പൂന്തുറയില്‍ സഭയോടും സമൂഹത്തോടും ചേര്‍ന്ന് യുവജനദിനം

പൂന്തുറയില്‍ സഭയോടും സമൂഹത്തോടും ചേര്‍ന്ന് യുവജനദിനം

തിരുവനന്തപുരം: പൂന്തുറ കെസിവൈഎം യൂണിറ്റ് യുവജനദിനം യേശുവില്‍ സമര്‍പ്പിച്ച് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ഇടവകയിലെ ഓരോ ഭവനവും സന്ദര്‍ശിച്ച് യുവാക്കളെ ക്രിസ്തീയ ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചു. യുവജനങ്ങള്‍ക്കായി പ്രത്യേക കുമ്പസാരം ഒരുക്കി. യുവജനദിനത്തില്‍ കോവളം ഫെറോന കെസിവൈഎം ഡയറക്ടര്‍ ഫാ. ആന്റോ ബൈജുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയ്ക്ക് യുവജനങ്ങള്‍ നേതൃത്വം നല്കി. യുവജനങ്ങളുടെ ശക്തി എന്നത് സമൂഹത്തിന്റെ പിന്തുണയാണെന്ന് ഫാ. ആന്റോ ബൈജു ദിവ്യബലിമധ്യേ വ്യക്തമാക്കി. ‘യുവജനങ്ങളെ നമുക്കു ശ്രവിക്കാം; യുവജനങ്ങളുടെ ശബ്ദം കേള്‍ക്കട്ടെ’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ സ്മരിച്ചുകൊണ്ടാണ് പൂന്തുറ കെസിവൈഎം യൂണിറ്റ് യുവജനദിനത്തെ നോക്കിക്കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വേറിട്ട ശബ്ദമായി നില്‍ക്കുന്നവരാണ് യുവാക്കള്‍. ആ ശബ്ദത്തെ ക്രിസ്തുവിന്റെ ശബ്ദത്തോട് ചേര്‍ത്തുനിര്‍ത്തുക എന്നതാണ് കെസിവൈഎം എന്ന നാലക്ഷരത്തില്‍ ഒളിഞ്ഞിരിക്കുന്ന ക്രൈസ്തവമൂല്യം. ഈ ക്രൈസ്തവ മൂല്യത്തെ മുറുകെപിടിച്ചുകൊണ്ട് യുവജന ദിനത്തെ കൂടുതല്‍ അര്‍ത്ഥ പൂര്‍ണമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദിവ്യബലിക്ക് ശേഷം യുവജനദിന പതാക ഉയര്‍ത്തി. തുടര്‍ന്ന് തിരുവനന്തപുരം അതിരൂപത കെസിവൈഎം പ്രസിഡന്റ് ഷൈജു റോബിന്‍ നൃത്ത, സംഗീത ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫെറോന വികാരി ഫാ. ബെബിന്‍സണ്‍ അധ്യക്ഷനായിരുന്നു. കോവളം യുവജന ഡയറക്ടര്‍ ഫാ. ആന്റോ ബൈജു, ഫെറോന സെക്രട്ടറി ഫാ. രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്രിക്കറ്റ് ടൂര്‍ണമെന്റും സഘടിപ്പിച്ചു.


Related Articles

സുബ്രതോ കപ്പിനായി ലിഫ റസിഡൻഷ്യൽ അക്കാദമിയിലെ താരങ്ങൾ തയ്യാർ

തിരുവനന്തപുരം: കടലോളം സ്വപ്നവുമായി കടലിന്റെ കുരുന്നുകൾ സുബ്രതോ കപ്പിനായി ഇന്ന് ഡൽഹിയിലേക്ക് പോകുന്നു. കേരളത്തിൽ നിന്നുമുള്ള ആയിരത്തോളം സ്‌കൂൾ ടീമുകളെ പിന്നിലാക്കിയാണ് അണ്ടർ 14 ലിഫ റസിഡൻഷ്യൽ

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ്

വനിതകള്‍ക്ക് സംരംഭകത്വ വികസന സെല്ലുമായി ഐസാറ്റ് വിദ്യാര്‍ത്ഥികള്‍

കളമശേരി: കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ ഐഇഡിസി ക്ലബിന്റെ നേതൃത്വത്തില്‍ വനിത സംരംഭകത്വ വികസനം ലക്ഷ്യമാക്കി ഐസാറ്റ് വുമണ്‍ സെല്‍ രൂപികരിച്ചു. വുമണ്‍ സെല്ലിന്റെ ഉദ്ഘാടനം 2017ലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*