പെട്ടെന്നു കുഴഞ്ഞു വീഴുമ്പോള്‍

പെട്ടെന്നു കുഴഞ്ഞു വീഴുമ്പോള്‍

പെട്ടെന്നു കുഴഞ്ഞു വീഴുന്നതിനെ വെറും തലചുറ്റലും മോഹാലസ്യവുമായി കരുതി നിസ്സാരമായി തള്ളികളയരുത്. ധമനികളിലെയും മസ്തിഷ്‌ക്കത്തിലെയും പ്രശ്‌നങ്ങള്‍ മൂലവും ഹൃദ്രോഗ കാരണങ്ങളാലും ഒരാള്‍ കുഴഞ്ഞു വീഴാം. ഈ വീഴ്ച ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിലേക്കുള്ള ചവിട്ടുപടിയാകാം. പല രോഗാവസ്ഥകളുടെ മുഖലക്ഷണമായി തലകറക്കം രംഗപ്രവേശനം ചെയ്യാം. മസ്തിഷ്‌ക്കത്തിലെ രക്തപര്യയനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി കര്‍ണ്ണ രോഗങ്ങള്‍, രക്തത്തിലെ പഞ്ചസാരക്കുറവ്, മരുന്നുകളുടെ അമിത ഉപയോഗം, മദ്യസേവ, മാനസികാസ്വാസ്ഥ്യം ഇങ്ങനെ നാനവിധ കാരണങ്ങള്‍ ഈ സങ്കീര്‍ണ്ണ രോഗാവസ്ഥക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഏറ്റവും അപകടകരമായ കാരണം ഹൃദ്രോഗവുമായി ബന്ധപ്പെട്ടു തന്നെ.
പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവും അതേതുടര്‍ന്ന് ശരീരത്തിലെ ബാലന്‍സിന് സംഭവിക്കുന്ന പാളിച്ചയുമാണ് തലകറക്കത്തിനു കാരണം. ഈ അവസരത്തിലാണെങ്കില്‍ ഒരുവന്‍ അടിതെറ്റി കുഴഞ്ഞുവീഴുന്നു. സാധാരണ രീതിയിലുള്ള തലചുറ്റലാണെങ്കില്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ സുബോധം തിരിച്ചുകിട്ടും. മസ്തിഷ്‌ക്കത്തിലെ ‘റെട്ടിക്കുലര്‍’ പ്രവര്‍ത്തനവ്യവസ്ഥയിലേക്ക് ആവശ്യത്തിന് രക്തം പ്രവര്‍ത്തിക്കാത്തതാണ് ബോധക്ഷയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഹേതു. മസ്തിഷ്‌ക്ക കോശങ്ങളിലെ ഉപചയമായ പ്രക്രിയകള്‍ രക്തലഭ്യതയുമായി അദേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. തലച്ചോറിലേക്കുള്ള രക്തചംക്രമണം അപര്യാപ്തമായാല്‍ ഏതാണ്ട് പത്തു സെക്കന്റുകള്‍ക്കകം ബോധം പൂര്‍ണമായോ അപൂര്‍ണമായോ നഷ്ടപ്പെടാം. ഇത്തരത്തിലുള്ള തലച്ചുറ്റല്‍ അപകടകാരി തന്നെ. വീഴുന്നതിന്റെ സാഹചര്യവും കാഠിന്യവുമനുസരിച്ച് പരിക്കുകളുണ്ടാകാം. ചിലപ്പോള്‍ ഇത് പിന്നീടെപ്പോഴെങ്കിലും പെട്ടെന്നുണ്ടാകുന്ന മരണത്തിന്റെ മുന്നറിയിപ്പുമാകാം. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചേരുന്ന രോഗികളില്‍ മൂന്നുശതമാനത്തോളം പേര്‍ ഇത്തരം തലകറക്കവുമായി എത്താറുണ്ട്. വയോധികരില്‍ ആറു ശതമാനം പേര്‍ക്കും ഗുരുതരമായ തലചുറ്റല്‍ ഉണ്ടാകാറുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
അതിരുകടക്കുന്ന സ്‌ട്രെസ്സും മനസ്സിന്റെ വിസ്‌ഫോടനാവസ്ഥയും പെട്ടെന്നുണ്ടാകുന്ന തലകറക്കത്തിനും ഒരു വേള മരണത്തിനും ഹേതുവാകാറുണ്ട്. അമിതകോപമുള്ളവരില്‍ ഹ്യദയസ്പന്ദന പ്രക്രിയയിലെ താളം തെറ്റലും വേഗതകൂടലും മറ്റുള്ളവരെ അപേക്ഷിച്ച് ഏഴു മടങ്ങ് കൂടുതലാണ്. ഇവരെ ഇത് പെട്ടെന്ന് മരണത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകാം. അതുകൊണ്ട് കോപിഷ്ടരാകുമ്പോള്‍ ഓര്‍മ്മിക്കുക, മരണം ഭ്രാന്തമായ ഒരാവേശത്തോടെ അവിടെ ഇഴഞ്ഞെത്തും.


Related Articles

പ്രളയശേഷം ശ്രദ്ധിക്കാം മനസ്സിനെയും

പ്രളയാനന്തരം കേരളീയമനസ്സുകളെ തകിടം മറിച്ച ആഘാതങ്ങള്‍ ഏറെക്കാലം നിലനില്‍ക്കും. ഒരായുഷ്‌ക്കാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മാനസികവ്യഥ ആരോഗ്യത്തെ സാവധാനം കാര്‍ന്നുകൊണ്ടിരിക്കും. ദുരന്താനന്തര മനോസമ്മര്‍ദ്ദരോഗം അഥവാ ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്

രോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍

ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി? 2020ല്‍ കേരളീയരുടെ ഭക്ഷണശൈലിയില്‍ പാടെ മാറ്റങ്ങള്‍ വരുത്തണം. രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുകയാണ്. ഈയിടെ ഞാന്‍ എറണാകുളത്തുനിന്ന് ആലുവായിലേക്ക്

ആഹാര ക്രമീകരണം കുട്ടികളില്‍

കുട്ടികളെയും കൗമാരപ്രായക്കാരെയും ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ എങ്ങനെ രക്ഷപ്പെടുത്താം? പെട്ടെന്ന്‌ വളര്‍ന്ന്‌ വലുതാകണമെന്ന ആര്‍ത്തിയോടെ കുട്ടികള്‍ക്ക്‌ കിട്ടാവുന്നതെന്തും കൊടുക്കാമോ? അമേരിക്കന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌സിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*