പുന്നപ്രയില്‍ യുവജനദിനം ആഘോഷിച്ചു

പുന്നപ്രയില്‍ യുവജനദിനം ആഘോഷിച്ചു

ആലപ്പുഴ:ആലപ്പുഴ രൂപത യുവജ്യോതി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പുന്നപ്ര സെന്റ് ജോസഫ് ഇടവകയില്‍ രൂപതാ യുവജനദിനവും സമാധാന സന്ദേശറാലിയും സംഘടിപ്പിച്ചു. ആലപ്പുഴ രൂപതാ കെസിവൈഎം അംഗങ്ങള്‍ നേതൃത്വം നല്‍കിയ ദിവ്യബലിക്ക് യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്‍സണ്‍ കാര്‍മികത്വം വഹിച്ചു. ദിവ്യബലിയ്ക്കുശേഷം ഫൊറോനാ വികാരി ഫാ. പോള്‍ ജെ. അറയ്ക്കല്‍ പതാക ഉയര്‍ത്തി യുവജനദിനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന സമിതി ആഹ്വാനം ചെയ്ത ‘സമാധാന നടത്തം’ സന്ദേശ ജാഥയ്ക്ക് രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി പോള്‍ ആന്റണി, ആനിമേറ്റര്‍ സിസ്റ്റര്‍ റീനാ തോമസ്, മേരി അനില, കെവിന്‍ ജൂഡ്, അഡ്രിന്‍ ജോസഫ്, അമല ജോസഫ്, വര്‍ഗീസ് ജയിംസ്, അനെറ്റ് സെബാസ്റ്റ്യന്‍, വിനീത ലൂയിസ്, ടോം ചെറിയാന്‍, ജെസ്ല പീറ്റര്‍, എല്‍റോയ്, ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles

സിആര്‍ഇസഡ് വിജ്ഞാപനം – സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണം – കെആര്‍എല്‍സിസി

എറണാകുളം: തീരപരിപാലനനിയമത്തില്‍ യഥാസമയത്തുള്ള നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയതില്‍ കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മുമ്പില്‍ തീരദേശവാസികളുടെ ഭവനനിര്‍മാണത്തിന് തടസമാകുന്ന സിആര്‍ഇസഡ്

രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?

കൊച്ചി: ഒരു രാജ്യാന്തര ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് നിസാരകാര്യമല്ല. ടീമിലിടം ലഭിച്ചതിന്റെ ആഹഌദത്തിലായിരുന്നു ചെല്ലാനത്തുകാരന്‍ റാഫേല്‍ ജോണ്‍. പക്ഷേ ഇന്തോനേഷ്യയില്‍ നടക്കുന്ന

സഭാപിതാക്കന്മാര്‍

ആദ്യകാല െ്രെകസ്തവ സഭയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് പുതിയ നിയമത്തിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ്. സഭ എന്നതിനു ഗ്രീക്ക് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘എക്ലേസിയാസ്’

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*