പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി

എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിതം ദുസഹമായ ജനങ്ങള്‍ക്ക് വിലവര്‍ദ്ധനവ് ഇരട്ടി പ്രഹരമാവുകയാണ്.
ജനാധിപത്യ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ നിയന്ത്രിക്കാതെ കുത്തകകള്‍ക്ക് അടിയറവുവയ്ക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്ജോസഫ് കരിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കെആര്‍എല്‍സിസി സെക്രട്ടറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി. ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട്, ട്രഷറര്‍ ആന്റണി നൊറോണ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Related
Related Articles
കാലാവസ്ഥാവ്യതിയാനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും
കാലാവസ്ഥാവ്യതിയാനം മൂലമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ കാലവര്‍ഷക്കാലത്തും ഇപ്പോഴും മഴ ക്രമാതീതമായി മലഞ്ചെരിവുകളിലും തീരദേശങ്ങളിലും ഒരുപോലെ പെയ്തത്
ചെല്ലാനം തീരസംരക്ഷണം: സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി കൃഷ്ണന് കുട്ടി
തിരുവനന്തപുരം: ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആര്‍എല്‍സിസി രൂപപ്പെടുത്തിയ
കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ