പോര്‍ക്ക് വിന്താലു

പോര്‍ക്ക് വിന്താലു

ഗോവന്‍ അടുക്കളകളിലെ വിശേഷവിഭവമാണ് പോര്‍ക്ക് വിന്താലു

ചേരുവകള്‍:

പോര്‍ക്ക്-500 ഗ്രാം, എണ്ണ 1/4കപ്പ്, സവോള (കൊത്തിയരിഞ്ഞത്)-2 എണ്ണം, തക്കാളി (കൊത്തിയരിഞ്ഞത്)-3 എണ്ണം, ഇഞ്ചി അരച്ചത്-2 ടേബിള്‍ സ്പൂണ്‍, വെളുത്തുള്ളി അരച്ചത്-1 ടേബിള്‍ സ്പൂണ്‍, കശ്മീരി മുളക്‌പൊടി -1 ടീസ്പൂണ്‍, വെള്ളം-3 കപ്പ്, ഉപ്പ്-1 ടീസ്പൂണ്‍, കടുക് അരച്ചത്-1 ടേബിള്‍സ്പൂണ്‍, വിനാഗിരി-1 ടേബിള്‍സ്പൂണ്‍. ഇവ അരച്ചെടുക്കുക.

ജീരകം-1 ടീസ്പൂണ്‍, ഗ്രാമ്പൂ-3 എണ്ണം, ഏലക്ക-3 എണ്ണം, കറുവപ്പട്ട-2 എണ്ണം, ഇവ പൊടിച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം:

ഉരുളിയിലോ കലത്തിലോ എണ്ണ ചൂടാക്കുക. പോര്‍ക്ക് കഷ്ണങ്ങള്‍ വറുത്തെടുക്കുക. ചെറുതായി വാടിയശേഷം വാങ്ങി വെക്കുക. അതേ എണ്ണയില്‍ സവാള വഴറ്റി തക്കാളി, വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റാക്കിയത് എന്നിവ ചേര്‍ത്ത് വഴറ്റുക. കടുക് അരച്ചത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റണം. മുളകുപൊടിയും മഞ്ഞളും ചേര്‍ത്തിളക്കി മസാലക്കൂട്ടും ചേര്‍ത്ത് മൊരിയിച്ച് എടുക്കുക. ശേഷം വെള്ളവും പോര്‍ക്കും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ 20 മിനിട്ട് വേവിക്കുക. പോര്‍ക്ക് വിന്താലു തയ്യാര്‍.…


Related Articles

ചിത്രകലയിലെ മോഹനമുദ്ര

  സിനിമയ്ക്കു മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ്.എ നായര്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി.എന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*