പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണം – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കൂട്ടായ പരിശ്രമം വേണം – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പൊതുവിദ്യാഭ്യാസരംഗത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബിസിസി കൊല്ലം രൂപത സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിലവാരം ഉയര്‍ത്തുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ വര്‍ഷം മൂന്നു ലക്ഷത്തിലധികം കുട്ടികളുടെ വര്‍ദ്ധന പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയദുരന്തത്തെ നാം ഒറ്റക്കെട്ടായി അതിജീവിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നാന്തിരിക്കല്‍ സെന്റ് റീത്താ ദൈവാലയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിസിസി കൊല്ലം രൂപതാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയി ലൂയിസ് ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ഫാ. വിമല്‍കുമാര്‍. എന്‍, ബിസിസി രൂപതാ കോ-ഓര്‍ഡിനേറ്റര്‍ സജീവ് പരിശവിള, ജോണ്‍സണ്‍ നാന്തിരിക്കല്‍, പ്ലാസിഡ് ഗ്രിഗറി, സിസ്റ്റര്‍ ടെസി ആന്റണി, മേരി ഷിബു, വില്‍ഫ്രഡ് ആന്റണി, ജെറിള്‍. ജെ, മൈക്കിള്‍ മാനുവല്‍, ലാലു ജെ, അലോഷ്യസ് കുമ്പളം എന്നിവര്‍ പ്രസംഗിച്ചു.


Related Articles

കെസിബിസി നാടകമത്സരം നവംബര്‍ മൂന്നിന്

എറണാകുളം: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന 31-ാമത് അഖിലകേരള സാമൂഹികസംഗീത നാടകമത്സരം നവംബര്‍ 3 മുതല്‍ നവംബര്‍ 15 വരെയുള്ള ദിവസങ്ങളില്‍ പാലാരിവട്ടം പി.ഒ.സി.

തോറ്റവരെയും അന്വേഷിക്കണം

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയാകുന്ന പരീക്ഷണ കാലഘട്ടം തല്ക്കാലം കഴിഞ്ഞു. ഫലപ്രഖ്യാപനങ്ങള്‍ വന്നു കഴിഞ്ഞു. കേരളാ സിലബസ് ഐസിഎസ്ഇ, സിബിഎസ്ഇ, എസ്എസ്‌സി, പ്ലസ് ടു ഫലങ്ങള്‍ വന്നുകഴിഞ്ഞു. ഉത്തന്നതവിജയം കൈവരിച്ച

പ്രവാസികളും ലോക്ഡൗണും

  ഫാ. മെട്രോ സേവ്യര്‍ ഒ.എസ്.എ അതുല്‍ യാദവ് എന്ന ഫോട്ടോഗ്രഫര്‍ കൊറോണ ലോക്ഡൗണ്‍ കാലത്ത് എടുത്ത ഹൃദയസ്പര്‍ശിയായ ഒരു ഫോട്ടോയുണ്ട്. റോഡരുകില്‍ ഇരുന്ന് കരയുന്ന ഒരു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*