പൊതുരാഷ്ട്രീയത്തില്‍ ലത്തീന്‍ സമുദായത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു – എന്‍.കെ.പ്രേമചന്ദ്രന് എംപി

കൊല്ലം: ഇന്ത്യയില്‍ പൊതുരാഷ്ട്രീയം പാര്‍ശ്വവത്കരിക്കപ്പെടുമ്പോള്‍ ഭരണഘടനയോട് കൂറും മാനുഷികമൂല്യങ്ങള്‍ക്ക് വിലയും കല്പിക്കുന്ന ലത്തീന്‍സമുദായത്തിന്റെ പ്രസക്തി പൊതുരംഗത്ത് വര്‍ധിക്കുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ രാഷ്ട്രീയ-സാമൂഹ്യ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാനടപടികള്‍ പോലും മതചിഹ്നങ്ങളാല്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടമാണിത്. ഇപ്പോഴത്തെ ലോക്സഭയുടെയും യുപി മന്ത്രിസഭയുടെയും പരിച്ഛേദങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മതേതര ജനാധിപത്യ രാഷ്ട്രീയം എങ്ങോട്ട് നീങ്ങുന്നുവെന്ന് ചിന്തിക്കേണ്ട സമയമായി. നിര്‍ണായക രാഷ്ട്രീയസാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാമൂഹ്യനീതിയെന്നത് ഭരണഘടനയുടെ മൗലികമൂല്യമാണ്. ഭരണ, നിയമ, സാമൂഹ്യമേഖലകളിലെ പരിഗണനകള്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ചിലര്‍ ഇത്തരം പരിഗണനകളെ അട്ടിമറിക്കാന്‍ ശ്രമിച്ചുവരികയാണ്. താഴേക്കിടയിലുള്ള ചില വിഭാഗങ്ങളെ ഭരണഘടനയുടെ സുരക്ഷിതത്വത്തില്‍ നിന്നു പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ടവരും പിന്നാക്കക്കാരുമായവരെ സമൂഹത്തിന്റെ മുന്നിരയിലേക്കെത്തിക്കുമ്പോള് മാത്രമേ സാമൂഹ്യനീതി നിലവില്‍ വരികയുള്ളു. ക്രൈസ്തവസമൂഹത്തില്‍ ഏറ്റവും അച്ചടക്കത്തോടെ ജനാധിപത്യമൂല്യങ്ങളെ വിലമതിക്കുന്ന വിഭാഗമാണ് ലത്തീന്‍സമുദായം. എല്ലാ മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തകരെയും സമുദായം ഉള്‍ക്കൊള്ളുന്നു. കെആര്‍എല്‍സിസിയുടെ സ്ഥാപനലക്ഷ്യം തന്നെ സമുദായത്തെ ശാക്തീകരിക്കുകയാണ്. രാജ്യത്തെ പ്രത്യേക രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ട സമയമാണിത്. സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളില്‍ കെആര്എല്സിസിക്കു മുഖ്യപങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Related
Related Articles
ജീവനാദം കലണ്ടര്‍ 2021 പ്രകാശനം ചെയ്തു.
ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ 2021 ലെ കലണ്ടര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കെ ആര് എല്‍ സി സി ജനറല്‍ സെക്രട്ടറി
തീരത്തിന്റെ അമരക്കാരന്
ഫാ. ജെയിംസ് കുലാസ് ഒക്ടോബര്‍ 8-ാം തീയതി രാത്രി വളരെ വൈകി എനിക്കൊരു സുഹൃത്തിന്റെ നിര്യാണവാര്‍ത്ത ലഭിച്ചു. ടി. പീറ്ററിന്റെ മരണമായിരുന്നു. വിശ്വസിക്കാനായില്ല. കുറേ ദിവസങ്ങളായി കൊവിഡ്
രാഷ്ട്രീയമായി കണക്കുചോദിക്കാനാകണം
കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്‍ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രബലശക്തിയാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും പരമ്പരാഗത നിര്‍മാണതൊഴിലാളികളും മലയോരത്തെ തോട്ടം