പെട്രോൾ-ഡീസൽ വർദ്ധന KLCA പ്രതിഷേധിച്ചു.

പെട്രോൾ-ഡീസൽ വർദ്ധന KLCA പ്രതിഷേധിച്ചു.



രാജ്യത്ത് കോവിഡ്- 19 മഹാമാരി മൂലം ജനങ്ങൾ ഏറെ സാമ്പത്തീക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അവസരത്തിൽ തുടർച്ചയായി പത്താം ദിവസവും പെട്രോൾ ഡീസൽ വില വർധിപ്പിച്ച തിനെതിരെ KLCA കൊച്ചി രൂപതാ സമിതി പ്രതിഷേധിച്ചു.
ലോക്ക് ഡൗൺ കാലത്ത് ക്രൂഡോയിൽ വില പകുതിയായി കുറഞ്ഞപ്പോഴും അതിന് ആനുപാതികമായ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ ക്രൂഡോയിൽ വില വർദ്ധിക്കുമ്പോൾ മാത്രം പെട്രോൾ ഡീസൽ വില കൂട്ടുന്നത് ന്യായീകരിക്കാനാവില്ല എന്ന് യോഗം വിലയിരുത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് രൂപതാ പ്രസിഡന്റ് പൈലി ആലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ.ആന്റണി കുഴിവേലിൽ, ടി.എ. ഡാൽ ഫിൻ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, അലക്സാണ്ടർ ഷാജു, പോൾ ബെന്നി എന്നിവർ പ്രസംഗിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*