പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കം ആശങ്കാജനകം :കെ സി വൈ എം സംസ്ഥാന സമിതി

പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ നീക്കം ആശങ്കാജനകം :കെ സി വൈ എം സംസ്ഥാന സമിതി

സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്നും 57 ആക്കി വർധിപ്പിക്കണമെന്ന പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന സർക്കാരിന്റെ നീക്കം ആശങ്കാജനകം.

അഭ്യസ്ത വിദ്യരായ അനേകം യുവജനങ്ങൾ തൊഴിലില്ലായ്മ മൂലം കഷ്ടത അനുഭവിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ പെൻഷൻപ്രായം ഉയർത്തുന്ന നടപടി യുവജനങ്ങളോടുള്ള അവഗണനയാണ്. നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ 57 വ​യ​സ്സ്​​ വ​രെ തു​ട​രു​ന്ന​ത്​ പി.​എ​സ്.​സി വ​ഴി സ​ർ​ക്കാ​ർ ജോ​ലി തേ​ടു​ന്ന​വ​ർ​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​കും. അ​ന​വ​ധി വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക്​​ പു​തി​യ നി​യ​മ​ന​ങ്ങ​ൾ ഉണ്ടാവില്ല. പി.​എ​സ്.​സി നി​യ​മ​നങ്ങൾ ഇ​ഴഞ്ഞു നീങ്ങുമ്പോഴാ​ണ്​ ഈ ​നി​ർ​ദേ​ശം എന്നതും ഗൗരവതരമാണ്.

പി.എസ്. സി റാങ്ക് പട്ടികയിൽ ഇടം നേടി അനേകമാളുകൾ നിയമനത്തിനായി കാത്തിരിക്കുന്ന സാഹചര്യങ്ങളിൽ പെൻഷൻപ്രായം ഉയർത്തുന്നത് ചർച്ച ചെയ്യുന്നത് തന്നെ യുവജനങ്ങളിൽ മാനസിക സമ്മർദ്ദം കൂട്ടുകയും കേരളത്തിൻറെ ഭാവിതലമുറയുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നായി മാറുകയും ചെയ്യും. സംസ്ഥാനത്തെ 3.65 ലക്ഷം ജീവനക്കാർ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ സർവീസിൽ തുടരുമ്പോൾ യുവജനങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. പ്രസ്തുത ശുപാർശ തള്ളിക്കളഞ്ഞുകൊണ്ട് യുവജനങ്ങളുടെ ആശങ്കകൾക്ക് മുൻതൂക്കം നൽകണമെന്ന് കെ സി വൈ എം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലും മന്ത്രിസഭയിലും യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിയ സർക്കാരിൽ നിന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നു.ഇതുമായി ബന്ധപ്പെട്ട തുടർപ്രവർത്തങ്ങൾ നിർത്തി വെച്ച് യുവാക്കളുടെ ആശങ്ക പരിഹരിക്കണമെന്നും കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര,ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്,ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, ഷിജോ നിലക്കപ്പള്ളി, തുഷാര തോമസ് ,സ്മിത ആന്റണി,ലിനു വി ഡേവിഡ്,സെലിൻ ചന്ദ്രബാബു, സിസ്റ്റർ റോസ് മെറിൻ എന്നിവർ സംസാരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു

എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്

ലത്തീന്‍ കത്തോലിക്കാദിനം പൈതൃകസ്മരണകള്‍ ഉണര്‍ത്തിയെടുക്കാന്‍!

കേരള ലത്തീന്‍ കത്തോലിക്കാസഭ ഡിസംബര്‍ അഞ്ചാം തീയതി ‘ലത്തീന്‍ കത്തോലിക്കാദിന’മായി ആചരിക്കുകയാണ്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ മൂന്നാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഈ

രാഷ്ട്രീയ ധാര്‍മികതയിലെ സ്മൃതിഭ്രംശങ്ങള്‍

ആറുമാസം കൂടി കാലാവധിയുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും രാജ്യത്തെ പരമോന്നത ഓഡിറ്ററായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലും മുഖ്യമന്ത്രിക്കു ചുറ്റും വട്ടമിട്ടുപറക്കുന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*