Breaking News

പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കൊച്ചി: കൊച്ചി രൂപത, പെരുമ്പടപ്പ് സാന്തക്രൂസ് ഇടവക, ഇന്‍ഫന്റ് ജീസസ് മതബോധന സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി രൂപത മതബോധന ഡയറക്ടര്‍ ഫാ. മാത്യു പുതിയാത്ത് ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ സെക്രട്ടറി ഷിയോന്‍ ജെയിന്‍ നെടുംപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സണ്‍ഡേ സ്‌ക്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ 12 വര്‍ഷം തുടര്‍ച്ചയായി മുടങ്ങാതെ ഹാജരായതിന് ആഷ്‌ന റീത്തയെ ഇടവക ആദരിച്ചു. മതബോധന സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ രണ്ടാം റാങ്കിന് അര്‍ഹയായ മേരി ചിന്ന ജോസ്‌ന ചക്കാലക്കലിന് കാഷ് അവാര്‍ഡും, ലോഗോസ് ക്വിസ് മത്സരത്തില്‍ രൂപത, ഇടവക തലത്തില്‍ വിജയികളായ മതാധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അല്മായര്‍ തുടങ്ങിയവര്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി.വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സാന്താക്രൂസ് പള്ളി വികാരി ഫാ. മാര്‍ക്ക് ആന്റണി പുത്തന്‍പറമ്പില്‍, ഇന്‍ഫന്റ് ജീസസ് സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ സിബി കിടങ്ങേത്ത്, സെന്റ് ജൂലിയാനാസ് സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മേഴ്‌സി ജോണ്‍, നേറ്റിവിറ്റി കോണ്‍വന്റ് സൂപ്പീരിയര്‍ സിസ്റ്റര്‍ ജാന്‍സി, പിടിഎ പ്രസിഡന്റ് സാബു കുറുപ്പശേരി, ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സിസ് സേവ്യര്‍ കാനപ്പള്ളി, ഇടവക ബിസിസി സെക്രട്ടറി നിക്‌സണ്‍ പോള്‍ നടുവിലവീട്ടില്‍, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് നേഹ ജോയ് ഈലിപറമ്പില്‍, സണ്‍ഡേ സ്‌കൂള്‍ ലീഡര്‍ ആഷ്‌ന റീത്ത തുടങ്ങിയവര്‍ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.


Related Articles

ചെറുപൂരങ്ങള്‍ വരവായി

പൂരങ്ങളുടെ പൂരമായ… എന്ന പ്രാഞ്ചിയേട്ടന്‍ ഡയലോഗ് പോലൊന്ന് കടന്നുവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷം തികച്ച എന്‍ഡിഎ ഗവണ്‍മെന്റ് രണ്ടാമൂഴത്തിനായി അരയും തലയും മുറുക്കി

ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​.

 ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന

കോവിഡ് 19 : വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി

തിരുവനന്തപുരം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*