണ്ണി തോമസ് എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. രൂപതയിലെ വൈദികര്‍, സന്ന്യസ്തര്‍, രൂപത അജപാലനസമിതി വൈസ് പ്രസിഡന്റ് ബേബി. ജി. ഭാഗ്യോദയം, കെആര്‍എല്‍സിസി രൂപത പ്രതിനിധികള്‍, അജപാലനസമിതി അംഗങ്ങള്‍, യുവജനങ്ങള്‍, അല്മായ പ്രതിനിധികള്‍ എന്നിവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പഠനശിബിരങ്ങളും ഇടവക, ഫൊറോന, രൂപതതലത്തില്‍ തുടരുമെന്ന് രൂപത പിആര്‍ഒ റവ. ഡോ. ക്രിസ്റ്റി ജോസഫ് അറിയിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണം കെസിബിസി
കൊച്ചി: നൈജീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച് ദിവ്യബലിയില്‍ പങ്കുകൊണ്ടിരുന്നവരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) പ്രതിഷേധിച്ചു. ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൂട്ടക്കൊല
ചെല്ലാനം ഹാര്‍ബറില്‍ വള്ളങ്ങള്‍ക്ക് കെണിയായി മണല്‍തിട്ട
ചെല്ലാനം: ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍തിട്ടയില്‍ ഉറക്കുന്നു. ഹാര്‍ബറിനുള്ളില്‍ ഏക്കറുകണക്കിനു കടല്‍ഭാഗം മണ്ണടിഞ്ഞ് കരയായി മാറിയിരിക്കുകയാണ്. ഹാര്‍ബറില്‍ വന്‍തോതില്‍ മണ്ണടിയുന്നതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു
ജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 2021 ലെ കലണ്ടര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കെ ആര് എല്‍ സി സി ജനറല്‍ സെക്രട്ടറി