പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്

ഫാ. ഷിന്റോ വെളിപ്പറമ്പില്‍
പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്ത്താപ്രാധാന്
തോട്ടം മേഖല
റബര്‍, ഏലം, കാപ്പി, തേയിലതുടങ്ങിയവയാണ്തോട്ടം മേഖലയിലെ പ്രധാനവിളകള്‍.ഏകദേശം 7.04 ലക്ഷം ഹെക്ടര്പ്രദേശം തോട്ടം മേഖലയില്‍ ഉള്‍പ്പെടുന്നു. മലയോര മേഖലയെ സംബന്ധിച്ച് തേയിലകൃഷിയാണ് കൂടുതല്‍. കേരളത്തില്‍ ഏകദേശം പത്തോളം പ്രമുഖ കമ്പനികള്‍ തേയില നിര്‍മാണ രംഗത്ത് ഉണ്ട്. 8500 ഹെക്ടറില്‍ തേയില കൃഷ ചെയ്യുന്ന കെ.ഡി.എച്ച്.പി.കമ്പനിയാണ് തേയില നിര്‍മാണത്തില്‍ പ്രഥമസ്ഥാനത്തുള്ളത്
.
തോട്ടം മേഖലയിലെ ജീവിതം- ഒരു പൊതു വീക്ഷണം
1.പാര്‍പ്പിടം:ലയങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന പാര്‍പ്പിട സമുച്ചയത്തില്‍ ആണ് തോട്ടം തൊഴിലാളികള്‍ ജീവിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വലിയ മുറിയും അടുക്കളയും ശുചിമുറിയും ഉള്‍പ്പെടുന്ന ഒരു വീട് ആണുള്ളത്.ഇങ്ങനെയുള്ള 5 മുതല്‍ 10 വരെയുള്ള വീടുകള്‍ ചേര്‍ന്നതാണ് ഒരു ലയം (ഘശില)െ.
2.തൊഴില്‍:കൊളുന്ത് നുള്ളല്‍, ഫാക്ടറി ജോലി,മരുന്ന്പ്രയോഗം,വളമിടീല്
3.വേതനം:403 രൂപയാണ് നിലവില്‍ തൊഴിലാളികളുടെ വേതനം.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനം ആണുള്ളത്.ഒരു തൊഴിലാളി 24 കിലോഗ്രാം കൊളുന്ത് നുള്ളി എടുക്കേണ്ടതുണ്ട്. (ഇപ്പോള്‍ കത്രികയും യന്ത്രവും ഉപയോഗിക്കാറുണ്ട്.)24 ന് മുകളില്‍ നുള്ളി എടുക്കുന്ന ഓരോ കിലോകൊളുന്തിനും അധിക വരുമാനം ലഭിക്കും. സാധാരണഗതിയില്‍ ഒരു തൊഴിലാളി ഒരു ദിവസം 150 -180 കിലോ വരെകൊളുന്ത് നുള്ളുകയും 500 രൂപവരെ സമ്പാദിക്കുകയും ചെയ്യാറുണ്ട്.ചിലപ്പോള്‍ 1500 രൂപ വരെ മാസംഇന്സെന്റ്റീവ് ലഭിച്ചേക്കാം. 10000 മുതല്‍ 12000 രൂപ വരെതൊഴിലാളിക്ക് ഒരു മാസം ലഭിക്കും. പുരുഷന്മാരുടെ ജോലി കാഠിന്യമേറിയതിനാല്‍ ഉച്ചയ്ക്ക് 2 മണി വരെയേജോലി ചെയ്യേണ്ടതുള്ളൂ. അതിനാല്‍ ഉച്ചകഴിഞ്ഞ് റിസോര്‍ട്ടുകളിലും മറ്റും ജോലിക്കുപോയി അധികവരുമാനം നേടുന്നവരും ഉണ്ട്.
4.ആരോഗ്യം:എല്ലാ എസ്റ്റേറ്റുകളിലും ഒരുഒരു ഡിസ്പെന്‍സറി ഉണ്ടാകും. ടാറ്റയുടെ പ്രധാന ആശുപത്രി മൂന്നാറിലെ ഹൈറേഞ്ച് ഹോസ്പിറ്റല്‍ ആണ്.തൊഴിലാളിക്കും 18 വയസ്സ് തികയാത്ത മക്കള്‍ക്കും ആശുപത്രിയില്‍ ചികിത്സ സൗജന്യമായിരിക്കും. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യപ്പെട്ടാല്തൊഴിലാളിയുടെ ശമ്പളവുംശുശ്രൂഷിക്കുന്ന ആള്ക്കുള്ളവേതനവും നല്‍കാറുണ്ട്.
5.വിദ്യാഭ്യാസം: എല്ലാ എസ്റ്റേറ്റുകളിലും ഒരു ക്രഷും ലോവര്‍ പ്രൈമറി സ്കൂളും ഉണ്ടാകും.എസ്റ്റേറ്റ് മേഖലയിലെവിദ്യാര്ത്ഥികളില് ഏറെ പങ്കും മൂന്നാര്‍, മറയൂര്‍ ഭാഗത്തു ബോര്‍ഡിങ് സ്കൂളിലോ തമിഴ്നാട്ടി
ലോ ആണ് തുടര്‍പഠനം നടത്തുന്നത്.
6.മറ്റ് സൗകര്യങ്ങള്‍ : വാഹനം എത്തുന്ന തരത്തിലുള്ളവഴിസൗകര്യം പൊതുവേ എല്ലാ ലയങ്ങളിലും ഉണ്ട്. കൂടാതെ എല്ലാ ഡിവിഷനുകളിലും ഒരു ക്ലബ്ബ്, കാന്റീന്, മൈതാനം എന്നിവയുമുണ്ടാകും.എല്ലാ വീ
ടുകളിലും പൈപ്പ് വെള്ളമുണ്ട്.
കൂടാതെതവണകളായി പണമടയ്ക്കാന്തയ്യാറുള്ളവര്ക്
പ്രതിസന്ധികള്‍ തൊഴിലാളിക്ക് മാത്രമല്ല കമ്പനി ഉടമകള്‍ക്കും ഉണ്ട്.
കമ്പനിയുടെ കാഴ്ചപ്പാടില്‍: കേരളത്തില്‍ ഒരു കിലോ തേയില ഉല്‍പ്പാദിപ്പിക്കാന്‍ ചെലവ് 150 രൂപയാണ്.എന്നാല്‍ അസം പോലെയുള്ള സംസ്ഥാനങ്ങളില്‍ കൂലി കുറവുള്ളത് കൊണ്ട് നിര്‍മാണച്ചെലവും കുറഞ്ഞിരിക്കും.അങ്ങനെ കുറഞ്ഞവിലയില്‍ വിപണിയില്‍ ലഭ്യമാകുന്ന തേയിലയോടാണ്കേരളത്തിലെ തേയില കമ്പനികള്‍ മത്സരിക്കേണ്ടത്.ശ്രീലങ്കയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന തേയില സൃഷ്ടിക്കുന്ന പ്രതിസന്ധി അതിലുമുപരിയാണ്.പീരുമേട്മേഖലയി
റിട്ടയര്‍ ചെയ്തവരുംകമ്പനിയില് ജോലി ചെയ്യാത്തവരും വീടൊഴിഞ്ഞു കൊടുക്കുന്നില്ല എന്നത് കമ്പനികള്‍ നേരിടുന്ന ഒരു പ്രതിസന്ധിയാണ്.ഗ്രാറ്റുവിറ്റി വാങ്ങാതെയും കമ്പനിക്കെതിരെ കേസ് കൊടുത്തും ലയങ്ങളില്‍ തുടരുന്നവര്‍ ഏറെയുണ്ട്.ആകെയുള്ള 8000 വീടുകളില്‍ ഏകദേശം ആയിരത്തോളം വീടുകള്ഇത്തരത്തില് ആണുള്ളത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
‘അനധികൃത വാസം’എന്ന് വിളിക്കാവുന്ന ഇത്തരം വീടുകളില്‍ അറ്റകുറ്റപ്പണികള്കമ്പനി നടത്താറില്ല. ഇമ്മട്ടിലുള്ള വീടുകളാണ്മാധ്യമങ്ങളിലും മറ്റും ഹൈലൈറ്റ് ചെയ്യപ്പെടുന്നത് എന്ന ഒരു ആക്ഷേപവുമുണ്ട്. ഒരാള്‍പോലും കമ്പനിയില്‍ ജോലി ചെയ്യാത്ത വീടുകള്‍ ഉണ്ടായിട്ടുംഅവരെ ബലമായിഇറക്കി വിടുന്നില്ല എന്നത് കമ്പനി കാണിക്കുന്ന ഒരു നന്മയാണ്. (നമ്മുടെ മന്ത്രിമാര്‍ പോലുംഇത്തരത്തില് ഉണ്ട് എന്ന തമാശഇതിനോട് ചേര്‍ത്തു വയ്ക്കാം.)ഒറ്റമുറി വീട്ടില്‍ പത്തോളം ആളുകളെതാമസിപ്പിച്ചിരിക്കുന്നു എന്ന ആക്ഷേപം പലരും ഉന്നയിക്കാറുണ്ട്.കമ്പനി അതിന്റെ തൊഴിലാളിക്കു നല്കിയ വീട്ടില്‍ ആശ്രിതര്‍ പോലെയുള്ള അധികം ആളുകള്‍ താമസിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് കമ്പനിയെ ഉത്തരവാദിയാക്കാന്‍ ആവില്ലല്ലോ.
തൊഴിലാളികളുടെ കാഴ്ചപ്പാടില്‍:
30 മുതല്‍ 100 കൊല്ലം വരെ പഴക്കമുള്ളതാണ് ഇവിടത്തെ ലയങ്ങള്‍. 1951 ലെ പ്ലാന്റേഷന് ആക്ട് അനുശാസിക്കുന്ന അളവില്‍ നിര്‍മിച്ചതാണ് ഇവ.ഈ ഒറ്റമുറി വീടുകളില്‍ സ്വകാര്യത എന്ന ആശയത്തിന് പ്രസ
ക്തിയില്ല.സ്ഥാവര ജംഗമ വസ്തുക്കളെല്ലാം സൂക്ഷിക്കുന്നതും എല്ലാവരും കിടന്നുറങ്ങുന്നതുംഈ മുറിയിലാണ്.ദമ്പതികള്ക്ക്ലൈംഗി
അസ്വസ്ഥതകളും പരിഗണിക്കേണ്ടതുണ്ട്.മാത്രമല്ല വ്യക്തി സ്വകാര്യതയ്ക്കും ഇവിടെ ഇടമില്ല.ഒരു വീട്ടില്‍ ഇരുന്ന് മിതമായ ശബ്ദത്തില്‍ പറയുന്നതെല്ലാം അടുത്ത വീട്ടില്‍ ഇരുന്ന് വ്യക്തമായി കേള്‍ക്കാം.ഇതുണ്ടാക്കുന്ന സാമൂഹ്യപ്രശ്നം വലുതാണ്.ആ വീട്ടിലെ കിടപ്പു രോഗിയും വൃദ്ധമാതാപിതാക്കളും അനുഭവിക്കാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ എന്തെല്ലാം ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. മഴക്കാലത്തെ തുണി അലക്കി ഉണക്കി എടുക്കല്സ്ത്രീകളെ സംബന്ധിച്ച് എത്രത്തോളം ക്ലേശകരമായിരിക്കും. അങ്ങനെയാണ് അവര്‍ വീടിനു മുമ്പില്‍ ഷെഡ്ഡുകള്‍ നിര്‍മിച്ചു തുടങ്ങിയത്.
ഇങ്ങനെയൊക്കെയാണെങ്കിലുംലയം ജീവിതത്തിന്ചില നന്മകളും ഉണ്ട്.അടിയന്തിര സാഹചര്യത്തില്‍ ഓടിയെത്താന്അരികില് ആളുണ്ട് എന്നത് വലിയ ആശ്വാസമാണ്. മാത്രമല്ല പെണ്‍കുട്ടികള്‍ ഏറെക്കുറെ സുരക്ഷിതരാണ് ഇവിടെ. അടുത്ത വീട്ടിലെ അപകടകരമായ അനക്കങ്ങളും ശബ്ദങ്ങളും ഇപ്പുറത്തെ വീട്ടുകാര്‍ അറിയും. ഇക്കാരണം കൊണ്ട് സ്വന്തമായി വീട് ഉണ്ടായിട്ടും ലയത്തിലെ അസൗകര്യത്തില്തന്നെ
ജീവിക്കുന്നവരും ഉണ്ട്.എങ്കിലും തോട്ടം മേഖലയുടെ വലിയ സങ്കടം ഈ ഒറ്റമുറി വീട് തന്നെയാണ്;സ്വന്തമായി ഒരു വീടില്ല എന്നതും.
ആരാണ് പ്രതി, കമ്പനിയോ?
1951 ലെപ്ലാന്റേഷന് നിയമമനുസരിച്ച്നിര്മിച്ച ഈ വീടുകളുടെ അവസ്ഥ വിലയിരുത്തുമ്പോള്‍ അമ്പതുവര്ഷംമുമ്പുള്ള കേരളത്തിലെ പൊതു ജീവിതസാഹചര്യത്തെയും കണക്കിലെടുക്കേണ്ടതുണ്ട്. ഏറെപ്പേരും കൂരകളില്‍ താമസിച്ചിരുന്ന അക്കാലത്ത്കരണ്ടും വെള്ളവുംവഴിയുമുള്ള ഈ ഒറ്റമുറി വീട്വലിയ സൗകര്യമായിരുന്നു.എന്നാല്‍ കേരളത്തിന്റെ പൊതു ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോഴും തോട്ടം മേഖലയിലെ അവസ്ഥ മുന്‍ സ്ഥിതിതന്നെ തുടര്‍ന്നു എന്നതിലാണ് പോരായ്മ. നിയമാനുസൃതമായി നിര്‍മിച്ച വീടുകള്‍ കാലാനുസൃതമായി മാറ്റണമെന്നനിര്ദേശം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ വീടുകള്‍ ഇങ്ങനെ ആകുമായിരുന്നില്ല. അറ്റകുറ്റപ്പണികള്‍ അപൂര്‍ണമാണ് എന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല.എന്നാല്പ്
പെട്ടിമുടി
മൂന്നാറില്‍ നിന്നും ഇരവികുളം നാഷണല്‍ പാര്ക്ക്കഴിഞ്ഞ് 25 കിലോമീറ്റര്‍ അകലെ ഫോറസ്റ്റ് നിയന്ത്രിത പ്രദേശത്തിലാണ് പെട്ടിമുടി ഡിവിഷന്.ഇടമലക്കുടിയുടെ ഗേറ്റ് വേ ആയപെട്ടിമുടി ഒരു കാലത്ത് പണിഷ്മെന്റ് ഏരിയ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.ഇടമലക്കുടി എന്ന ഗോത്ര പ്രദേശം ശ്രദ്ധിക്കപ്പെടുകയും 2010- ല്‍ കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായി മാറുകയും ചെയ്തതോടെ പെട്ടിമുടിയുടെ അവസ്ഥയും മാറി. ഇടമലക്കുടിയില്‍ നിന്നുമുള്ള കാര്‍ഷികവസ്തുക്കളുടെ കൈമാറ്റം പ്രധാനമായും നടത്തിയിരുന്നത്പെട്ടിമുടിക്കാ
പെട്ടിമുടി പറയുന്നത്
1.പ്രകൃതിയെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പെട്ടിമുടി ഓര്‍മപ്പെടുത്തുന്നു.
ആഗസ്റ്റ് 6 മുതല്‍ 7 വരെയുള്ള 24 മണിക്കൂറില്‍ 616 മില്ലിമീറ്റര്മഴയാണ്പെട്ടിമുടി
2.ആഗസ്റ്റ് 6ന്രാത്രി 10.45 ന് സംഭവിച്ച ദുരന്തം പുറംലോകമറിയുന്നത് ആഗസ്റ്റ് 7 കാലത്ത് എട്ടു മണിക്ക് ശേഷമാണ്.വാര്ത്താവിനിമയോപാധി
മൂന്നാറിലെ ഒട്ടുമിക്ക എസ്റ്റേറ്റുകളും ഉള്‍പ്രദേശങ്ങളില്‍ ആണ്. തോട്ടം മേഖലയിലെ ഏക ആശ്വാസമായ ബിഎസ്എന്‍എലിന്റെ സേവനം അത്ര ആശ്വാസകരം അല്ല,മഴക്കാലത്ത് പ്രത്യേകിച്ചും.ഹാം റേഡിയോ പോലുള്ള സംവിധാനങ്ങളുപയോഗിച്ച് വിവിധ ഉള്‍പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് സാധ്യമായ പരിഹാരം.
3.പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട 82 പേരില്‍ 12 പേരാണ് രക്ഷപ്പെട്ടത്.അതില്‍ മൂന്നുപേര്‍ കോലഞ്ചേരി ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്.ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം തേടിയ മൂന്നാറിലെ ഒരു രോഗിക്ക് വിദഗ്ധ പരിചരണം ലഭിക്കണമെങ്കില്‍ 100 കിലോമീറ്റര്‍ താണ്ടണം എന്നത് തീര്ത്തുംലജ്ജാകരമായ അവസ്ഥയാണ്.മനുഷ്യാവകാശ ധ്വംസനം എന്നു വിളിക്കപ്പെടാവുന്ന തരത്തിലുള്ളനിസ്സംഗത ഇക്കാര്യത്തിലുണ്ട്. കൊവിഡ് പ്രതിരോധത്തിനായി രത്തന്‍ടാറ്റ രാജ്യത്തിനു നല്കിയ 500 കോടിയില്‍ ഒരു വിഹിതം മൂന്നാറില്‍ ടാറ്റയുടെ തന്നെ ആശുപത്രിയായ ഹൈറേഞ്ച് ഹോസ്പിറ്റലില്‍ ചിലവഴിച്ചിരുന്നുവെങ്കില്‍ എത്രയോ ജീവനുകള്‍ ഇന്നും ഉണ്ടായേനെ.വിദഗ്ധ പരിചരണത്തിന്റെ അപര്യാപ്തത അപകടത്തിലാക്കുന്നത് തോട്ടം തൊഴിലാളികളുടെ ജീവന് മാത്രമല്ല, മൂന്നാറിലും സമീപപ്രദേശങ്ങളിലുമായി ജീവിക്കുന്ന ഏതൊരാളുടെയുമാണ്.മൂന്നാറിന് വേണ്ടി ടാറ്റാ ഗ്രൂപ്പിന് ചെയ്യാവുന്ന ഇതിലും കനപ്പെട്ട സംഭാവന ഇല്ല.
ഏതു തൊഴില്ഇടത്തിനും അതിന്റേതായ പരിമിതികള്‍ ഉണ്ട്.അതുപോലെ ഏതു തൊഴിലിനും ചില അപകട സാധ്യതകളും ഉണ്ട്. അത് അംഗീകരിക്കുമ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് കാലാനുസൃതമായ ജീവിതസൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. അതിനാല്‍ തന്നെ ഏറ്റവും കുറഞ്ഞത് താഴെപ്പറയുന്ന കാര്യങ്ങള്‍ എങ്കിലും പരിഗണിക്കേണ്ടതുണ്ട്:
1951 ലെപ്ലാന്റേഷന് ആക്ട് പുതുക്കാനുള്ള നടപടികള്‍സര്‍ക്കാര്‍ സ്വീകരിക്കുക. (പുതിയ തൊഴില്‍ നിയമം വരുന്നുവെന്നും കാര്യങ്ങള്‍ ആകെ മാറിമറിയാന്‍ പോവുകയാണെന്നും ആശങ്കയോടെ കേള്‍ക്കുന്നു.) തോട്ടം തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ പെടുത്തുക. അതിലൂടെ കുറേക്കൂടി വിദഗ്ധമായ രോഗീപരിചരണം അവര്‍ക്ക് ഉറപ്പാക്കാനാകും. മാറിയ കാലഘട്ടത്തില്‍ തോട്ടം തൊഴില്‍മേഖലയുടെ ജീവിതം പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുകയും അതിനനുസരിച്ച് കാര്യങ്ങള്‍ നവീകരിക്കുകയും ചെയ്യുക.
വാല്‍ക്കഷണം: ഒരു ഓര്‍മപ്പെടുത്തല്‍ പോലെ ആരോ എഴുതി വെച്ച ഒരു വാചകം കൂടി ചേര്‍ക്കട്ടെ: ഇന്ന് നാം അത് ചെയ്തില്ലെങ്കില്‍ നാളെ അവര്‍ ഉണ്ടായില്ലെന്ന് വരും: അതൊരുപക്ഷേ, തൊഴിലാളികളാവാം, ചിലപ്പോളത് തൊഴിലുടമയുമാവാം.
(ഫാദര്‍ ഫിര്‍മുസ് ഫൗണ്ടേഷന് സംഘടിപ്പിച്ച ഫാ. ഫിര്‍മുസ് സ്മാരക പ്രഭാഷണത്തില്‍ നിന്ന്. മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്സ്ഫോര്മേഷന് (മിസ്റ്റ്) സൊസൈറ്റി ഡയറക്ടറാണ് ലേഖകന്‍)
Related
Related Articles
ചെല്ലാനത്തെ സംരക്ഷിക്കാന്‍ ഇനി ചെല്‍പ്ലോയിഡ് കടല്‍ഭിത്തി.
ചെല്ലാനം: ചെല്ലാനം ഇനി ചെല്‍പ്ലോയിഡ് സാങ്കേതിക വിദ്യയില്‍ കടലിനെ ചെറുക്കും .കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനത്തെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ഫൈവ് സ്റ്റാര്‍ സര്‍വീസ് ഗ്രൂപ്പ് .എന്‍ജിഒ സംരഭം
നമ്പ്രാടത്ത് ജാനകിയെന്ന അമ്മയുടെ കാല്ക്കല് നമസ്കരിച്ച്
റവ. ഡോ. ഗാസ്പര്‍ കടവിപറമ്പില്‍ ”ഇന്ത്യന്‍ പേസ്ബൗളര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു ഓവര്‍ എറിയുന്ന സമയത്തിനിടക്ക്, നാലുമാലിന്യവണ്ടികള് നിറക്കാന്‍ മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ വലിച്ചെറിയപ്പട്ടിരിക്കും”. 2018ലെ
ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി
കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിര്‍ദേശവുമായി ഹൈക്കോടതി. പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ