Breaking News

പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം

പുന്നപ്ര ഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം
ആലപ്പുഴ: പുന്നപ്ര ബീച്ച് റോഡിലെ ഷാപ്പിനെതിരെ ജനകീയ മദ്യവിരുദ്ധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. പുന്നപ്ര വിയാനി പള്ളിയങ്കണത്തില്‍ നിന്ന് രാവിലെ 10.30ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അണിചേര്‍ന്നു. രണ്ടു വര്‍ഷം മുന്‍പ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള സഞ്ചരിക്കുന്ന പരിശോധനാലാബിലെ ഉദ്യോഗസ്ഥരായിരുന്നു  ഈ ഷാപ്പില്‍ നിന്ന് വിഷാംശം കലര്‍ന്ന കള്ള് പിടിച്ചത്. കലക്ടര്‍ ഷാപ്പ് അടച്ചുപൂട്ടുവാന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ ഷാപ്പ് തുറക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെയാണ് 30 ദിവസത്തെ ഷാപ്പുപരോധ സമരത്തിനുശേഷം ജനകീയ സംയുക്ത മദ്യവിരുദ്ധ സമിതി പുന്നപ്ര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചത്. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനകീയ മദ്യവിരുദ്ധ സമിതി ചെയര്‍പേഴ്‌സണ്‍ കെ. പി സുബൈദ അദ്ധ്യക്ഷത വഹിച്ചു. ഫാ. തമ്പി കല്ലുപുരയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കൈതവളപ്പില്‍, ഫാ. എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ. പോള്‍ ജെ. അറയ്ക്കല്‍, ഫാ. യേശുദാസ് അറയ്ക്കല്‍, ബ്രദര്‍ മാത്യു ആല്‍വിന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Related Articles

തിരുവോസ്തി മാലിന്യത്തില്‍ നിക്ഷേപിച്ച സംഭവം: ഇന്ന് പാപപരിഹാരദിനമായി ആചരിക്കും

കൊച്ചി: അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണിസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി കവര്‍ന്ന് മാലിന്യ ചതുപ്പില്‍ നിക്ഷേപിച്ച ഹീനപ്രവ്യത്തിയില്‍ കൊച്ചി

ലിത്വാനിയന്‍ വനിതയും ശ്രീജിത്തും നമ്മുടെ പൊലീസും

കോവളത്ത് ഞാന്‍ ആദ്യമായല്ല വരുന്നത്. ഇന്ത്യയില്‍ വിദേശവിനോദസഞ്ചാരികള്‍ക്ക് പല വിധത്തിലുള്ള അനുഭവങ്ങളാണ് നേരിടേണ്ടി വരിക. അതില്‍ നല്ലതും ചീത്തയുമുണ്ടാകും. തീര്‍ച്ചയായും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ

സെയിന്റ്‌സ് ഫാന്‍സ് അസോസിയേഷന്‍; ജീവിത വിശുദ്ധിക്കായി അല്മായ ഭക്തസംഘടന

കൊല്ലം: കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനയായ സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ രൂപതാതലത്തില്‍ ഔദ്യോഗിക ഭക്തസംഘടനയായി ഉയര്‍ത്തിയതിന്റെ ഒന്നാം വാര്‍ഷികം 2020 നവംബര്‍ 30ന് ആഘോഷിക്കുന്നു. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*