പെൺകുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകിൽ ചിലത്

പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ സർക്കാർ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ മിക്കതും സ്കൂൾ മുഖേനെ തന്നെ ലഭ്യമാണ്. മാത്രവുമല്ല, സംസ്ഥാന സർക്കാരിൻ്റെ സ്കോളർഷിപ്പ് പോർട്ടലായ www.dcescholarship.kerala.gov.in ലും ഭാരത സർക്കാരിൻ്റെ സ്കോളർഷിപ് പോർട്ടലായ www.scholarships.gov.in ലും വിവരങ്ങൾ ലഭ്യമാണ്. എന്നാൽ സർക്കാർ ഇതര ഏജൻസിയുടെ സ്കോളർഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ അതാതു ഏജൻസികളുടെ വെബ്സൈറ്റ് മുഖേനെ ഓൺലൈൻ ആയും ഓഫ്ലൈൻ ആയുമാണ് അപേക്ഷിക്കേണ്ടത്.
പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ്
രാജ്യത്തിനകത്ത് സര്‍ക്കാര്‍/സ്വകാര്യ സ്കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളതാണ് പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ്. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് തൊട്ടുമുന്‍വര്‍ഷം പഠിച്ച ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 50% ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയതും, വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 30% സ്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്നും ലഭിക്കും.)
പോസ്റ്റ് മെട്രിക്ക് സ്കോളര്‍ഷിപ്പ്
ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തെ സര്‍ക്കാര്‍/സ്വകാര്യ ഹയര്‍സെക്കണ്ടറി/കോളേജ്/ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും, എൻ.സി.വി.റ്റി.യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ITI, ITC കളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (+2 തലം മുതല്‍ Ph.D വരെയുള്ള) ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മുന്‍പരീക്ഷയില്‍ 50% മാര്‍ക്കും, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷത്തിനുള്ളിലും ആയിരിക്കണം. 30% പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
Source – Kerala Women Website(Govt)