പോലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണറുടെ അംഗീകാരം.

സമൂഹമാധ്യമങ്ങിലൂടെ അപകീര്‍ത്തികരമായ പ്രചാരം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയും നല്‍കുന്നതാണ് പുതിയ ഭേതഗതി.
ഐടി ആക്ട് 2000ലെ 66(എ), 2011 ലെ കേരളാപോലീസ് ആക്ട് 115(ബി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടുകൂടി സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ മതിയായ നിയമമില്ലെന്ന് വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ പശ്ചാത്തലത്തിലാണ് ഈ നിയമം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പോലീസ് ആക്ട് 118(എ)എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നത്. ഭേതഗതി ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ ആംഗീകരിച്ചതോടെ ഐടി ആക്ട് ശക്തിപ്പെടും. മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് ഭേദഗതിയെന്നുള്ള നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
സമൂഹമാധ്യമങ്ങള്വഴിയോ മറ്റു മാധ്യമങ്ങള്‍ വഴിയോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ വാര്‍ത്ത നല്കിയാല് ശിക്ഷ ഉറപ്പാകും. സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പോലീസ് പരാചയപ്പെടുന്നു എന്നതാണ് വാസ്തവം. സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാല്‍ വ്യക്തയില്ലാത്ത പോലീസ് ഭേദഗതി വലിയ അധികാര ദുര്‍വിനിയോഗത്തിനും വഴിയൊരുക്കും എന്നതാണ് ആശങ്ക ഉയരുന്നത്.
Related
Related Articles
സ്നേഹഭവനം പദ്ധതിയില്‍ സഹായധനം നല്കി
എറണാകുളം: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറ മ്പിലിന്റെ നേതൃത്വത്തിലുള്ള ഭവന നിര്‍മ്മാണ പൂര്‍ത്തീകരണ സ്നേഹഭവനം പദ്ധതി വഴി 42 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായധനം നല്കി.
ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?
ആഴക്കടല്‍ മീന്‍പിടുത്ത മേഖലയില്‍ അമേരിക്കന്‍ നിക്ഷേപമിറക്കിയുള്ള സമുദ്രമന്ഥനത്തിന് മൂന്നു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി കപ്പല്‍ത്തലയാളിയും കൂട്ടരും തന്ത്രപരമായി ഒത്താശചെയ്തുവന്ന സ്വപ്നയാനപദ്ധതിയുടെ കള്ളിവെളിച്ചത്തായതോടെ തീരദേശത്ത് വീണ്ടും രാഷ്ട്രീയ
പൊലീസ് ക്രിമിനലുകളെ പോറ്റുന്നതാര്?
മര്യാദയോടെ, എന്നാല്‍ ദൃഢമായി: ഇതാണ് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അടയാളവാക്യം. കുറ്റകൃത്യങ്ങളും കുറ്റവാളികളെയും ട്രാക്ക് ചെയ്യാനുള്ള നെറ്റ്വര്ക്കും സിസ്റ്റവും, തൊഴില്‍ തേടുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിനും ഉദ്യോഗാര്‍ഥിയുടെ