പോരാട്ടം ഭീകരതയ്ക്കും തിന്മയ്ക്കുമെതിരെ

Print this article
Font size -16+
മോണ്‍. ഡോ. പോള്‍ മുല്ലശേരി
കൊല്ലം: ഭീകരതയ്ക്കും തിന്മകള്ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് യേശുവിന്റെ കുരിശുമായി മുന്നോട്ടുനീങ്ങുമെന്ന് നിയുക്ത കൊല്ലം മെത്രാന് മോണ്‍. പോള്‍ ആന്റണി മുല്ലശേരി പുതിയ മെത്രാനായി നിയമിതനായ വിവരം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ വായിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് മോണ്‍. പോള്‍ ആന്റണി നയം വ്യക്തമാക്കിയത്. ഇപ്പോഴത്തെ ദൈവിക നിയോഗത്തെ ഭയത്തോടും സന്തോഷത്തോടും സ്വീകരിക്കുന്നു.
എല്ലാവര്ക്കും വേണ്ടിയാണ് ദൗത്യം ഏറ്റെടുക്കുന്നത്. പരസ്പര ഐക്യത്തിനും സ്നേഹത്തിനും സമൂഹത്തിന്റെ അഭിവൃദ്ധിക്കുമായി ആത്മാര്‍ത്ഥമായി യത്നിക്കും. മെത്രാന് സ്ഥാനം വലിയ ഉത്തരവാദിത്വമാണ്. ഇതിനു മുമ്പുണ്ടായിരുന്നവരുടെ അനുഭവങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. അതൊക്കെ അതിജീവിക്കാന്‍ സഹനത്തിന് കഴിയുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1997ല്‍ ചേര്‍ത്തലയില്‍ ആരാധനാമഠത്തില്‍ പ്രത്യേകധ്യാനം സംഘടിപ്പിക്കുകയുണ്ടായി. ഈ അവസരത്തില്‍ കിട്ടിയ ഉള്‍ക്കാഴ്ചയാണ് ഇന്നും. നന്മയുടെയും പാതയില്‍ എന്നെ നയിക്കുന്നത്. എല്ലാം വാക്കുകളില്‍ പറയാന്‍ എളുപ്പമാണ്. സഹനം ചിലപ്പോള്‍ വേദനാജനകവുമാണ്. പ്രാര്‍ത്ഥനയും അനുകമ്പയും സ്നേഹവുമാണ് പലപ്പോഴും കരുത്ത് പകരുന്നത്. ക്രിസ്തുവിന്റെ സഹനത്തിന്റെ പാതയില്‍ മുന്നോട്ടു പോകണം. എല്ലാവരും ക്രിസ്തുവിന്റെ പാതയിലൂടെ അനുദിനം മാനസാന്തരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക. ദേശത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നതാണ് പ്രധാനം. ഫ്രാന്‍സിസ് പാപ്പ തന്നില്‍ അര്‍പ്പിച്ച് നല്കിയ മഹാമനസ്കതയ്ക്കും കാരുണ്യത്തിനും സ്നേഹത്തിനും പ്രത്യേകം നന്ദി പറയുന്നു.
പതിനേഴ് വര്‍ഷം കൊല്ലം രൂപതയെ നയിച്ച ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, പിതൃതുല്യനായ മുന്‍ ബിഷപ് ഡോ. ജോസഫ് ജി. ഫെര്‍ണാണ്ടസ്, പുതിയ സ്ഥാനലബ്ധിക്ക് പ്രത്യേകം നിര്‍ദേശം നല്കിയ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം എന്നിവര്‍ക്കും മോണ്‍. പോള്‍ ആന്റണി മുല്ലശേരി നന്ദി അറിയിച്ചു.
ഏഷ്യയിലെ ആദ്യരൂപതയായ കൊല്ലം രൂപതയ്ക്കുണ്ടായ വളര്‍ച്ചയേയും നേട്ടങ്ങളെയും ഫ്രാന്‍സിസ് പാപ്പാ അപ്പസ്തൊല ഡിക്രിയില്‍ പ്രത്യേകം പ്രകീര്‍ത്തിച്ചിട്ടുണ്ടെന്ന് രൂപത ചാന്‍സലര്‍ റവ. ഡോ. ഷാജി ജര്‍മന്‍ പറഞ്ഞു. മെത്രാന് സ്റ്റാന്‍ലി റോമന്റെ ദീര്‍ഘനാളത്തെ ഇടയ ശുശ്രൂഷയ്ക്ക് ഡിക്രി പ്രത്യേകം നന്ദിയും പറയുന്നുണ്ട്.
Related
Related Articles
സമാധാനത്തിന്റെ നാട് കണ്ണീര്‍ക്കടലായി
ശ്രീലങ്കയിലെ കടല്‍ത്തീരത്തുള്ള മുക്കുവ നഗരം അറിയപ്പെട്ടിരുന്നത് കൊച്ചുറോമെന്നായിരുന്നു. ഇവിടെയുള്ള ക്രൈസ്തവരുടെയും ദേവാലയങ്ങളുടെയും പേരിലാണ് നെഗോംബോ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ റോമിന്റെ ചെറുപതിപ്പായി അറിയപ്പെട്ടിരുന്നത്. 2019ലെ ഉയിര്‍പ്പുദിനത്തില്‍ ആഹഌദഭരിതരായി
ഫാദർ ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു
വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു നിലവിൽ ചേരാനല്ലൂർ സൈന്റ്ജെയിംസ് ഇടവക അ
നിണമണിഞ്ഞ കശ്മീര്‍
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ
No comments
Write a comment
No Comments Yet!
You can be first to comment this post!