പെന്തക്കൊസ്താത്തിരുനാള്‍: ആത്മാവ് ഇറങ്ങട്ടെ

പെന്തക്കൊസ്താത്തിരുനാള്‍: ആത്മാവ് ഇറങ്ങട്ടെ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

പെന്തക്കൊസ്താത്തിരുനാള്‍
ആത്മാവ് ഇറങ്ങട്ടെ

ഇന്ന് പന്തക്കുസ്ത തിരുനാളാണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തില്‍ സെഹിയോന്‍ മാളികയില്‍ ഒരുമിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവ് കൊടുങ്കാറ്റടിക്കുന്നത് പോലെയുള്ള ശബ്ദത്തില്‍ വന്ന് അഗ്നി നാവായി പറന്നിറങ്ങിയ സഭയുടെ ജന്മദിനം, പന്തക്കുസ്ത (5-ാം തിരുനാള്‍) എന്നുകൂടി ഗ്രീക്കില്‍ അറിയപ്പെട്ടിരുന്നു. ആഴ്ചകളുടെ തിരുനാള്‍ (ഷാവോത്ത്) യഹൂദരുടെ മൂന്നു പ്രധാന തീര്‍ഥാടന തിരുനാളുകളില്‍ ഒന്നായിരുന്നു. അന്നേ ദിനമാണ് ആത്മാവ് ശിഷ്യന്മാരുടെമേല്‍ തീയായി ഇറങ്ങിയത്. പന്തക്കുസ്തത്തിരുനാളും കൂടാരത്തിരുന്നാളുമായിരുന്നു മറ്റു രണ്ട് തീര്‍ത്ഥാടക തിരുനാളുകള്‍. ഈ മൂന്നു തിരുന്നാളുകളിലും യഹൂദര്‍ ജറുസലേമില്‍ വരണമായിരുന്നു. (പുറ 23:16-17,34: 25) പാലസ്തിനയിലുള്ള യഹൂദര്‍ അത് ക്രിത്യമായി കാത്തു പോന്നു. എന്നാല്‍ മറ്റു രാജ്യങ്ങളിലേക്കു ചിതറിക്കപ്പെട്ട യഹൂദര്‍ ജീവിതത്തിലൊരിക്കലെങ്കിലും പെസഹതിരുന്നാളിന് ജറുസലേമില്‍ എത്തി സാധിക്കുമെങ്കില്‍ പന്തക്കുസ്ത തിരുനാള്‍ അഥവ വിളവെടുപ്പ് മഹോത്സവം വരെ ജറുസലേമില്‍ തങ്ങുമായിരുന്നു. പണ്ഡിതന്മാരുടെ നിരീക്ഷണമനുസരിച്ച് വലിയ സന്തോഷത്തിന്റേയും ഒത്തുചേരലിന്റേയും അവസരങ്ങളായിരുന്നു ഇത്തരം തിരുന്നാളുകളില്‍ പ്രത്യേകിച്ച് പെസഹയ്ക്കു വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുള്‍പ്പടെ ഏതാണ്ട് മൂന്നു ലക്ഷം മുതല്‍ 5 ലക്ഷം വരെ യഹൂദര്‍ ഒരുമിച്ചു കൂടുമായിരുന്നു. ഇത് സാധ്യമാണോ എന്നു ചോദിച്ചാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒരു വര്‍ഷം ഹജ്ജിനു പോകുന്ന മുസ്ലിം സഹോദരങ്ങളുടെ സംഖ്യ എടുത്താല്‍ മാത്രം മതി.
പെസഹ തിരുനാളിനു വന്ന ലക്ഷക്കണക്കിനുപേര്‍ ഈശോയുടെ പീഡാസഹനവും മരണവും അറിഞ്ഞു. ഉത്ഥാനത്തെപ്പറ്റിക്കേട്ടു. 40 ദിവസങ്ങള്‍ക്കുശേഷം ഈശോ ആരോഹണം ചെയ്തു. പിന്നെ ശിഷ്യര്‍ ജറുസലേമില്‍ തന്നെ പരിശുദ്ധാത്മ ആഗമനം കാത്തു പ്രാര്‍ഥിച്ചിരിക്കുമ്പോഴാണ് ലക്ഷക്കണക്കിനാളുകള്‍ തടിച്ചുകൂടി നില്‍ക്കുന്ന പന്തക്കുസ്ത ദിനത്തില്‍ തന്നെ ആത്മാവ് അഗ്നിനാളങ്ങളായി ശിഷ്യന്മാരുടെമേല്‍ ഇറങ്ങിവരുന്നതും അപ്പസ്‌തോല പ്രവര്‍ത്തനമനുസരിച്ച് ആകാശത്തില്‍ കീഴിലുള്ള ജനപദങ്ങളിലും വന്ന ഭക്തരായ യഹൂദരുടെ മുമ്പില്‍ വച്ച് ആത്മാവ് കൊടുത്ത ഭാഷണമനുസരിച്ച് അവര്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നതും (അപ്പ. പ്രവ. 2:4-5) പിന്നെ ഈശോയെ തള്ളിപ്പറഞ്ഞ പത്രോസിന്റെ ഘനഗംഭീരമായ ആത്മാവ് നിറഞ്ഞ പ്രസംഗം. അതു കേട്ടപ്പോള്‍ തന്നെ മൂവ്വായിരത്തോളം ആളുകള്‍ അവരോടൊപ്പം ചേര്‍ന്നു.
അതാണ് ആത്മാവ് എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. ഇത്തരത്തില്‍ ജീവിതത്തില്‍ ആത്മാവിന്റെ ഇടപെടലില്‍ ഒരു സമൂലമാറ്റം നാമും ഈ പന്തക്കുസ്ത തിരുനാളില്‍ ആഗ്രഹിക്കണം. അതിനുവേണ്ടി തീക്ഷ്ണമായി പ്രാര്‍ഥിക്കണം. നമ്മിലെല്ലാവരിലും ജ്ഞാനസ്‌നാനത്തിലൂടെ പരിശുദ്ധാത്മാവ് ആഗതമായി. സ്ഥൈര്യലേപനത്തിലൂടെ അത് സ്ഥിരീകരിക്കപ്പെട്ടു. ഇനി പ്രാര്‍ഥനയിലൂടെ അതിനെ കത്തിജ്വലിപ്പിച്ചുകൊണ്ടിരിക്കണം. എല്ലാവര്‍ക്കും എല്ലാവിധ ദാനങ്ങളും കൃപകളും ആത്മാവ് നല്‍കില്ല. ദാനങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും ആത്മാവ്  ഒന്നു തന്നെയാണ് (1 കൊറി12:4) വിശുദ്ദ പൗലോസ് അപ്പസ്‌തോലന്‍ പറയുന്നത്. തന്റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും ആത്മാവ് പ്രത്യേക ദാനങ്ങള്‍ നല്‍കുന്നു. (1 കൊറി 12;11) വലിയ അതിസ്വാഭാവിക ദാനങ്ങള്‍ നമുക്ക് ലഭിച്ചില്ലെങ്കിലും ഓരോരുത്തരുടേയും ജീവിതാന്തസിനും സാഹചര്യത്തിനും അനുസൃതമായി ഈശോയ്ക്കു സാക്ഷ്യം നല്‍കിജീവിക്കുവാനുള്ള കൃപ, ആത്മാവ് തന്നെ വിളിച്ചപേക്ഷിക്കുന്നവരിലേക്കു ചൊരിയുന്നുണ്ട്. അതിനോട് സഹകരിച്ചാല്‍ ആത്മാവ് നമ്മെ അടുത്ത പടിയിലേക്കു വളര്‍ത്തും. എന്റെ ജീവിതത്തെ ഈശോയ്ക്കുവേണ്ടി അവിടുത്തെ അഗ്നി അയച്ച് കത്തിക്കണമേയെന്ന് ഇന്നേദിനം നമുക്കും പ്രത്യേകമായി പ്രാര്‍ഥിക്കാം.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (2 : 111)

(അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു, അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി)

പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാ വരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടു ങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചി രുന്ന വീടു മുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെ ല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടാ യിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചു കൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്‍മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭു തപ്പെടുകയുംചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലി യരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷ യില്‍ ശ്രവിക്കുന്നതെങ്ങനെ? പാര്‍ത്തിയാക്കാരും മേദി യാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജി യായിലും പാംഫീലിയായിലും ഈജിപ്തിലും കിറേ നേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്ന വരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തി കള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷക ളില്‍ കേള്‍ക്കുന്നല്ലോ.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം

കര്‍ത്താവേ അങ്ങ് ജീവശ്വാസമയച്ച് ഭൂമുഖം നവീകരിക്കണമേ

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നത നാണ്; കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്! ഭൂമി അങ്ങയുടെ സൃഷ്ടി കളാല്‍ നിറഞ്ഞിരിക്കുന്നു.
കര്‍ത്താവേ അങ്ങ്…..
അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു അങ്ങ് ജീവശ്വാസ മയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.
കര്‍ത്താവേ അങ്ങ്…..
കര്‍ത്താവിന്റെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ! കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ! എന്റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാ കട്ടെ! ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കുന്നു.
കര്‍ത്താവേ അങ്ങ്…..

രണ്ടാം വായന
വി. പൗലോസ് അപ്പസ്‌തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (8: 817)

(ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്)

സഹോദരരേ, ജഡികപ്രവണതകളനുസരിച്ചു ജീവി ക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യ മല്ല. ദൈവത്തിന്റെ ആത്മാവ് യഥാര്‍ഥമായി നിങ്ങ ളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീ യരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ് തുവിനുള്ളവനല്ല. എന്നാല്‍, നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെ ങ്കില്‍ നിങ്ങളുടെ ആത്മാവ് നീതി നിമിത്തം ജീവനു ള്ളതായിരിക്കും. യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍ പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെ ങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.
ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനു സരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവ ത്തിന്റെ പുത്രന്‍മാരാണ്. നിങ്ങളെ വീണ്ടും ഭയത്തി ലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെ യല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കു ന്നത്. നാം ദൈവത്തിന്റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍ കുന്നു. നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവ ത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവ കാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടു കൂടെ നാം പീഡയനുഭവിക്കുന്നു.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! ഢ പരിശുദ്ധാത്മാവേ, എഴുന്നള്ളുക; വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക; അവ യില്‍ അങ്ങയുടെ സ്‌നേഹാഗ്‌നി ഉജ്ജ്വലിപ്പിക്കുക അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (14 : 1516; 23യ26)

(പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും)

അക്കാലത്ത് യേശു തന്റെ ശിഷ്യന്‍മാരോട് അരുളി ച്ചെയ്തു: നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പന പാലിക്കും. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ യായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. എന്നെ സ്‌നേഹി ക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പി ക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവി ക്കുന്ന ഈ വചനം എന്‍േറതല്ല; എന്നെ അയച്ച പിതാവിന്‍േറതാണ്.
നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠി പ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെ ല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
കര്‍ത്താവിന്റെ സുവിശേഷം.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കേരളമക്കള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സാന്ത്വനം

വത്തിക്കാന്‍ സിറ്റി: പ്രളയക്കെടുതികളുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളോട് ഫ്രാന്‍സിസ് പാപ്പാ ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച മധ്യാഹ്നത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തിലെ ചത്വരത്തില്‍

കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ് ആരംഭിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ്-19 പ്രതിരോധ വാക്സീന്‍ കുത്തിവെയ്പ് ജനുവരി 16 ന് ആരംഭിക്കും. കേരളത്തില്‍ 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സീന്‍ നല്കുന്നത്. കേരളത്തില്‍

റവ. തോമസ് നോര്‍ട്ടന്‍ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം

ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*