പുനലൂർ രൂപതയിൽ അജപാലന സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

പുനലൂർ രൂപതയിൽ അജപാലന സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

🇻🇦 *2020 – 23 വർഷത്തിലേക്കുള്ള അജപാലന സമിതിയെ തിരഞ്ഞെടുത്തത്* 🇻🇦
പുനലൂർ : കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് പുനലൂർ ബിഷപ്പ്സ്  ഹൗസിൽ ചേർന്ന രൂപത അജപാലന സമിതി യോഗം അടുത്ത മൂന്നു വർഷത്തേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.
_“പാർശ്വവൽകൃത സമൂഹത്തിന്റെ പുരോഗതി”_, _സഭാ പ്രവർത്തനങ്ങളിൽ യേശു ക്രിസ്തുവിന്റെ കരുണയുടെ മുഖം_ പ്രദർശിപ്പിക്കുന്ന  സഭയുടെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് അഭിവന്ദ്യ പുനലൂർ രൂപത മെത്രാൻ റൈറ്റ്. റവ. ഡോ സെൽവിസ്റ്റർ പൊന്നുമുത്തൻ വിശദീകരിച്ചു. ജുഡീഷ്യൽ വികാരി റവ ഡോ ക്രിസ്റ്റി ജോസഫ് തിരഞ്ഞെടുപ്പ് നടപടികൾ വിശദീകരിച്ചു.
മോൺ ജൂഡ് തദ്ദേവുസ് കഴിഞ്ഞ ടേണിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ *രൂപതാ അജപാലന സമിതിയുടെ വൈസ് പ്രസിഡന്റായി ശ്രീ ബേബി ജി ഭാഗ്യോദയ* -ത്തെ തിരഞ്ഞെടുത്തു, സെക്രട്ടറിയായി റവ ഫാ ക്രിസ്റ്റി ജോസഫും  ജോയിന്റ് സെക്രട്ടറിയമാരായി  ടൈറ്റസ് ലുക്കോസ് ഡെയ്സി ഡേവിഡ്, എക്സിക്യൂട്ടീവ് അംഗങ്ങളായി ക്രിസ്റ്റഫർ പത്തനാപുരം, ചെറുപുഷ്പം ഷിബു എന്നിവരെ തിരഞ്ഞെടുത്തു.
K.C.C, K.R.L.C.C പ്രതിനിധികളെയും പ്രസ്തുത യോഗത്തിൽ തിരഞ്ഞെടുത്തു…


Tags assigned to this article:
punalur diocese

Related Articles

ചക്ക് ഫീനി അജ്ഞാതനായ ലോകോപകാരി

എണ്ണൂറു കോടിയിലധികം ഡോളര്‍ വിവിധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയ ലോകോപകാരിയെപ്പറ്റി അധികം ആര്‍ക്കും അറിയില്ല. താന്‍ നല്‍കുന്ന സംഭാവനകളെപ്പറ്റിയോ താനാകുന്ന വ്യക്തിയെപ്പറ്റിയോ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ മനുഷ്യന്റെ

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു:ട്രൂഡോ ഐസൊലേഷനില്‍

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ്

ഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി

റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്‌റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*